SignIn
Kerala Kaumudi Online
Saturday, 24 October 2026 10.53 AM IST

സംസ്ഥാന സ്‌കൂൾ കലോത്സവം ജനുവരിയിലേക്ക് മാറ്റി

തിരുവനന്തപുരം: ഡിസംബർ മൂന്നുമുതൽ ഏഴു വരെ തിരുവനന്തപുരത്ത് നടത്താനിരുന്ന 63ാം സംസ്ഥാന സ്‌കൂൾ കലോത്സവം 2025 ജനുവരി ആദ്യവാരത്തിലേക്ക് മാറ്റിയതായി മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു. ഡിസംബർ നാലിന് നാഷണൽ അച്ചീവ്‌മെന്റ് സർവേ (നാസ്) പരീക്ഷ നടക്കുന്നതിനാലാണിത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

സംസ്ഥാന കലോത്സവം മാറ്റിവച്ചതിനാൽ സ്‌കൂൾ, ഉപജില്ലാ, ജില്ലാ കലോത്സവങ്ങളും പുനഃക്രമീകരിച്ചു. സ്‌കൂൾതലമത്സരങ്ങൾ 15നകവും സബ് ജില്ലാതല മത്സരങ്ങൾ നവംബർ 10നകവും ജില്ലാതല മത്സരങ്ങൾ ഡിസംബർ മൂന്നിനകവും പൂർത്തിയാക്കും. തദ്ദേശീയ നൃത്തരൂപങ്ങളായ മംഗലംകളി, പണിയനൃത്തം, മലപ്പുലയ ആട്ടം, ഇരുളനൃത്തം, പളിയനൃത്തം, എന്നീ അഞ്ചിനങ്ങൾ കൂടി ഉൾപ്പെടുത്തി കലോത്സവ മാനുവൽ പരിഷ്‌കരിച്ചതായും മന്ത്രി അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SCHOOL YOUTH FESTIVAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA