
കൊല്ലം: പാർട്ടി സംസ്ഥാന സമ്മേളന പ്രതിനിധിയായി സ്പീക്കർ എ.എൻ.ഷംസീറും. പാർട്ടി സംസ്ഥാന കമ്മിറ്റി അംഗം കൂടിയായ അദ്ദേഹം പക്ഷെ ഇന്നലെയാണ് സമ്മേളനത്തിൽ പങ്കെടുത്തത്. ചർച്ചയിലൊന്നും പങ്കെടുത്തില്ല. സ്പീക്കർ പദവിയിലാണെങ്കിലും സംസ്ഥാന കമ്മിറ്റി അംഗമായി തുടരുന്നതിനാൽ സമ്മേളനത്തിൽ പങ്കെടുക്കുന്നതിന് നിയമപരമായ തടസമില്ല. പക്ഷെ സമ്മേളനത്തിലോ ചർച്ചയിലോ ഔചിത്യത്തിന്റെ പേരിൽ സാധാരണ പങ്കെടുക്കാറില്ല.
മുമ്പ് പി.ശ്രീരാമകൃഷ്ണൻ സ്പീക്കറായിരിക്കുമ്പോൾ സംസ്ഥാന സമ്മേളനത്തിലും പാർട്ടി കോൺഗ്രസിലും പ്രതിനിധിയായി പങ്കെടുത്തിരുന്നു. എന്നാൽ ഇപ്പോഴത്തെ മന്ത്രി എം.ബി.രാജേഷ് സ്പീക്കറായിരിക്കെ നടന്ന സമ്മേളനത്തിൽ പങ്കെടുത്തിരുന്നില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |