SignIn
Kerala Kaumudi Online
Friday, 23 October 2026 4.35 PM IST

സ്‌പോർട്‌സ് സ്‌കൂൾ പ്രവേശനം: ട്രയൽസ് 18 മുതൽ

p

കൊച്ചി: സംസ്ഥാന കായിക യുവജനകാര്യ വകുപ്പിന്റെയും സംസ്ഥാന സ്‌പോർട്‌സ് കൗൺസിലിന്റെയും സ്‌പോർട്‌സ് സ്‌കൂളുകളിലേക്കും അക്കാഡമികളിലേക്കുമുള്ള സെലക്ഷൻ ട്രയൽസ് ഈമാസം 18 മുതൽ നടത്തും.

കായിക വകുപ്പിന്റെ തിരുവനന്തപുരം ജി.വി രാജ സ്‌പോർട്‌സ് സ്‌കൂൾ, കണ്ണൂർ സ്‌പോർട്‌സ് സ്‌കൂൾ, തൃശൂർ സ്‌പോർട്‌സ് ഡിവിഷൻ, സ്‌പോർട്‌സ് കൗൺസിലിന്റെ സ്‌കൂളുകൾ, അക്കാഡമികൾ എന്നിവിടങ്ങളിലേക്കുമാണ് സെലക്ഷൻ ട്രയൽസ്. 6,7,8, പ്ലസ് വൺ ക്ലാസുകളിലേക്ക് നേരിട്ടാണ് പ്രവേശനം. 9,10 ക്ലാസുകളിൽ ഒഴിവുള്ള സീറ്റുകളിൽ ലാറ്ററൽ എൻട്രിയിലൂടെയാണ് പ്രവേശനം.

അത്‌ലറ്റിക്‌സ്, ബാസ്‌ക്കറ്റ് ബാൾ, ബോക്‌സിംഗ്, ഹോക്കി, ജൂഡോ, വോളിബാൾ, റെസ്‌ലിംഗ് ഇനങ്ങളിലേക്ക് ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും സെലക്ഷൻ നടത്തും. ഫുട്‌ബാളിലും തയ്‌ക്കൊണ്ടോയിലും പെൺകുട്ടികൾക്ക് മാത്രമാണ് അവസരം. ഫുട്‌ബാൾ ആൺകുട്ടികളുടെ സെലക്ഷൻ പിന്നീട് നടത്തും.

6,7 ക്ലാസുകളിലേക്ക് കായികക്ഷമതയുടെ അടിസ്ഥാനത്തിലാകും തിരഞ്ഞെടുക്കുക. 8, പ്ലസ് വൺ ക്ലാസുകളിലേക്ക് ഇനത്തിലെ മികവും പരിഗണിക്കും. സംസ്ഥാന മെഡൽ നേടിയവർക്കും തത്തുല്യ പ്രകടനം കാഴ്ചവച്ചവർക്കും മാത്രമേ 9,10 ക്ലാസുകളിലേക്കുള്ള ലാറ്ററൽ എൻട്രി ട്രയൽസിൽ പങ്കെടുക്കാനാകൂ.

ഈ മാസം 18ന് തലശ്ശേരി മുൻസിപ്പിൽ സ്റ്റേഡിയം, 19ന് നീലേശ്വരം ഇ.എം.എസ് സ്റ്റേഡിയം, 21ന് കൽപ്പറ്റ എസ്.കെ.എം.ജെ. എച്ച്. എസ്.എസ് സ്റ്റേഡിയം, 22 ന് തേഞ്ഞിപ്പാലത്തുള്ള കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സ്റ്റേഡിയം, 23ന് പാലക്കാട് മുനിസിപ്പൽ സ്റ്റേഡിയം 24ന് ജി.വി.എച്ച്.എസ്. എസ് കുന്നംകുളം, 25ന് ആലുവ യു.സി. കോളേജ്, 28ന് ആലപ്പുഴ കലവൂർ ഗോപിനാഥ് സ്റ്റേഡിയം, 30ന് ഇടുക്കി, നെടുങ്കണ്ടം മുനിസിപ്പിൽ സ്റ്റേഡിയം, 31ന് പാലാ മുൻസിപ്പിൽ സ്റ്റേഡിയം, ഫെബ്രുവരി ഒന്നിന് പത്തനംതിട്ടയിലെ കൊടുമൺ സ്റ്റേഡിയം, 2ന് ആറ്റിങ്ങൽ ശ്രീപാദം സ്റ്റേഡിയം, മൂന്നിന് തിരുവനന്തപുരം മൈലം ജി.വി. രാജ സ്‌പോർട്‌സ് സ്‌കൂൾ എന്നിവിടങ്ങളിലാണ് സെലക്ഷൻ ട്രയൽസ്.

വയസ് തെളിയിക്കുന്ന സർട്ടിഫിക്കറ്റും ആധാർ കാർഡും രണ്ട് പാസ്‌പോർട്ട് സൈസ് ഫോട്ടോയും പങ്കെടുക്കുന്ന കായികയിനങ്ങൾക്കുള്ള വേഷങ്ങളുമായി അതാത് ദിവസം രാവിലെ 9ന് ട്രയൽസ് നടക്കുന്ന സ്റ്റേഡിയത്തിൽ എത്തണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SELECTION TRAILS, CORRIDOR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA