SignIn
Kerala Kaumudi Online
Friday, 23 October 2026 11.18 AM IST

ഉദ്യോഗസ്ഥന്റെ കൈയബദ്ധം ജീവനക്കാർക്ക് മുൻകൂർ ശമ്പളം!

p

തിരുവനന്തപുരം: ഈ മാസം അവസാനിക്കാൻ ദിവസങ്ങൾ ശേഷിക്കേ,​ സെക്രട്ടേറിയറ്റിലെ അടക്കം ചില ജീവനക്കാർക്ക് ശമ്പളം മുൻകൂറായി ബാങ്ക് അക്കൗണ്ടിലെത്തി! ഇതറിഞ്ഞ് ജീവനക്കാർ ഞെട്ടി. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലും സർക്കാരിന്റെ കരുതലോ എന്നകരുതി അത്ഭുതം കൂറി. വാർത്ത കാട്ടുതീപോലെ പടർന്നു. അല്പം കഴിഞ്ഞപ്പോഴാണ് യഥാർത്ഥ വസ്തുത പുറത്തായത്. ഒരു ട്രഷറി ഉദ്യോഗസ്ഥനു പറ്റിയ കൈയബദ്ധം.

സെക്രട്ടേറിയറ്റിലെ ഏതാനും ജീവനക്കാർക്കും മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫംഗങ്ങളും ഉൾപ്പെടെ മുപ്പതോളം പേർക്കാണ് ഇന്നലെ ശമ്പളം മുൻകൂറായി കിട്ടിയത്. സാങ്കേതിക പിഴവെന്നായിരുന്നു ആദ്യ വിശദീകരണം. തുടർന്നുള്ള അന്വേഷണത്തിലാണ് ട്രഷറി വകുപ്പിലെ ഒരു അണ്ടർ സെക്രട്ടറിക്ക് പറ്റിയ പിഴവാണെന്നാണ് വ്യക്തമായത്.

ഇന്നുമുതൽ ലീവെടുത്തിരുന്ന ഉദ്യോഗസ്ഥൻ ഇന്നലെ തിരക്കു പിടിച്ച് ഇവരുടെ ഉൾപ്പെടെ കുറച്ചു ജീവനക്കാരുടെ ശമ്പളബിൽ പാസാക്കി വിട്ടപ്പോൾ തീയതി കൃത്യമായി രേഖപ്പെടുത്തിയില്ല. ഇതോടെ ശമ്പളബിൽ പാസായി. ഇന്നലെ തന്നെ ശമ്പളം ബാങ്ക് അക്കൗണ്ടുകളിൽ ക്രെഡിറ്റുമായി. 45 ലക്ഷത്തോളം രൂപയാണ് ഇത്തരത്തിൽ ക്രെഡിറ്റായത്.

അബദ്ധം തിരിച്ചറിഞ്ഞ ഉടൻ ഉന്നത ഉദ്യോഗസ്ഥർ ഇടപെട്ട് പ്രോസസ് തടഞ്ഞതോടെ കൂടുതൽ പേർക്കുള്ള ശമ്പളം ബാങ്കുകളിൽ ക്രെഡിറ്റ് ആകാതെ തടയാനായി. സാധാരണ 28നാണ് ശമ്പള ബില്ലുകൾ പ്രോസസ് ചെയ്യുന്നത്. അപ്രതീക്ഷിതമായി ശമ്പളം ലഭിച്ച ജീവനക്കാർ പരസ്പരം പറഞ്ഞതോടെയാണ് സംഭവം പുറത്തായത്. നേരത്തെ ശമ്പളം കിട്ടിയവർക്ക് സന്തോഷവുമായി.

അന്വേഷിക്കാൻ നിർദ്ദേശം

ധനമന്ത്രി കെ.എൻ.ബാലഗോപാൽ അന്വേഷണത്തിന് നിർദ്ദേശിച്ചു. സാധാരണ,​ മാസത്തിലെ ആദ്യ പത്തു ദിവസത്തിനകമാണ് വിവിധ വകുപ്പിലുള്ളവർക്ക് മുൻഗണനാക്രമത്തിൽ ശമ്പളം നൽകുന്നത്. ശമ്പള വിതരണത്തിനായി സർക്കാർ കടമെടുക്കാൻ തീരുമാനിച്ച 1245കോടി ഒക്ടോബർ ഒന്നിനാകും ലഭിക്കുക.

തി​രു​വോ​ണം​ ​ബ​മ്പർ
ലോ​ട്ട​റി​ ​വി​ൽ​പന
48​ല​ക്ഷ​ത്തി​ലേ​ക്ക്

തി​രു​വ​ന​ന്ത​പു​രം​:​ ​സം​സ്ഥാ​ന​ത്തെ​ ​ഏ​റ്റ​വും​ ​വ​ലി​യ​ ​സ​മ്മാ​ന​ത്തു​ക​യു​ള്ള​ ​തി​രു​വോ​ണം​ ​ബ​മ്പ​ർ​ ​ലോ​ട്ട​റി​ ​വി​ൽ​പ​ന​ 48​ല​ക്ഷ​ത്തി​ലേ​ക്ക്.​ 60​ല​ക്ഷം​ ​ടി​ക്ക​റ്റു​ക​ളാ​ണ് ​ഇ​തു​വ​രെ​ ​അ​ച്ച​ടി​ച്ച​ത്.​ഇ​ന്ന​ലെ​വ​രെ​ 47,16,938​ ​ടി​ക്ക​റ്റു​ക​ൾ​ ​വി​റ്റു​പോ​യി.
865330​ ​ടി​ക്ക​റ്റു​ക​ൾ​ ​വി​റ്റ് ​പാ​ല​ക്കാ​ട് ​ജി​ല്ല​യാ​ണ് ​മു​ന്നി​ൽ.​തി​രു​വ​ന​ന്ത​പു​ര​ത്ത് 619430​ ​ടി​ക്ക​റ്റു​ക​ളും​ ​തൃ​ശ്ശൂ​രി​ൽ​ 572280​ടി​ക്ക​റ്റു​ക​ളും​ ​വി​റ്റ​ഴി​ഞ്ഞു.​ഒ​ക്ടോ​ബ​ർ​ 9​നാ​ണ് ​ന​റു​ക്കെ​ടു​പ്പ്.25​കോ​ടി​യാ​ണ് ​ഒ​ന്നാം​ ​സ​മ്മാ​നം.20​പേ​ർ​ക്ക് ​ഒാ​രോ​ ​കോ​ടി​വീ​തം​ ​ര​ണ്ടാം​ ​സ​മ്മാ​ന​ങ്ങ​ളും​ 50​ ​ല​ക്ഷം​ ​രൂ​പ​ ​മൂ​ന്നാം​ ​സ​മ്മാ​ന​വും​ ​യ​ഥാ​ക്ര​മം​ 5​ ​ല​ക്ഷ​വും​ 2​ ​ല​ക്ഷ​വും​ ​നാ​ലും​ ​അ​ഞ്ചും​ ​സ​മ്മാ​ന​ങ്ങ​ളും​ 500​ ​രൂ​പ​ ​അ​വ​സാ​ന​ ​സ​മ്മാ​ന​വും​ ​ല​ഭി​ക്കും.
കേ​ര​ള​ത്തി​ൽ​ ​മാ​ത്ര​മാ​ണ് ​സം​സ്ഥാ​ന​ ​ഭാ​ഗ്യ​ക്കു​റി​യു​ടെ​ ​വി​ൽ​പ്പ​ന​യെ​ന്നും​ ​പേ​പ്പ​ർ​ ​ലോ​ട്ട​റി​യാ​യി​ ​മാ​ത്ര​മാ​ണ് ​വി​ൽ​ക്കു​ന്ന​തെ​ന്നും​ ​കാ​ട്ടി​ ​ഹി​ന്ദി​ക്കൊ​പ്പം,​ ​ത​മി​ഴി​ലും​ ​വ്യാ​ജ​ ​ലോ​ട്ട​റി​ക്കെ​തി​രെ​ ​അ​വ​ബോ​ധ​ ​പ്ര​ച​ര​ണംവ​കു​പ്പ് ​ന​ട​ത്തു​ന്നു​ണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SALARY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA