SignIn
Kerala Kaumudi Online
Friday, 23 October 2026 7.46 AM IST

ഷെറിന് കുറ്റവാസനയില്ലെന്ന്

sherin

കണ്ണൂർ: ഭാസ്‌കര കാരണവർ വധക്കേസിൽ ശിക്ഷിക്കപ്പെട്ട ഷെറിന് ശിക്ഷായിളവ് നൽകിയതിന് പിന്നിൽ അസ്വാഭാവികതകളൊന്നുമില്ലെന്ന് കണ്ണൂർ വനിതാ ജയിൽ ഉപദേശക സമിതി അംഗം എം.വി.സരള. ജയിലിൽ വച്ച് മാനസാന്തരം വന്നു. ഷെറിനിൽ ഇപ്പോൾ കുറ്റവാസന ഇല്ല. ഉപദേശക സമിതിക്ക് ഇക്കാര്യത്തിൽ ഒരു പ്രത്യേക താത്പര്യവുമുണ്ടായിട്ടില്ല.

പതിനെട്ടു വർഷവും 5 മാസവും 24 ദിവസവും ഷെറിൻ ശിക്ഷ അനുഭവിച്ചു. ശിക്ഷായിളവ് നൽകുന്നതുമായി ബന്ധപ്പെട്ട് എല്ലാ രീതിയിലുളള പരിശോധനകളും നടന്നിട്ടുണ്ട്. പൊലീസ് റിപ്പോർട്ടും ഷെറിന് അനുകൂലമായിരുന്നു. ഇതേ തുടർന്നാണ് വിടുതൽ നൽകുന്നതിന് ഉപദേശക സമിതി അനുകൂല നിലപാട് സ്വീകരിച്ചതെന്നും എം.വി.സരള പറഞ്ഞു. .

ഷെറിന് ശിക്ഷയിളവ് നൽകിയത് മുൻഗണന ലംഘിച്ചെന്ന് ആരോപണം ഉയർന്നതിന്റെ അടിസ്ഥാനത്തിനായിരുന്നു ജയിൽ വിശദീകരണം. 20 വർഷം ശിക്ഷ അനുഭവിച്ച രോഗികളുൾപ്പടെ അർഹരായവരെ പിന്തള്ളിയാണ് ഷെറിന് അനുകൂലമായി ഫയൽ നീങ്ങിയതെന്നായിരുന്നു ആരോപണം. ശിക്ഷാ കാലയളവിൽ വിവിധ ജയിലുകളിൽ ഷെറിൻ ഉണ്ടാക്കിയ പ്രശ്നങ്ങൾ പരിഗണിച്ചില്ലെന്നും ആക്ഷേപമുണ്ടായിരുന്നു. മന്ത്രിസഭാ ശിപാർശ ഗവർണർ കൂടി അംഗീകരിച്ചാൽ മാത്രമെ ഷെറിന് പുറത്തിറങ്ങാൻ സാധിക്കൂ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SHERIN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA