
ടാറ്റ എജ്യുക്കേഷൻ ആൻഡ് ഡെവലപ്മെന്റ് ട്രസ്റ്റ് വിദേശത്ത് ഉപരിപഠനത്തിന് ചേരുന്ന വിദ്യാർത്ഥികൾക്ക് സ്കോളർഷിപ് അനുവദിക്കുന്നു. ഇതിനായി 25 ദശലക്ഷം ഡോളർ എൻഡോവ്മെന്റ് നീക്കിവച്ചിട്ടുണ്ട്. അമേരിക്കയിലെ കോർണൽ സർവകലാശാലയിൽ ഉപരിപഠനം നടത്താനാഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് സ്കോളർഷിപ് ലഭിക്കും. രത്തൻടാറ്റ പഠിച്ച ആർക്കിടെക്ച്ചർ ഡിപ്പാർട്ട്മെന്റടക്കം 20 ഇന്ത്യൻ വിദ്യാർത്ഥികൾക്കാണ് ഉപരിപഠനത്തിനു സ്കോളർഷിപ്പ്. ഇന്ത്യയിൽ നിന്നുള്ള ആർക്കിടെക്ച്ചർ, ആർട്ട്, പ്ലാനിംഗ്, എൻജിനിയറിംഗ്, ഇക്കണോമിക്സ്, ബയോളജിക്കൽ, സോഷ്യൽ, ഫിസിക്കൽ സയൻസ് ബിരുദ വിദ്യാർത്ഥികൾക്ക് ഗ്രാജ്വേറ്റ് പ്രോഗ്രാമിന് അപേക്ഷിക്കാം. വിദ്യാർത്ഥികൾ കോർണെൽ യൂണിവേഴ്സിറ്റിയിൽ അഡ്മിഷൻ നേടണം. ഇതിനായി ജി.ആർ.ഇ, ടോഫൽ സ്‌കോറുകൾ ആവശ്യമായി വരും.അപേക്ഷ ഓൺലൈനായി സമർപ്പിക്കാം. www.tatatrusts.org
ദേശീയ മനുഷ്യാവകാശ കമ്മിഷനിൽ ഇന്റേൺഷിപ്
ദേശീയ മനുഷ്യാവകാശ കമ്മിഷൻ 2025 ലെ ഹ്രസ്വകാല ഇന്റേൺഷിപ്പിന് ബിരുദ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. മനുഷ്യാവകാശ നിയമങ്ങൾ, സാമൂഹ്യ നീതി എന്നിവയെക്കുറിച്ച് മികച്ച അറിവ് നേടാൻ ഇന്റേൺഷിപ് ഉപകരിക്കും. 15 ദിവസത്തെ ഇന്റേൺഷിപ്പിൽ 2000 രൂപ സ്റ്റൈപ്പന്റ് ലഭിക്കും. പ്ലസ് ടു തലത്തിൽ 60 ശതമാനം മാർക്ക് നേടിയിരിക്കണം. ഉയർന്ന പ്രായ പരിധി 28 വയസ്സാണ്.അപേക്ഷ NHRC യുടെ വെബ് സൈറ്റിലൂടെ ഓൺലൈനായി സമർപ്പിക്കാം. www.nhrc.nic.in
സ്കോളർഷിപ് @ യൂണിവേഴ്‌സിറ്റി ഒഫ് ട്വന്റി, നെതർലാൻഡ്‌സ്
നെതെർലാൻഡ്‌സിലെ യൂണിവേഴ്‌സിറ്റി ഒഫ് ട്വന്റി അന്താരാഷ്ട്ര വിദ്യാർത്ഥികൾക്ക് 2025 ലേക്ക് ബിരുദാനന്തര പ്രോഗ്രാമുകൾക്കുള്ള നിരവധി സ്കോളർഷിപ്പുകൾ ഓഫർ ചെയ്യുന്നു. UTS എന്ന പേരിലാണ് സ്കോളർഷിപ്പുകൾ അറിയപ്പെടുന്നത്. ഉന്നത വിദ്യാഭ്യാസ മേഖലയിൽ ഇനവേറ്റീവ് കോഴ്സുകൾ ഓഫർ ചെയ്യുന്ന സ്ഥാപനമാണിത്. യു.കെയിലെ സാമ്പത്തിക മാന്ദ്യം തുടരുമ്പോൾ നെതെർലാൻഡ്സിൽ ഉന്നത വിദ്യാഭ്യാസത്തിനും ഗവേഷണത്തിനും പ്രസക്തിയേറിവരുന്നു. പ്രതിവർഷം 50 വിദ്യാർത്ഥികൾക്ക് 22000 യൂറോ സ്കോളർഷിപ് ലഭിക്കും. അപ്പ്ലൈഡ് മാത്തമാറ്റിക്‌സ്, ഫിസിക്സ്,ബയോമെഡിക്കൽ എൻജിനിയറിംഗ്, ബിസ്സിനസ്സ് അഡ്മിനിസ്ട്രേഷൻ, ബിസിനസ് ഇൻഫർമേഷൻ ടെക്നോളജി,കെമിക്കൽ എൻജിനിയറിംഗ്, സിവിൽ എൻജിനിയറിംഗ് & മാനേജ്മെന്റ്, കമ്മ്യൂണിക്കേഷൻ, കമ്പ്യൂട്ടർ സയൻസ്, കൺസ്ട്രക്ഷൻ മാനേജ്മെന്റ് & എൻജിനിയറിംഗ്, എജ്യുക്കേഷണൽ സയൻസ് & ടെക്നോളജി, ഇലക്ട്രിക്കൽ എൻജിനിയറിംഗ്, എൻവയണ്മെന്റൽ & എനർജി മാനേജ്മെന്റ്, ഹെൽത്ത് സയൻസ്, ഇൻഡസ്ട്രിയൽ ഡിസൈൻ & എൻജിനിയറിംഗ്, മെക്കാനിക്കൽ എൻജിനിയറിംഗ്, നാനോടെക്നോളജി, സൈക്കോളജി, പബ്ലിക് അഡ്മിനിസ്ട്രേഷൻ തുടങ്ങിയ വിഷയങ്ങളിൽ ബിരുദാനന്തര പഠനത്തിന് സ്കോളർഷിപ് ലഭിക്കും. 2025 ഫെബ്രുവരി ഒന്നിനകം അപേക്ഷിക്കണം. അഡ്മിഷൻ ഓഫർ ലഭിച്ച വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. അക്കാഡമിക് മെരിറ്റ്, 7/10 IELTS ബാൻഡ് എന്നിവ അത്യന്താപേക്ഷിതമാണ്.www.utwente.nl
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |