
കടയ്ക്കാവൂർ : കേരളകൗമുദി കടയ്ക്കാവൂർ ലേഖകൻ നെടുങ്കണ്ട ഭാനുമതി ഭവനിൽ ഡി.ശിവദാസ് (90) നിര്യാതനായി. ഇന്നലെ രാത്രി 10ന് വീട്ടിൽ വച്ചായിരുന്നു അന്ത്യം.പത്രാധിപർ കെ.സുകുമാരന്റെ കാലം തൊട്ട് കേരളകൗമുദി ഏജന്റായും തുടർന്ന് ലേഖകനായും പ്രവർത്തിച്ചുവരുകയായിരുന്നു. കടയ്ക്കാവൂർ,ചിറയിൻകീഴ്,വർക്കല മേഖലയിലെ സാമൂഹിക-സാസ്കാരിക രംഗങ്ങളിൽ നിറസാന്നിദ്ധ്യമായിരുന്നു.വാർദ്ധക്യ സഹജമായ അസുഖത്തെത്തുടർന്ന് ദീർഘനാളായി വീട്ടിൽ വിശ്രമത്തിലായിരിക്കുമ്പോഴും പത്രപ്രവർത്തനത്തിൽ സജീവമായിരുന്നു.രത്നമ്മ ആണ് ഭാര്യ. മക്കൾ: പരേതയായ അനിത, അജിത (നിലയ്ക്കാമുക്ക് ഏജന്റ്),അജികുമാർ (ഷാർജ),അർച്ചന. മരുമക്കൾ: ശിവകുമാർ, സുരേഷ് ബാബു (കായിക്കര ഏജന്റ്),മണി,അഭില.സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |