SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.20 AM IST

വിശ്വകർമ്മജരുടെ സംരക്ഷണത്തിന് പ്രതിജ്ഞാബദ്ധമാണ് : മന്ത്രി ശിവൻകുട്ടി

a

തിരുവനന്തപുരം: വിശ്വകർമ്മജരുടെ അവകാശ സംരക്ഷണത്തിന് ഇടതുമുന്നണിയും സർക്കാറും പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു.പുത്തരിക്കണ്ടം മൈതാനത്തെ ഇ.കെ നായനാർ പാർക്കിൽ അഖിലകേരള വിശ്വകർമ്മ മഹാസഭ സംഘടിപ്പിച്ച 'വിശ്വകർമ്മ അവകാശ സംഗമം-2026ൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.ജനസംഖ്യാനുപാതിക പ്രാതിനിദ്ധ്യത്തിലൂടെ നീതി ഉറപ്പാക്കണമെന്നതടക്കമുള്ള ആവശ്യങ്ങൾ സംഗമത്തിൽ ഉയർന്നു.

വിശ്വകർമ്മ സമൂഹത്തിനായി പി.എം വിശ്വകർമ്മ പദ്ധതി നടപ്പാക്കിയ കേന്ദ്ര സർക്കാർ, തുടർന്നും ഇത്തരം പദ്ധതികളുമായി മുന്നോട്ടുപോകുമെന്ന് മുൻ കേന്ദ്ര മന്ത്രി വി.മുരളീധരൻ അനുഗ്രഹ പ്രഭാഷണത്തിൽ പറഞ്ഞു. അഖിലകേരള വിശ്വകർമ്മ മഹാസഭ സംസ്ഥാന പ്രസിഡന്റ് അഡ്വ.വി.എൻ ശശിധരൻ അദ്ധ്യക്ഷത വഹിച്ചു.മേയർ വി.വി.രാജേഷ്,​അഡ്വ.എ.എൻ രാജൻബാബു,​വിശ്വകർമ്മസഭ ജനറൽ സെക്രട്ടറി ടി.എസ് ജിജു പുളിക്കനല്ലൂർ,​ട്രഷറർ കെ.മുരളീധരൻ,​പി.വാമദേവൻ,​കോട്ടയ്ക്കകം ജയകുമാർ,​വി.രാജഗോപാൽ,​അഡ്വ.ടി.ജി.ഗോപിനാഥൻ,​എം.വി ഷൺമുഖൻ ആചാരി, എസ്.പ്രസന്നകുമാർ,​കെ.ആർ. സന്തോഷ്‌കുമാർ,​എസ്.ശശികുമാർ,​കെ.ടി.ബാബു,​പി.കെ തമ്പി,​ പി.ഗോപിനാഥ്,കെ.ആർ.ഗോപിനാഥൻ,​ബിന്ദു വിക്രമൻ,​ലതാമനോജ്,​ഇ.എസ് നിധീഷ്,​പി.വി.രജേഷ്,​അജന്താ ജയപ്രകാശ്,​ബിന്ദു ഹരിദാസ്,​ ശ്രീജിത്ത് ശിവൻ, ബിനീഷ് ചന്ദ്രൻ, ജി.സത്യൻ എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: SHIVANKUTTY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA