SignIn
Kerala Kaumudi Online
Tuesday, 26 May 2026 4.05 PM IST

വോട്ട് മൗലികാവകാശമല്ലെന്ന് ആവർത്തിച്ച് സുപ്രീംകോടതി

a

ന്യൂഡൽഹി: വോട്ടും തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള അവകാശവും മൗലികാവകാശമല്ലെന്ന് ആവർത്തിച്ച് സുപ്രീംകോടതി. ഭരണഘടനാപരമായ അവകാശമല്ല, മറിച്ച് നിയമപരമായ അവകാശം മാത്രമാണ്. നിയമപ്രകാരമുള്ള നിയന്ത്രണങ്ങളും ബാധകമാണെന്ന് ജസ്റ്റിസുമാരായ ബി.വി.നാഗരത്ന, ആർ.മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.

നിയമത്തിലെ വ്യവസ്ഥകൾ അനുസരിച്ചേ വോട്ടുചെയ്യാൻ കഴിയൂ. തിരഞ്ഞെടുപ്പിൽ മത്സരിക്കണമെങ്കിൽ, അതുമായി ബന്ധപ്പെട്ട നിയമങ്ങളിൽ പറഞ്ഞിട്ടുള്ള യോഗ്യത, അയോഗ്യതാ വ്യവസ്ഥകൾ പ്രധാനമാണെന്നും കോടതി ചൂണ്ടിക്കാട്ടി. രാജസ്ഥാനിലെ വിവിധ ജില്ലാ ക്ഷീര യൂണിയനുകളുടെ ഭരണസമിതിയിലേക്കുള്ള തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി. മത്സരിക്കാനുള്ള യോഗ്യതകൾ നിഷ്‌കർഷിച്ച ബൈലോ സംബന്ധിച്ചാണ് തർക്കമുയർന്നത്. മത്സരിക്കാൻ യോഗ്യതാ വ്യവസ്ഥകൾ വയ്‌ക്കുന്നത് ഭരണഘടനാവിരുദ്ധമല്ലെന്ന് കോടതി നിരീക്ഷിച്ചു. വ്യവസ്ഥകൾ റദ്ദാക്കിയ രാജസ്ഥാൻ ഹൈക്കോടതി നടപടി തെറ്റാണെന്നും വ്യക്തമാക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: SC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA