SignIn
Kerala Kaumudi Online
Friday, 23 October 2026 7.49 AM IST

ഭാസ്കരൻ കാരണവർ വധക്കേസ് പ്രതി ഷെറിന്റെ മോചനം മുൻഗണന മറിക‌ടന്നെന്ന്

sherin

തിരുവനന്തപുരം: ചെങ്ങന്നൂർ ഭാസ്‌കര കാരണവർ വധക്കേസ് പ്രതി ഷെറിന്റെ മോചനം മുൻഗണനകളെല്ലാം മറികടന്നെന്ന് ആക്ഷേപം.മോചനം ലഭിക്കാൻ ഷെറിന് അസാധാരണ പരിഗണനയെന്ന് ലഭിച്ചെന്നും റിപ്പോർട്ടുണ്ട്.

അതി വേഗത്തിലാണ് ഷെറിന് മോചനം നൽകാനുള്ള തീരുമാനമുണ്ടായത്. ഒരു മാസം കൊണ്ട് ശുപാർശ ആഭ്യന്തര വകുപ്പ് വഴി മന്ത്രിസഭയിലെത്തി. അർഹരായ നിരവധി പേരെ പിന്തള്ളിയാണ് ഷെറിന് മാത്രമായുള്ള ശിക്ഷായിളവ്. 20 വർഷം ശിക്ഷയനുഭവിച്ചവ‌ർ പോലും ജയിലിൽ തുടരുന്നുണ്ട്.ഇതിൽ കടുത്ത രോഗികളുമുണ്ട്.ഇതിൽ പൂജപ്പുര, വിയ്യൂർ, നെട്ടുകാൽത്തേരി ജയിലുകളിലെ ഉപദേശക സമിതികൾ നൽകിയ ശുപാർശകളിലും തീരുമാനമായില്ല

25 വർഷത്തിൽ കൂടുതൽ തടവുശിക്ഷ അനുഭവിച്ചവരെ വിട്ടയക്കണമെന്ന ജയിൽ ഉപദേശക സമിതികളുടെ ശുപാർശ പരിഗണിക്കാതെയാണ് വധക്കേസ് പ്രതി ഷെറിന് മാത്രമായി ഇളവ് കിട്ടിയത്. ഡിസംബറിൽ കണ്ണൂർ ജയിൽ ഉപദേശ സമിതി നൽകിയ ശുപാർശയിലാണ് അതിവേഗം മന്ത്രിസഭാ യോഗം തീരുമാനമെടുത്തത്. ഷെറിന് കിട്ടിയ ആനുകൂല്യങ്ങളുടെ വലുതാണ്. 14 വർഷം ശിക്ഷ പൂർത്തിയാക്കിയെന്ന കാരണത്താലാണ് ജീവപര്യന്തം ശിക്ഷക്ക് വിധിച്ച ഷെറിന് മോചനം .ഡിസംബറിലാണ് ഷെറിന് ഇളവ് നൽകണമെന്ന ശുപാർശ കണ്ണൂർ ജയിലിലെ ഉപദേശക സമിതിയുടേത്. ഒരു മാസം കൊണ്ട് ശുപാർശ ജയിൽ ഡി.ജി.പി വഴി ആഭ്യന്തര വകുപ്പ് വഴി മന്ത്രിസഭയിലെത്തി തീരുമാനമായി.

ജയിലിലെ പ്രശ്നക്കാരി

താമസിച്ച ജയിലുകളിലെല്ലാം സഹതടവുകാരും ഉദ്യോഗസ്ഥരുമായും ഷെറിൻ നിരന്തരം പ്രശ്നങ്ങളുണ്ടാക്കിയിട്ടുണ്ട്.എന്നാൽ അതൊന്നും പരിഗണിച്ചില്ല. പൊലീസ് റിപ്പോർട്ടും പ്രൊബേഷൻ റിപ്പോർട്ടും ഷെറിന് അനുകൂലമാണ്. ചില ഉന്നതരുടെ പിന്തുണയും ഷെറിന് കിട്ടിയതായും സൂചനകളുണ്ട്. ഷെറിനൊപ്പം ശിക്ഷിക്കപ്പെട്ട കാമുകൻ ബാസിത് അലിയെ നല്ല നടപ്പ് പരിഗണിച്ച് തുറന്ന ജയിലിലേക്ക് മാറ്റിയിട്ടുണ്ട്. ബാസിത് അലിയെ മോചനത്തിനായി പരിഗണിച്ചില്ല. മന്ത്രിസഭാ യോഗ ശുപാർശ ഗവർണ്ണർ കൂടി അംഗീകരിച്ചാലോ ഷെറിന് പുറത്തിറങ്ങാനാകൂ.

'ശിക്ഷായിളവ് നൽകിയതിന് പിന്നിൽ അസ്വാഭാവികതകളൊന്നുമില്ല. അവർക്ക് ജയിലിൽ വച്ച് മാനസാന്തരം വന്നു. ഷെറിനിൽ ഇപ്പോൾ കുറ്റവാസന ഇല്ല. ഉപദേശക സമിതിക്ക് ഇക്കാര്യത്തിൽ ഒരു പ്രത്യേക താത്പര്യവുമുണ്ടായിട്ടില്ല. പൊലീസ് റിപ്പോർട്ടും ഷെറിന് അനുകൂലമായിരുന്നു".

- എം.വി.സരള, കണ്ണൂർ വനിതാ ജയിൽ ഉപദേശക സമിതി അംഗം

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SHERIN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA