
കണ്ണൂർ: ഭാസ്‌കര കാരണവർ വധക്കേസ് പ്രതി ഷെറിന് ഈ മാസം അഞ്ചു മുതൽ 23 വരെ പരോൾ അനുവദിച്ചത് സ്വാഭാവിക നടപടിക്രമം മാത്രമാണെന്ന് കണ്ണൂർ വനിതാ ജയിൽ അധികൃതർ. ശിക്ഷായിളവ് നൽകി ഷെറിനെ മോചിപ്പിക്കാനുള്ള സർക്കാർ നീക്കം നേരത്തേ വിവാദമായിരുന്നു. ഗവർണറുടെ മുമ്പാകെയുള്ള ഫയലിൽ തീരുമാനമാകാത്തതിന് പിന്നാലെയാണ് പരോൾ അനുവദിച്ചത്. 14 വർഷത്തെ ശിക്ഷാകാലയളവിനുള്ളിൽ ഇതുവരെ 500 ദിവസം ഷെറിന് പരോൾ ലഭിച്ചിട്ടുണ്ട്.
ജയിലിലെ നല്ലനടപ്പ് പരിഗണിച്ചാണ് ശിക്ഷായിളവ് ശുപാർശ എന്നായിരുന്നു വനിതാ ജയിൽ ഉപദേശക സമിതിയുടെ ശുപാർശ. എന്നാൽ, ശിക്ഷ ഇളവുചെയ്യാനുള്ള മന്ത്രിസഭാതീരുമാനം വന്നതിനു പിന്നാലെ ജയിലിലെ സഹതടവുകാരിയെ കൈയേറ്റം ചെയ്തതിന് പോലീസ് കേസെടുത്തത് തിരിച്ചടിയായി. ലഹരിക്കേസിൽ അറസ്റ്റിലായ നൈജീരിയക്കാരിയെയാണ് ഷെറിൻ മർദ്ദിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |