SignIn
Kerala Kaumudi Online
Friday, 23 October 2026 5.41 AM IST

ഗുരുസന്ദേശത്തിലുള്ളത് ധാർമ്മികതയുടെ തിളക്കം: ആരിഫ് മുഹമ്മദ് ഖാൻ

p

ശിവഗിരി: ശ്രീനാരായണ ഗുരുവിന്റെ ഓരോ സന്ദേശത്തിലും പ്രവൃത്തിയിലും നാം കണ്ടത് അദ്ദേഹത്തിന്റെ ധാർമ്മികതയുടെ തിളക്കമാണെന്ന് ബീഹാർ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഗുരുധർമ്മത്തിന്റെ പരമമായ ലക്ഷ്യം ഒരു സാർവലൗകിക ക്രമത്തിന്റെ സൃഷ്ടിയായിരുന്നു.

93-ാമത് ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ച് 'ഗുരുദേവന്റെ ഏകലോക വ്യവസ്ഥിതിയും ആത്മീയതയും ' എന്ന വിഷയത്തിലുള്ള സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഭാരതീയ ഗുരുപരമ്പരയിൽ സമീപകാലത്ത് നമ്മുടെ മുന്നിൽ അവതരിച്ച മഹർഷിയാണ് ശ്രീനാരായണ ഗുരു. ആത്മീയതയിലൂടെ അദ്ദേഹം വിഭാവനം ചെയ്ത ലോകക്രമത്തിന്റെ മുഖമുദ്ര സമത്വവും സാഹോദര്യവുമാണ്. സമൂഹത്തിലെ കൊടിയ അനീതികളെ സൗമ്യമായി നേരിട്ട് ജയിക്കാനുള്ള ഊർജം ഗുരുവിന് നൽകിയത് ധാർമ്മികതയായിരുന്നു. സമത്വവും സാഹോദര്യവും എക്കാലവും നിലനിൽക്കണമെങ്കിൽ ഗുരുവിന്റെ പാതയിലൂടെ മുന്നോട്ട് പോകണം. അതിനുള്ള ഓർമ്മപ്പെടുത്തലാണ് ഓരോ ശിവഗിരി തീർത്ഥാടനവും.

ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അദ്ധ്യക്ഷനായി. മുൻ കേന്ദ്രമന്ത്രി വി.മുരളീധരൻ, കുമ്മനംരാജശേഖരൻ, കെ.ജെ.മാക്സി എം.എൽ.എ, കെ.ജി.ബാബുരാജൻ എന്നിവർ പ്രസംഗിച്ചു. തീർത്ഥാടന കമ്മിറ്രി ജോ.സെക്രട്ടറി സ്വാമി വിരജാനന്ദഗിരി സ്വാഗതവും ഡൽഹി ശ്രീനാരായണ കേന്ദ്രം പ്രസിഡന്റ് ബീനാബാബുറാം നന്ദിയും പറഞ്ഞു.

സൗ​ഹൃ​ദം​ ​പു​ല​രു​ന്ന​ത് ​സ​നാ​തന
ധ​ർ​മ്മം​ ​കൊ​ണ്ട്:​ ​വി.​ ​മു​ര​ളീ​ധ​രൻ

ശി​വ​ഗി​രി​:​ ​മ​ത​ങ്ങ​ൾ​ക്ക​തീ​ത​മാ​യ​ ​മാ​ന​വ​ ​സൗ​ഹൃ​ദം​ ​ഭാ​ര​ത​ത്തി​ൽ​ ​നി​ല​നി​ൽ​ക്കു​ന്ന​ത് ​സ​നാ​ത​ന​ ​ധ​ർ​മ്മം​ ​പു​ല​രു​ന്ന​തി​നാ​ലാ​ണെ​ന്ന് ​മു​ൻ​ ​കേ​ന്ദ്ര​ ​മ​ന്ത്രി​ ​വി.​മു​ര​ളീ​ധ​ര​ൻ.​ ​ഇ​ത് ​അ​റി​യാ​ത്ത​വ​രാ​ണ് ​സ​നാ​ത​ന​ ​ധ​ർ​മ്മ​ത്തെ​ ​വി​മ​ർ​ശി​ക്കു​ന്ന​ത്.​ ​ശി​വ​ഗി​രി​ ​തീ​ർ​ത്ഥാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ​'​ഗു​രു​വി​ന്റെ​ ​ഏ​ക​ലോ​ക​ ​വ്യ​വ​സ്ഥി​തി​യും​ ​ആ​ത്മീ​യ​ത​യും​'​ ​എ​ന്ന​ ​വി​ഷ​യ​ത്തി​ൽ​ ​പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു​ ​അ​ദ്ദേ​ഹം.​ ​മ​നു​ഷ്യ​രി​ൽ​ ​സ​മ​ത്വം​ ​ഉ​ണ്ടാ​വു​മ്പോ​ൾ​ ​ഒ​റ്റ​ലോ​ക​മാ​യി​ ​മാ​റും.​ ​വി​ഭ​ജ​ന​ങ്ങ​ൾ​ ​മ​നു​ഷ്യ​സൃ​ഷ്ടി​യാ​ണെ​ന്നും​ ​അ​ത് ​വ​ള​ർ​ച്ച​യ്ക്ക് ​ത​ട​സ​മു​ണ്ടാ​ക്കു​മെ​ന്നും​ ​ഗു​രു​ ​ഉ​ദ്ബോ​ധി​പ്പി​ച്ചു.​ ​ഭാ​ര​ത​ത്തി​ന്റെ​ ​സാം​സ്കാ​രി​ക​ ​പൈ​തൃ​ക​ത്തി​ൽ​ ​നി​ന്നാ​ണ് ​ഗു​രു​ ​സ​നാ​ത​ന​ ​ധ​ർ​മ്മം​ ​ഉ​ൾ​ക്കൊ​ണ്ട​ത്.​ ​വി​ഭാ​ഗീ​യ​ത​ ​ഇ​ല്ലാ​ത്ത​ ​ലോ​ക​സൃ​ഷ്ടി​യാ​ണ് ​ഗു​രു​ ​വി​ഭാ​വ​നം​ ​ചെ​യ്ത​ത്.

ആ​രി​ഫ് ​മു​ഹ​മ്മ​ദ് ​ഖാ​ന് ​പ്ര​ശംസ

ശി​വ​ഗി​രി​:​ ​ബീ​ഹാ​ർ​ ​ഗ​വ​ർ​ണ​ർ​ ​ആ​രി​ഫ് ​മു​ഹ​മ്മ​ദ് ​ഖാ​നെ​ ​പ്ര​ശം​സി​ച്ച് ​ശ്രീ​നാ​രാ​യ​ണ​ ​ധ​ർ​മ്മ​സം​ഘം​ ​ട്ര​സ്റ്റ് ​പ്ര​സി​ഡ​ന്റ് ​സ്വാ​മി​ ​സ​ച്ചി​ദാ​ന​ന്ദ.​ ​ഗു​രു​ദേ​വ​നോ​ട് ​വ​ലി​യ​ ​ആ​ദ​ര​വ് ​പു​ല​ർ​ത്തു​ന്ന​ ​വ്യ​ക്തി​യാ​ണ് ​ആ​രീ​ഫ് ​മു​ഹ​മ്മ​ദ് ​ഖാ​നെ​ന്ന് ​സ്വാ​മി​ ​ചൂ​ണ്ടി​ക്കാ​ട്ടി.​ ​കേ​ര​ള​ ​ഗ​വ​ർ​ണ​റാ​യി​രു​ന്ന​പ്പോ​ൾ​ ​ഒ​രു​ ​ച​ത​യ​ദി​ന​ത്തി​ൽ​ ​സു​ര​ക്ഷാ​ ​ക്ര​മ​ങ്ങ​ളൊ​ന്നു​മി​ല്ലാ​തെ,​​​ ​ശി​വ​ഗി​രി​ ​മ​ഠ​ത്തെ​ ​അ​റി​യി​ക്കു​ക​ ​പോ​ലും​ ​ചെ​യ്യാ​തെ​യാ​ണ് ​അ​ദ്ദേ​ഹം​ ​സ​കു​ടും​ബം​ ​മ​ഹാ​സ​മാ​ധി​യി​ലെ​ത്തി​യ​ത്.​ ​ബീ​ഹാ​ർ​ ​സ​ർ​ക്കാ​രി​ന്റെ​ ​ആ​ഭി​മു​ഖ്യ​ത്തി​ൽ​ ​ര​ണ്ടു​ ​മാ​സ​ത്തി​നു​ള്ളി​ൽ​ ​ശ്രീ​നാ​രാ​യ​ണ​ ​ഗു​രു​വി​നെ​ക്കു​റി​ച്ചു​ള്ള​ ​പ്ര​ഭാ​ഷ​ണം​ ​സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് ​അ​ദ്ദേ​ഹം​ ​അ​റി​യി​ച്ചി​ട്ടു​ണ്ടെ​ന്നും​ ​സ്വാ​മി​ ​പ​റ​ഞ്ഞു.​ ​ഇ​ന്ന​ലെ​ ​ശി​വ​ഗി​രി​ ​മ​ഠ​ത്തി​ന്റെ​ ​ഗ​സ്റ്ര് ​ഹൗ​സി​ൽ​ ​നി​ന്ന് ​സ​മ്മേ​ള​ന​ ​വേ​ദി​യി​ലേ​ക്ക് ​ന​ഗ്ന​പാ​ദ​നാ​യാ​ണ് ​മു​ഹ​മ്മ​ദ് ​ഖാ​നെ​ത്തി​യ​ത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SIVAGIRI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA