SignIn
Kerala Kaumudi Online
Friday, 23 October 2026 6.15 AM IST

ഗുരുധർമ്മ പ്രചാരണത്തിന് ശ്രദ്ധനൽകണം: നടൻ ദേവൻ

devan

ശിവഗിരി: ഗുരുധർമ്മ പ്രചാരണത്തിന് കൂടുതൽ ശ്രദ്ധ നൽകണമെന്ന് നടൻ ദേവൻ. ഗുരുധർമ്മപ്രചാരണ സഭയിൽ അംഗത്വം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വത്തിക്കാനിൽ പോപ്പിന്റെ സാന്നിദ്ധ്യത്തിൽ ഗുരുദർശനം അവതരിപ്പിക്കാൻ സ്വാമി സച്ചിദാനന്ദയ്ക്കും സന്യാസി ശ്രേഷ്ഠർക്കും ശിവഗിരി മഠത്തിനും കഴിഞ്ഞു. ലോകമെങ്ങും ഗുരുധർമ്മ പ്രചാരണത്തിനുള്ള അനുകൂല സാഹചര്യമാണ് ലോകമത പാർലമെന്റിലൂടെ സംജാതമായിട്ടുള്ളത്. എല്ലാ ഭവനങ്ങളിലും ഗുരുവിന്റെ സന്ദേശങ്ങൾ എത്തിക്കണം. ഗുരുധർമ്മ പ്രചാരണ സഭയുടെ കലാ വിഭാഗത്തിന്റെ ചുമതല സ്വാമി സച്ചിദാനന്ദ തന്നെ ഏല്പിച്ചത് മനസാ സ്വീകരിക്കുന്നുവെന്നും ദേവൻ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SIVAGIRI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA