SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.48 AM IST

സ്കൂൾ ഫിറ്റ്നസ് : നോഡൽ ഓഫീസർമാർ പരിശോധിക്കും

p

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളുടെ ഫിറ്റ്നസ് പരിശോധനയും സുരക്ഷാ മുൻകരുതലുകളും വേഗത്തിൽ കാര്യക്ഷമമായി പൂർത്തിയാക്കാൻ ജില്ലാതലത്തിൽ നോഡൽ ഓഫീസർമാരെ നിയമിക്കും. കഴിഞ്ഞ ദിവസം ചേർന്ന ഉന്നതതല ഉദ്യോഗസ്ഥ യോഗത്തിലാണ് തീരുമാനം. വിദ്യാഭ്യാസം, തദ്ദേശ സ്വയംഭരണം, ആരോഗ്യം, ഫയർ ആൻഡ് റെസ്ക്യൂ, പൊതുമരാമത്ത് എന്നീ വകുപ്പുകളുടെ ഏകോപിത പ്രവർത്തനത്തിന് നോഡൽ ഓഫീസർമാർ നേതൃത്വം നൽകും. ഓരോ വകുപ്പിനെയും പ്രത്യേകം സമീപിച്ച് അനുമതി വാങ്ങുന്നതിലെ കാലതാമസം ഒഴിവാക്കാൻ ഈ ഏകീകൃത സംവിധാനം വഴി സാധിക്കും.

സ്കൂളുകൾ

ശ്രദ്ധിക്കണം

1. പഴക്കമുള്ളതും ബലക്ഷയമുള്ളതുമായ കെട്ടിടങ്ങൾ പരിശോധിക്കണം. അറ്റകുറ്റപ്പണികൾ ആവശ്യമുള്ളവ യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കുകയും ഉപയോഗശൂന്യമായ കെട്ടിടങ്ങൾ കുട്ടികൾ പ്രവേശിക്കാത്ത വിധം അടച്ചു പൂട്ടുകയും വേണം.

2. സ്കൂൾ തുറക്കുന്നതിന് മുമ്പ് കിണറുകൾ, കുടിവെള്ള ടാങ്കുകൾ എന്നിവ ക്ലോറിനേഷൻ നടത്തി ശുദ്ധീകരിക്കണം. സ്കൂൾ പരിസരത്ത് കാടു പിടിച്ചു കിടക്കുന്ന ഭാഗങ്ങൾ വെട്ടിത്തെളിച്ച് ഇഴജന്തുക്കളുടെ ശല്യമില്ലെന്ന് ഉറപ്പുവരുത്തണം.

3. ഷോർട്ട് സർക്യൂട്ട് സാദ്ധ്യതകൾ ഒഴിവാക്കാൻ ഇലക്ട്രിക്കൽ വയറിംഗും സ്വിച്ച് ബോർഡുകളും പരിശോധിക്കണം. അഗ്നിശമന ഉപകരണങ്ങൾ പ്രവർത്തനക്ഷമമാണെന്ന് ഉറപ്പാക്കണം

4. അപകടാവസ്ഥയിലുള്ള മരങ്ങൾ, ചില്ലകൾ എന്നിവ മുറിച്ചുനീക്കണം.

5.സ്കൂൾ ബസുകളുടെ മെക്കാനിക്കൽ ഫിറ്റ്നസ് ഉറപ്പാക്കുന്നതിൽ മോട്ടോർ വാഹന വകുപ്പിന്റെ നിർദ്ദേശങ്ങൾ പാലിക്കണം..

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: SCHOOL FITNESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA