
ആലപ്പുഴ: വള്ളത്തിന്റെ പ്രൊപ്പല്ലറിലേക്കുള്ള ഷാഫ്ട് തകരാറിലായതിനെ തുടർന്ന് കടലിൽ കുടുങ്ങിയ 42 മത്സ്യത്തൊഴിലാളികളെ ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ രക്ഷപ്പെടുത്തി. ഇന്നലെ രാവിലെ 6.25നാണ് അഴീക്കൽ തുറമുഖത്തിന് സമീപം കൊല്ലത്ത് നിന്നുള്ള ‘ഓംകാരം’ വള്ളം കുടുങ്ങിയതായി ഫിഷറീസ് വകുപ്പ് അധികൃതർക്ക് വിവരം ലഭിച്ചത്. ഉടൻ തോട്ടപ്പള്ളി ഫിഷറീസ് അസി.ഡയറക്ടറുടെ നിർദ്ദേശപ്രകാരം ഫിഷറീസ് പട്രോൾ ബോട്ടും റെസ്ക്യൂ ടീമും സ്ഥലത്തെത്തി വള്ളവും മത്സ്യത്തൊഴിലാളികളെയും അഴീക്കൽ ഹാർബറിലെത്തിക്കുകയായിരുന്നു. മറൈൻ എൻഫോഴ്സ്മെന്റ് സി.പി.ഒ ആദർശ്,ലൈഫ് ഗാർഡുമാരായ ജോർജ്,ജയൻ,സ്രാങ്ക് സുരേഷ് എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |