SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.11 AM IST

ശബരിമല ഉത്സവത്തിന് ഇന്ന് കൊടിയേറും

p

ശബരിമല: പൈങ്കുനി ഉത്ര ഉത്സവത്തിനായി ശബരിമലയിൽ ഇന്ന് കൊടിയേറ്റ് നടക്കും. തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ കാർമ്മികത്വത്തിൽ 11.30നും 12നും മദ്ധ്യേയാണ് കൊടിയേറ്റ് നടക്കുക. മേൽശാന്തി ഇ.ഡി.പ്രസാദ് നമ്പൂതിരി സഹകാർമ്മികത്വം വഹിക്കും. ദേവസ്വം ബോർഡ് അംഗങ്ങളും ഉദ്യോഗസ്ഥരും പങ്കെടുക്കും.കലശാഭിഷേകത്തിനും ഉച്ചപൂജയ്ക്കും ശേഷം 1ന് നടയടയ്ക്കും. വൈകിട്ട് 5ന് വീണ്ടും നടതുറക്കും. 6.30ന് മുളയിടൽ,ദീപാരാധന,പടിപൂജ,അത്താഴപൂജ,ശ്രീഭൂതബലി എന്നിവയുമുണ്ടാകും.

നാളെ മുതൽ രാവിലെ 5ന് നടതുറന്ന് നിർമ്മാല്യ ദർശനവും പതിവ് അഭിഷേകവും നടത്തും. ഗണപതിഹോമം,ഉഷപൂജ,ഉച്ചപൂജ,ഉത്സവബലി എന്നിവയ്ക്കുശേഷം ഉച്ചയ്ക്ക് 1ന് നട അടയ്ക്കും.വൈകിട്ട് 5ന് ദീപാരാധന,പടിപൂജ,മുളപൂജ,ശ്രീഭൂതബലി എന്നിവയുമുണ്ടാകും.

27ന് രാത്രി അത്താഴപൂജയ്ക്ക് ശേഷം വിളക്ക് എഴുന്നള്ളത്ത് ആരംഭിക്കും. ഒൻപതാം ഉത്സവദിനമായ 31ന് അത്താഴപൂജയ്ക്കും ശ്രീഭൂതബലിക്കും ശേഷം പള്ളിവേട്ടയ്ക്കായി ശരംകുത്തിയിലേക്ക് എഴുന്നെള്ളത്തുണ്ടാകും.

ഏപ്രിൽ ഒന്നിന് രാവിലെ 7.30ന് ആറാട്ടുബലിയും ഉച്ചയ്ക്ക് പമ്പയിൽ ആറാട്ടുമുണ്ടാകും. വൈകിട്ട് ആറാട്ട് ഘോഷയാത്ര സന്നിധാനത്ത് തിരിച്ചെത്തിയ ശേഷം കൊടിയിറക്ക്,ആറാട്ടുകലശം,ദീപാരാധന,അത്താഴപൂജ എന്നിവയുമുണ്ടാകും.രാത്രി 10ന് ഹരിവരാസനം പാടി നടയടയ്ക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: SABARIMALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA