SignIn
Kerala Kaumudi Online
Thursday, 22 October 2026 11.25 PM IST

സിനിമാപ്രശ്‌നങ്ങൾ പരിഹരിക്കണം: സാന്ദ്ര തോമസ്

sandra-thomas

കൊച്ചി: സിനിമാമേഖലയിലെ പ്രശ്‌നങ്ങൾ എല്ലാ സംഘടനകളും ഒരുമിച്ചിരുന്ന് പരിഹരിക്കണമെന്ന് പ്രമുഖ നിർമ്മാതാവ് സാന്ദ്ര തോമസ് ആവശ്യപ്പെട്ടു. വിലക്കിയും ബഹിഷ്‌കരിച്ചും അച്ചടക്ക നടപടിയെടുത്തും പരിഹാരം കാണാമെന്ന് ചിന്തിക്കരുത്. സംഘടനാ നേതാക്കൾ വ്യക്തിതാല്പര്യങ്ങൾ സംരക്ഷിക്കുന്നതാണ് നിലവിലെ പ്രതിസന്ധിക്കു കാരണം. നിർമ്മാതാക്കൾക്കും ലൈറ്റ് ബോയ് മുതൽ സംവിധായകൻ വരെയുള്ള ടെക്‌നീഷ്യന്മാർക്കും ജൂനിയർ ആർട്ടിസ്റ്റു മുതൽ മെഗാതാരങ്ങൾ വരെയുള്ളവർക്കും തൊഴിൽസ്ഥിരതയും മികച്ച തൊഴിലന്തരീക്ഷവും ഉണ്ടാകാൻ മാർഗനിർദ്ദേശങ്ങൾ തീരുമാനിക്കണം. മണിമാളികകളും ആഡംബരവാഹനങ്ങളും ന്യൂനപക്ഷം സ്വന്തമാക്കുമ്പോൾ കുറച്ചുപേർക്ക് കിടപ്പാടം നഷ്ടപ്പെടുകയും സാമ്പത്തികബാദ്ധ്യത കുമിഞ്ഞുകൂടുകയുമാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SANDRA THOMAS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA