SignIn
Kerala Kaumudi Online
Friday, 23 October 2026 1.45 AM IST

കേരള ശാസ്ത്ര കോൺഗ്രസ് ഇന്ന് സമാപിക്കും

logo

തൃശൂർ: വെള്ളാനിക്കര കാർഷിക സർവകലാശാലയിൽ നാലുദിവസമായി നടന്നുവരുന്ന 37-ാം കേരള ശാസ്ത്ര കോൺഗ്രസ് ഇന്ന് സമാപിക്കും. രാവിലെ 7.30 മുതൽ 8.30 വരെ ശാസ്ത്രജ്ഞരുടെയും വിദ്യാർത്ഥികളുടെയും പ്രഭാത നടത്തം. ശാസ്ത്രജ്ഞരായ എം.സി. ദത്തൻ, ഡോ. സുരേഷ് ദാസ്, പ്രൊഫ. ജി.എം.നായർ, പ്രൊഫ. എസ്.ഡി.ബിജു, ഡോ. എൻ.അനിൽകുമാർ എന്നിവർ വിദ്യാർത്ഥികളുമായി സംവദിക്കും. 9.30 മുതൽ എം.എസ്.സ്വാമിനാഥൻ ഹാളിൽ സ്റ്റാർട്ടപ്പ് കോൺക്ലേവ്. കേരള സ്റ്റാർട്ടപ്പ് മിഷൻ സി.ഇ.ഒ അനൂപ് അംബിക മുഖ്യപ്രഭാഷണം നടത്തും. തുടർന്ന് വിവിധ അവതരണങ്ങളും ചർച്ചകളും. വൈകിട്ട് 3.30ന് സമാപന ചടങ്ങിൽ പ്രൊഫ. കെ.പി. സുധീർ അദ്ധ്യക്ഷനാകും. കൃഷി മന്ത്രി പി.പ്രസാദ്, കേരള അഗ്രികൾച്ചറൽ യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ ഡോ. ബി. അശോക് എന്നിവർ സംസാരിക്കും. പ്രൊഫ. എം.കെ ജയരാജ് റിപ്പോർട്ട് അവതരിപ്പിക്കും. ഗവേഷണ പ്രബന്ധങ്ങൾക്കും പോസ്റ്ററുകൾക്കും മികച്ച സ്റ്റാളുകൾക്കുമുള്ള അവാർഡുകൾ, സിസോൾ പുരസ്‌കാരങ്ങൾ എന്നിവ നൽകും. പ്രൊഫ. എ. സാബു സ്വാഗതവും ഡോ. സി.അരുൺ നന്ദിയും പറയും.

യു​ക്തി​വാ​ദി​ ​സം​ഘം​ ​മാ​ർ​ച്ചും​ ​ധ​ർ​ണ​യും

തി​രു​വ​ന​ന്ത​പു​രം​:​ ​അ​ന്ധ​വി​ശ്വാ​സ​ ​നി​ർ​മ്മാ​ർ​ജ്ജ​ന​ ​നി​യ​മം​ ​അ​ടി​യ​ന്ത​ര​മാ​യി​ ​ന​ട​പ്പാ​ക്ക​ണ​മെ​ന്ന് ​ആ​വ​ശ്യ​പ്പെ​ട്ട് ​കേ​ര​ള​ ​യു​ക്തി​വാ​ദി​ ​സം​ഘ​ത്തി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​നാ​ളെ​ ​രാ​വി​ലെ​ 10​ന് ​സെ​ക്ര​ട്ടേ​റി​യ​റ്റി​ലേ​ക്ക് ​മാ​ർ​ച്ചും​ ​ധ​ർ​ണ​യും​ ​ന​ട​ത്തും.​ ​പാ​ള​യം​ ​ര​ക്ത​സാ​ക്ഷി​ ​മ​ണ്ഡ​പ​ത്തി​ൽ​ ​നി​ന്നാ​രം​ഭി​ക്കു​ന്ന​ ​മാ​ർ​ച്ചി​ന് ​എ.​കെ.​നാ​ഗ​പ്പ​ൻ,​ ​സു​നി​ൽ​ ​ബാ​ബു,​ ​ശൂ​ര​നാ​ട് ​ഗോ​പ​ൻ​ ​തു​ട​ങ്ങി​യ​വ​ർ​ ​നേ​തൃ​ത്വം​ ​ന​ൽ​കും.​ ​സെ​ക്ര​ട്ടേ​റി​യ​റ്റി​ന് ​മു​മ്പി​ൽ​ ​ന​ട​ത്തു​ന്ന​ ​ധ​ർ​ണ്ണ​യി​ൽ​ ​മു​ൻ​മ​ന്ത്രി​ ​നീ​ല​ലോ​ഹി​ത​ദാ​സ​ൻ​ ​നാ​ടാ​ർ,​ ​യു​ക്തി​വാ​ദി​ ​സം​ഘം​ ​മു​ൻ​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​പി.​എ​സ്.​രാ​മ​ൻ​കു​ട്ടി,​ ​സം​സ്ഥാ​ന​ ​പ്ര​സി​ഡ​ന്റ് ​ഗം​ഗ​ൻ​ ​അ​ഴി​ക്കോ​ട്,​ ​എം.​പി.​ശ്രീ​ധ​ര​ൻ,​ ​ജ​മീ​ല​ ​പ്ര​കാ​ശം,​ ​വി.​ശ​ശി,​ ​സി.​പി.​ജോ​ൺ,​ ​ചെ​റി​യാ​ൻ​ ​ഫി​ലി​പ്പ്,​ ​ആ​ർ.​അ​ജ​യ​ൻ,​ ​പ്രൊ​ഫ.​വി.​എ​ൻ.​മു​ര​ളി,​ ​പി.​കെ.​വേ​ണു​ഗോ​പാ​ൽ​ ​തു​ട​ങ്ങി​യ​വ​ർ​ ​പ​ങ്കെ​ടു​ക്കും.

ന​ഴ്സിം​ഗ്അ​സി​സ്റ്റ​ന്റി​ന്റെ
സ​സ്പെ​ൻ​ഷൻ
പി​ൻ​വ​ലി​ക്ക​ണം

തി​രു​വ​ന​ന്ത​പു​രം​ ​:​ ​വൈ​ക്കം​ ​താ​ലൂ​ക്ക് ​ആ​ശു​പ​ത്രി​യി​ൽ​ ​അ​പ​ക​ട​ത്തി​ൽ​ ​പ​രി​ക്കേ​റ്റെ​ത്തി​യ​ ​കു​ട്ടി​യു​ടെ​ ​ത​ല​യി​ലെ​ ​മു​റി​വി​ൽ,​ ​വൈ​ദ്യു​തി​ ​ത​ട​സ​പ്പെ​ട്ട​പ്പോ​ൾ​ ​മൊ​ബൈ​ൽ​ ​ഫോ​ൺ​ ​വെ​ളി​ച്ച​ത്തി​ൽ​ ​തു​ന്ന​ലി​ട്ട​ ​സം​ഭ​വ​ത്തി​ൽ​ ​ന​ഴ്സിം​ഗ് ​അ​സി​സ്റ്റ​ന്റി​നെ​ ​സ​സ്പെ​ന്റ് ​ചെ​യ്ത​ ​ന​ട​പ​ടി​ ​പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് ​കേ​ര​ള​ ​ഗ​വ​ൺ​മെ​ന്റ് ​ഹോ​സ്പി​റ്റ​ൽ​ ​എം​പ്ലോ​യീ​സ് ​അ​സോ​സി​യേ​ഷ​ൻ​ ​(​കെ.​ജി.​എ​ച്ച്.​ഇ.​എ​)​ ​സം​സ്ഥാ​ന​ ​ക​മ്മി​റ്റി​ ​ആ​വ​ശ്യ​പ്പെ​ട്ടു.
ജ​ന​റേ​റ്റ​ർ​ ​പ്ര​വ​ർ​ത്തി​പ്പി​ക്കേ​ണ്ട​ ​ജീ​വ​ന​ക്കാ​ര​നെ​തി​രെ​യോ​ ​മ​റ്റ് ​ഉ​ത്ത​ര​വാ​ദ​പ്പെ​ട്ട​വ​ർ​ക്കെ​തി​രെ​യോ​ ​ന​ട​പ​ടി​ ​സ്വീ​ക​രി​ക്കാ​തെ​ ​ര​ക്ത​സ്രാ​വം​ ​ത​ട​യു​ന്ന​തി​ന് ​തു​ന്ന​ൽ​ ​ഇ​ടാ​ൻ​ ​സ​ഹാ​യി​ച്ച​ ​ന​ഴ്സിം​ഗ് ​അ​സി​സ്റ്റ​ന്റി​നെ​ ​സ​സ്പെ​ന്റ് ​ചെ​യ്ത​ത് ​പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണ്.
യ​ഥാ​ർ​ത്ഥ​ ​കു​റ്റ​വാ​ളി​ക​ളെ​ ​സം​ര​ക്ഷി​ച്ച് ​നി​ര​പ​രാ​ധി​യാ​യ​ ​ന​ഴ്സിം​ഗ് ​അ​സി​സ്റ്റ​ന്റി​നെ​ ​ശി​ക്ഷി​ക്കു​ന്ന​ ​ന​ട​പ​ടി​ ​അ​പ​ല​പ​നീ​യ​മാ​ണെ​ന്നും​ ​കെ.​ജി.​എ​ച്ച്.​ഇ.​എ​ ​സം​സ്ഥാ​ന​ ​പ്ര​സി​ഡ​ന്റ് ​കൊ​ച്ചു​ത്രേ​സ്യ​ ​ജാ​ൻ​സി,​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​ടി.​അ​ജി​കു​മാ​ർ​ ​എ​ന്നി​വ​ർ​ ​പ​റ​ഞ്ഞു.

വ​നം​വ​കു​പ്പി​ലെ
പൊ​തു​സ്ഥ​ലം​മാ​റ്റം:
നി​ർ​ദ്ദേ​ശം​ ​പാ​ലി​ക്ക​ണം

ജി​ജി​ ​ലൂ​ക്കോ​സ്

തി​രു​വ​ന​ന്ത​പു​രം​:​ ​ജീ​വ​ന​ക്കാ​രു​ടെ​ ​സ്ഥ​ലം​മാ​റ്റം​ ​സ്പാ​ർ​ക്കി​ലൂ​ടെ​ ​ന​ട​ത്ത​ണ​മെ​ന്ന​ ​നി​ർ​ദ്ദേ​ശം​ ​മ​റി​ ​ക​ട​ക്കു​ന്ന​തി​നെ​തി​രേ​ ​ന​ട​പ​ടി​യു​മാ​യി​ ​വ​നം​ ​വ​കു​പ്പ്.​ ​നി​ർ​ദ്ദേ​ശം​ ​മ​റി​ക​ട​ന്ന് ​സ​ർ​ക്കി​ളു​ക​ളി​ൽ​ ​സെ​ക്ഷ​ൻ​ ​ഫോ​റ​സ്റ്റ് ​ഓ​ഫീ​സ​ർ​മാ​രെ​ ​സ്വ​ന്തം​ ​നി​ല​യി​ൽ​ ​സ്ഥ​ലം​മാ​റ്റി​യ​ ​ചീ​ഫ് ​ഫോ​റ​സ്റ്റ് ​ക​ൺ​സ​ർ​വേ​റ്റ​ർ​മാ​രു​ടെ​ ​ന​ട​പ​ടി​ക​ൾ​ ​മ​ര​വി​പ്പി​ച്ചു.
എ​ല്ലാ​ ​ജീ​വ​ന​ക്കാ​രു​ടെ​യും​ ​വി​വ​ര​ങ്ങ​ൾ​ ​ഫെ​ബ്രു​വ​രി​ 10​ന​കം​ ​സ്പാ​ർ​ക്ക് ​സോ​ഫ്റ്റ്‌​വെ​യ​റി​ൽ​ ​രേ​ഖ​പ്പെ​ടു​ത്തി​ ​ലോ​ക്ക് ​ചെ​യ്യാ​ൻ​ ​അ​ഡി​ഷ​ണ​ൽ​ ​ചീ​ഫ് ​സെ​ക്ര​ട്ട​റി​യു​ടെ​ ​നി​ർ​ദ്ദേ​ശ​പ്ര​കാ​രം​ ​എ.​പി.​സി.​സി.​എ​ഫ് ​(​ഭ​ര​ണം​)​ ​ഉ​ത്ത​ര​വി​ട്ടു.​സെ​ക്ഷ​ൻ​ ​ഫോ​റ​സ്റ്റ് ​ഓ​ഫീ​സ​ർ​മാ​ർ​ ​(​എ​സ്.​എ​ഫ്.​ഒ​)​ ​മു​ത​ലു​ള്ള​ ​ത​സ്തി​ക​ക​ളി​ൽ​ ​ഓ​ൺ​ലൈ​ൻ​ ​സ്ഥ​ലം​മാ​റ്റം​ ​മാ​ത്ര​മേ​ ​ന​ട​പ്പാ​ക്കാ​വൂ​യെ​ന്ന​ ​നി​ർ​ദ്ദേ​ശം​ ​മ​റി​ക​ട​ന്ന് ​സി.​സി.​എ​ഫു​മാ​ർ​ ​സ്വ​ന്തം​ ​നി​ല​യി​ൽ​ ​സ്ഥ​ലം​മാ​റ്റം​ ​ന​ട​പ്പാ​ക്കി​യ​ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ​സ​ർ​ക്കാ​ർ​ ​ന​ട​പ​ടി.​ ​കൊ​ല്ലം,​ ​റാ​ന്നി​ ​ഡി​വി​ഷ​നു​ക​ളി​ൽ​ ​ന​ട​ത്തി​യ​ ​സ്ഥ​ലം​മാ​റ്റ​മാ​ണ് ​മ​ര​വി​പ്പി​ച്ച​ത്.​ ​ബീ​റ്റ് ​ഫോ​റ​സ്റ്റ് ​ഓ​ഫീ​സ​ർ​മാ​രു​ടെ​ ​സ്ഥ​ലം​മാ​റ്റം​ ​അ​താ​ത് ​ഡി​വി​ഷ​നു​ക​ൾ​ക്കു​ള്ളി​ൽ​ ​ന​ട​ത്താ​മെ​ങ്കി​ലും​ ​എ​സ്.​എ​ഫ്.​ഒ,​ ​ഡെ​പ്യൂ​ട്ടി​ ​റേ​ഞ്ച് ​ഫോ​റ​സ്റ്റ് ​ഓ​ഫീ​സ​ർ,​ ​റേ​ഞ്ച് ​ഓ​ഫീ​സ​ർ​ ​ത​സ്തി​ക​ക​ളി​ലു​ള്ള​വ​രു​ടെ​ ​സ്ഥ​ലം​മാ​റ്റം​ ​സ്പാ​ർ​ക്കി​ലൂ​ടെ​ ​മാ​ത്ര​മേ​ ​ന​ട​ത്താ​വൂ​യെ​ന്നാ​ണ് ​സ​ർ​ക്കാ​ർ​ ​നി​ർ​ദ്ദേ​ശം.​ ​അ​ടി​യ​ന്ത​ര​ ​സാ​ഹ​ച​ര്യ​മു​ണ്ടെ​ങ്കി​ൽ​ ​അ​തി​നാ​യി​ ​പ്ര​ത്യേ​ക​ ​അ​നു​വാ​ദം​ ​തേ​ട​ണ​മെ​ന്നും​ ​നി​ർ​ദ്ദേ​ശി​ച്ചി​രു​ന്നു.​ ​എ​ന്നാ​ൽ,​ ​നി​ർ​ദ്ദേ​ശം​ ​ലം​ഘി​ച്ച് 15​ ​ഡെ​പ്യൂ​ട്ടി​ ​റേ​ഞ്ച് ​ഓ​ഫീ​സ​ർ​മാ​രെ​ ​സ്ഥ​ലം​ ​മാ​റ്റി​യ​ത് ​വി​വാ​ദ​മാ​യി​രു​ന്നു.​ ​സ്പാ​ർ​ക്കി​ലൂ​ടെ​ ​സ്ഥ​ലം​മാ​റ്റ​മു​ണ്ടാ​യാ​ൽ​ ​ഇ​ഷ്ട​മി​ല്ലാ​ത്ത​ ​സ്ഥ​ല​ങ്ങ​ളി​ൽ​ ​ജോ​ലി​ ​ചെ​യ്യേ​ണ്ടി​വ​രു​മെ​ന്ന​തി​നാ​ൽ​ ​വ​കു​പ്പി​ലു​ള്ള​വ​രെ​യും​ ​രാ​ഷ്ട്രീ​യ​ ​നേ​താ​ക്ക​ളെ​യും​ ​സ്വാ​ധീ​നി​ച്ച് ​സ്വ​ന്തം​ ​നി​ല​യി​ൽ​ ​സ്ഥ​ലം​മാ​റ്രം​ ​നേ​ടു​ക​യാ​ണെ​ന്ന് ​ആ​രോ​പ​ണ​മു​യ​ർ​ന്നി​രു​ന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SCIENCE CONGRESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA