SignIn
Kerala Kaumudi Online
Saturday, 24 October 2026 3.05 PM IST

ഗുരുപ്രഭാവം സ്‌മരണിക പ്രകാശനം ഇന്ന്

a

ശിവഗിരി: ശ്രീനാരായണ ഗുരുദേവ-ഗാന്ധിജി സമാഗമ ശതാബ്ദി,വൈക്കം സത്യാഗ്രഹ ശതാബ്ദി,സർവമത സമ്മേളന ശതാബ്ദി, കുമാരനാശാൻ ദേഹവിയോഗ ശതാബ്ദി എന്നിവയോടനുബന്ധിച്ച് ഗുരുധർമ്മ പ്രചാരണ സഭ പ്രസിദ്ധീകരിക്കുന്ന ഗുരുപ്രഭാവം സ്‌മരണിക ഇന്ന് പ്രകാശനം ചെയ്യും.

സ്വാമി സച്ചിദാനന്ദ,സ്വാമി ശുഭാംഗാനന്ദ,സ്വാമി ശാരദാനന്ദ,സ്വാമി അസംഗാനന്ദഗിരി,സ്വാമി വീരേശ്വരാനന്ദ, പ്രൊഫ.എം.കെ. സാനു,ഡോ.എം.എ.സിദ്ദിഖ്,ഡോ.ഗീതാ സുരാജ്,എം.ലിജു തുടങ്ങിയവരുടെ ലേഖനങ്ങൾ സ്‌മരണികയിലുണ്ട്. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ഭാരവാഹികൾ,ബോർഡ് അംഗങ്ങൾ,​സന്യാസി ശ്രേഷ്ഠർ,ഗുരുധർമ്മ പ്രചാരണ സഭ,മാതൃസഭ,യുവജന സഭ ഭാരവാഹികൾ,ജില്ലാ മണ്ഡലം ഭാരവാഹികൾ എന്നിവരുടെ വിവരങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.

സഭാ രജിസ്ടാർ കെ.ടി.സുകുമാരൻ,സത്യൻ പന്തത്തല (ചീഫ് എഡിറ്റർ),​ഡോ.ടി.സനൽകുമാർ (എഡിറ്റർ),​പുത്തൂർ ശോഭനൻ (കൺവീനർ) എന്നിവർ ഉൾക്കൊള്ളുന്ന എഡിറ്റോറിയൽ ബോർഡിന്റെ ചുമതലയിലാണ് സ്‌മരണിക തയ്യാറാക്കിയത്. ശിവഗിരിയിൽ നടക്കുന്ന ഗുരുദേവ-ഗാന്ധിജി സമാഗമ ശതാബ്ദി ആഘോഷ വേദിയിലെ പ്രകാശന ചടങ്ങിന് ചരിത്ര പ്രാധാന്യമുണ്ടെന്ന് സഭ കേന്ദ്ര സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി പറഞ്ഞു.

ഭൂ​മി​ ​ത​രം​മാ​റ്റ​ത്തി​ന്7,12,731​ ​അ​പേ​ക്ഷ​കൾ

തി​രു​വ​ന​ന്ത​പു​രം​ ​:​ ​കേ​ര​ള​ ​നെ​ൽ​വ​യ​ൽ​ ​-​ ​ത​ണ്ണീ​ർ​ത്ത​ട​ ​സം​ര​ക്ഷ​ണ​ ​നി​യ​മ​പ്ര​കാ​ര​മു​ള്ള​ ​ഭൂ​മി​ ​ത​രം​മാ​റ്റ​ ​ന​ട​പ​ടി​ക​ളു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​ഈ​മാ​സം​ ​ര​ണ്ടു​വ​രെ​ 7,12,731​അ​പേ​ക്ഷ​ക​ളാ​ണ് ​ല​ഭി​ച്ച​തെ​ന്ന് ​മ​ന്ത്രി​ ​കെ.​രാ​ജ​ൻ​ ​നി​യ​മ​സ​ഭ​യെ​ ​അ​റി​യി​ച്ചു.​ ​ഇ​തി​ൽ​ 3,37,004​ ​അ​പേ​ക്ഷ​ക​ൾ​ ​ഡേ​റ്റ​ ​ബാ​ങ്കി​ൽ​ ​നി​ന്ന് ​ഒ​ഴി​വാ​ക്കു​ന്ന​തി​നു​ള്ള​താ​ണ്.​ ​വി​ല്ലേ​ജു​ക​ളി​ൽ​ ​ത​യ്യാ​റാ​ക്കി​യ​ ​ഡേ​റ്റ​ ​ബാ​ങ്കി​ലെ​ ​ന്യൂ​ന​ത​ക​ൾ​ ​പ​രി​ഹ​രി​ക്കു​ന്ന​തി​നു​ള്ള​ ​ന​ട​പ​ടി​ക​ൾ​ ​പു​രോ​ഗ​മി​ക്കു​ന്നു.​ 471​കൃ​ഷി​ഭ​വ​നു​ക​ളി​ൽ​ ​ഡേ​റ്റ​ ​പ്യൂ​രി​ഫി​ക്കേ​ഷ​ൻ​ ​ന​ട​ത്തി.​ ​ഡേ​റ്റ​ ​ബാ​ങ്ക് ​ഡി​ജി​റ്റ​ലൈ​സ് ​ചെ​യ്യു​ന്ന​തി​നാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​വ​കു​പ്പു​ക​ളു​ടെ​യും​ ​കെ.​എ​സ്.​ആ​ർ.​ഇ.​സി​യു​ടെ​യും​ ​സ​ഹ​ക​ര​ണ​ത്തോ​ടെ​ ​സ്റ്റേ​റ്റ് ​ഐ.​ടി​ ​സെ​ൽ​ ​മു​ഖേ​ന​ ​ന​ട​പ​ടി​ ​സ്വീ​ക​രി​ച്ച​താ​യും​ ​മ​ന്ത്രി​ ​അ​റി​യി​ച്ചു.

ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി​യിൽ
അ​ഡി​ഷ​ണ​ലാ​യി
മാ​ത്ത​മാ​റ്റി​ക്‌​സ് ​പ​ഠി​ക്കാം

തി​രു​വ​ന​ന്ത​പു​രം​:​ ​ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി​ ​കോ​ഴ്സി​ന് ​കൊ​മേ​ഴ്സ്,​ഹ്യു​മാ​നി​റ്റീ​സ് ​ഗ്രൂ​പ്പി​ൽ​ ​ഇ​ക്ക​ണോ​മി​ക്‌​സ് ​വി​ഷ​യ​മാ​യി​ട്ടു​ള്ള​ ​വി​വി​ധ​ ​വി​ഷ​യ​ ​കോ​മ്പി​നേ​ഷ​നു​ക​ൾ​ ​പ​ഠി​ക്കു​ന്ന​ ​റെ​ഗു​ല​ർ​ ​സ്‌​കൂ​ൾ​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​സ്കോ​ൾ​ ​കേ​ര​ള​ ​മു​ഖേ​ന​ ​അ​ഡി​ഷ​ണ​ലാ​യി​ ​മാ​ത്ത​മാ​റ്റി​ക്‌​സ് ​വി​ഷ​യം​ ​മാ​ത്രം​ ​ര​ജി​സ്റ്റ​ർ​ ​ചെ​യ്‌​ത് ​പ​ഠി​ക്കാ​ൻ​ ​അ​വ​സ​ര​മൊ​രു​ക്കി​ ​സ​ർ​ക്കാ​ർ​ ​ഉ​ത്ത​ര​വ്.
ദേ​ശീ​യ​ ​മ​ത്സ​ര​ ​പ​രീ​ക്ഷ​ക​ൾ​ക്ക് ​മാ​ത്ത​മാ​റ്റി​ക്‌​സ് ​നി​ർ​ബ​ന്ധ​ ​വി​ഷ​യ​മാ​യ​തി​നാ​ൽ​ ​ഹ്യു​മാ​നി​റ്റീ​സ്,​കൊ​മേ​ഴ്സ് ​കോ​മ്പി​നേ​ഷ​നു​ക​ളി​ൽ​ ​സം​സ്ഥാ​ന​ ​സി​ല​ബ​സി​ൽ​ ​റെ​ഗു​ല​ർ​ ​പ​ഠ​നം​ ​ന​ട​ത്തു​ന്ന​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​ഈ​ ​അ​വ​സ​രം​ ​പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​നാ​കും.​ 2025​-26​ ​അ​ക്കാ​ഡ​മി​ക് ​വ​ർ​ഷം​ ​മു​ത​ൽ​ ​ഇ​ത് ​പ്രാ​ബ​ല്യ​ത്തി​ൽ​ ​വ​രും.

കെ​ ​അ​ഗ്‌​ടെ​ക് ​ലോ​ഞ്ച്പാ​ഡ് ​ഉ​ദ്ഘാ​ട​നം​ ​വെ​ള്ളി​യാ​ഴ്ച

തി​രു​വ​ന​ന്ത​പു​രം​:​കേ​ര​ള​ ​കാ​ർ​ഷി​ക​ ​സ​ർ​വ​ക​ലാ​ശാ​ല​ ​'​കെ​ ​അ​ഗ്‌​ടെ​ക് ​ലോ​ഞ്ച്പാ​ഡ്'​ ​എ​ന്ന​ ​പേ​രി​ൽ​ ​കാ​ർ​ഷി​ക​ ​ഭ​ക്ഷ്യ​ ​അ​നു​ബ​ന്ധ​ ​വ്യ​വ​സാ​യ​ ​ഇ​ൻ​ക​ബേ​റ്റ​ർ​ ​വെ​ള്ളാ​യ​ണി​ ​കാ​ർ​ഷി​ക​ ​കോ​ളേ​ജി​ൽ​ ​സ്ഥാ​പി​ക്കു​മെ​ന്ന് ​മ​ന്ത്രി​ ​പി.​പ്ര​സാ​ദ് ​വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ​ ​പ​റ​ഞ്ഞു. ന​ബാ​ർ​ഡ്,​ ​ഓ​സ്‌​ട്രേ​ലി​യ​യി​ലെ​ ​വെ​സ്റ്റേ​ൺ​ ​സി​ഡ്നി​ ​സ​ർ​വ​ക​ലാ​ശാ​ല​ ​എ​ന്നി​വ​യു​ടെ​ ​സ​ഹ​ക​ര​ണ​ത്തോ​ടെ​ ​ഇ​ൻ​ക​ബേ​റ്റ​ർ​ ​ആ​രം​ഭി​ക്കു​ന്ന​ത്.​ഇ​തി​ന്റെ​ ​ഉ​ദ്ഘാ​ട​നം​ ​വെ​ള്ളാ​യ​ണി​ ​കാ​ർ​ഷി​ക​ ​കോ​ളേ​ജി​ൽ​ ​വെ​ള്ളി​യാ​ഴ്ച്ച​ ​രാ​വി​ലെ​ 11​ന് ​മ​ന്ത്രി​ ​പി.​ ​പ്ര​സാ​ദ് ​നി​ർ​വ​ഹി​ക്കും. അ​ഡ്വ.​എം.​വി​ൻ​സ​ന്റ് ​എം.​എ​ൽ.​എ​ ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ക്കും.​ ​ന​ബാ​ർ​ഡ് ​ചെ​യ​ർ​മാ​ൻ​ ​ഡോ.​ഷാ​ജി.​കെ.​വി,​ ​കാ​ർ​ഷി​ക​ ​സ​ർ​വ​ക​ലാ​ശാ​ല​ ​വൈ​സ് ​ചാ​ൻ​സ​ല​ർ​ ​ഡോ.​ബി.​അ​ശോ​ക് ​തു​ട​ങ്ങി​യ​വ​ർ​ ​പ​ങ്കെ​ടു​ക്കും.​ ​വെ​സ്റ്റേ​ൺ​ ​സി​ഡ്നി​ ​സ​ർ​വ​ക​ലാ​ശാ​ല​ ​വൈ​സ് ​ചാ​ൻ​സ​ല​ർ​ ​പ്രൊ​ഫ​സ​ർ​ ​ജോ​ർ​ജ് ​വി​ല്യം​സ് ​ഓ​ൺ​ലൈ​നാ​യി​ ​പ​ങ്കെ​ടു​ക്കും.​ ​കാ​ർ​ഷി​ക​ ​കോ​ളേ​ജ് ​ഡീ​ൻ​ ​ഡോ.​ ​റോ​യ് ​സ്റ്റീ​ഫ​ന്റെ​യും,​കാ​ർ​ഷി​ക​ ​വി​ജ്ഞാ​ന​ ​വി​ഭാ​ഗം​ ​മേ​ധാ​വി​ ​ഡോ.​ ​അ​ല​ൻ​ ​തോ​മ​സി​ന്റെ​യും​ ​നേ​തൃ​ത്വ​ത്തി​ലാ​ണ് ​പ​ദ്ധ​തി​ ​ന​ട​പ്പി​ലാ​ക്കു​ന്ന​ത്.

ല​ഹ​രി​ക്കെ​തി​രെ​ ​സം​സ്കാ​ര​ ​സാ​ഹി​തി

തി​രു​വ​ന​ന്ത​പു​രം​:​ ​ല​ഹ​രി​ ​വ്യാ​പ​ന​ത്തി​നെ​തി​രെ​ ​സം​സ്കാ​ര​ ​സാ​ഹി​തി​ ​സാം​സ്കാ​രി​ക​ ​സ​ദ​സ്സും​ ​നാ​ട​കാ​വ​ത​ര​ണ​വും​ ​ന​ട​ത്തു​ന്നു.​ ​'​ത​ര​ളി​ല്ല​ ​കേ​ര​ളം​ ​ത​ക​രി​ല്ല​ ​യു​വ​ത​'​ ​എ​ന്ന​ ​മു​ദ്രാ​വാ​ക്യം​ ​ഉ​യ​ർ​ത്തി​ ​രാ​ജേ​ഷ് ​ഇ​രു​ളം​ ​സം​വി​ധാ​ന​വും​ ​ഹേ​മ​ന്ദ് ​കു​മാ​ർ​ ​ര​ച​ന​യും​ ​നി​ർ​വ​ഹി​ക്കു​ന്ന​ ​'​ശ്ര​ദ്ധി​ക്ക​ണ്ട​ ​അ​മ്പാ​നെ​"​ ​എ​ന്ന​ ​നാ​ട​ക​ത്തി​ന്റെ​ ​സം​സ്ഥാ​ന​ത​ല​ ​ഉ​ദ്ഘാ​ട​നം​ ​മാ​ർ​ച്ച് 20​ന് ​തി​രു​വ​ന​ന്ത​പു​ര​ത്ത് ​ന​ട​ക്കും.​ ​നൂ​റ് ​കേ​ന്ദ്ര​ങ്ങ​ളി​ൽ​ ​നാ​ട​കം​ ​അ​വ​ത​രി​പ്പി​ക്കും.​ ​കേ​ര​ള​ത്തി​ലെ​ ​ല​ഹ​രി​ ​വ്യാ​പ​ന​ത്തി​നും​ ​ക്ര​മ​സ​മാ​ധാ​ന​ ​ത​ർ​ച്ച​യ്ക്കും​ ​ഉ​ത്ത​ര​വാ​ദി​ ​പി​ണ​റാ​യി​ ​സ​ർ​ക്കാ​രാ​ണെ​ന്ന് ​സം​സ്കാ​ര​ ​സാ​ഹി​തി​ ​ചെ​യ​ർ​മാ​ൻ​ ​സി.​ആ​ർ.​മ​ഹേ​ഷ് ​എം.​എ​ൽ.​എ​ ​വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ​ ​ആ​രോ​പി​ച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SHIVAGIRI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA