SignIn
Kerala Kaumudi Online
Friday, 23 October 2026 2.56 AM IST

ക്ഷേത്രോപദേശക സമിതി: വാഹനാപകടക്കേസ് അയോഗ്യതയല്ല

കൊച്ചി: വാഹനാപകടവുമായി ബന്ധപ്പെട്ട ക്രിമിനൽ കേസിൽ ഉൾപ്പെട്ടു എന്നത് ക്ഷേത്രോപദേശക സമിതി അംഗത്വത്തിന് അയോഗ്യതയല്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. കരുനാഗപ്പള്ളി ആദിനാട് ശക്തികുളങ്ങര ശ്രീ ദുർഗ്ഗാ ഭദ്ര ഭഗവതി ക്ഷേത്രം ഉദേശക സമിതി അംഗമായി തിരഞ്ഞെടുക്കപ്പെട്ട ആർ. രാധാകൃഷ്ണനെ അയോഗ്യനാക്കിയ നടപടി ജസ്റ്റിസ് വി. രാജാ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരുൾപ്പെട്ട ദേവസ്വം ബെഞ്ച് റദ്ദാക്കി.

പൊലീസ് കേസിന്റെ പേരിൽ അയോഗ്യനാക്കിയ തിരുവിതാംകൂർ ദേവസ്വം ബോർഡ് സബ് ഗ്രൂപ്പ് ഓഫീസറുടെ നടപടിയെ ചോദ്യം ചെയ്ത് രാധാകൃഷ്ണൻ സമർപ്പിച്ച ഹർജിയിലാണ് ഉത്തരവ്.

വാഹനാപകടക്കേസുകൾ സാധാരണഗതിയിൽ ധാർമ്മിക അധഃപതനത്തിന്റെ പരിധിയിൽ വരുന്നതല്ലെന്ന് കോടതി നിരീക്ഷിച്ചു. പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന ദേവസ്വം ബോർഡിന്റെ സർക്കുലർ ഇത്തരം സാഹചര്യങ്ങളിൽ പരിഗണിക്കാനാവില്ല. ഹർജിക്കാരനെ സമിതിയുടെ പ്രവർത്തനങ്ങളിൽ പങ്കെടുക്കാൻ അനുവദിക്കണമെന്നും കോടതി നിർദ്ദേശിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: S
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA