SignIn
Kerala Kaumudi Online
Friday, 23 October 2026 9.06 AM IST

സി.പി.എം നരഭോജി പ്രയോഗം വേഗം വിഴുങ്ങി ശശി തരൂർ

sashi-tharoor

തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെ പുകഴ്ത്തി ലേഖനമെഴുതിയതിനെ തുടർന്നുണ്ടായ വിവാദങ്ങൾ തുടരുന്നതിനിടെ ശശി തരൂർ എം.പി പുതിയ ഫേസ്ബുക്ക് വിവാദത്തിൽ കുടുങ്ങി. കാസർകോട് പെരിയയിൽ കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിനെയും ശരത് ലാലിനെയും അനുസ്മരിച്ചുകൊണ്ട് 'സി.പി.എം. നരഭോജികൾ കൊലപ്പെടുത്തിയ നമ്മുടെ കൂടപ്പിറപ്പുകൾ' എന്ന് കെ.പി.സി.സിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ വന്ന പോസ്റ്റർ തരൂർ പങ്കുവച്ചു.എന്നാൽ, മണിക്കൂറുകൾക്കകം തരൂർ അത് നീക്കം ചെയ്തു. പകരമിട്ട പോസ്റ്റിൽ സി.പി.എം പരാമർശമേ ഇല്ലായിരുന്നു.

'ശരത് ലാലിന്റെയും കൃപേഷിന്റേയും സ്മരണകൾക്ക് മുന്നിൽ പ്രണാമം അർപ്പിക്കുന്നു. ജനാധിപത്യ രാഷ്ട്രീയത്തിൽ അഭിപ്രായ വ്യത്യാസങ്ങൾക്ക് അക്രമം ഒരിക്കലും ഒരു പരിഹാരമല്ല എന്നത് ഇത്തരുണത്തിൽ നാം ഓർക്കേണ്ടതാണ്' ആദ്യമിട്ട പോസ്റ്റിന് പകരമായി തരൂർ കുറിച്ചു.

ശരത് ലാലും കൃപേഷും കൊല്ലപ്പെട്ടതിന്റെ അഞ്ചാം വാർഷിക ദിനത്തിലായിരുന്നു തരൂരിന്റെ അനുസ്മരണ പോസ്റ്റ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SASHI THAROOR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA