SignIn
Kerala Kaumudi Online
Friday, 23 October 2026 6.59 AM IST

ഭാവി തൊഴിലുകൾ സ്‌കിൽ അധിഷ്ഠിതം

p

ആഗോള തലത്തിൽ തൊഴിൽ റിക്രൂട്ട്മെന്റിൽ ഏറെ മാറ്റം പ്രകടമാണ്. പുത്തൻ തൊഴിലുകൾക്കിണങ്ങിയ സ്‌കിൽ അഥവാ നൈപുണ്യശേഷി വിലയിരുത്തിയാണ് റിക്രൂട്ട്‌മെന്റ് നടക്കുന്നത്. ഭാവി തൊഴിലുകൾക്കിണങ്ങിയ സ്‌കിൽ കൈവരിക്കുന്നതിന് വിദ്യാർത്ഥികൾ/ ഉദ്യോഗാർത്ഥികളുടെ ഭാഗത്തുനിന്ന് മുന്നൊരുക്കം ആവശ്യമാണ്. ടെക്‌നോളജി അധിഷ്ഠിത സേവന മേഖലയിലാണ് കൂടുതൽ തൊഴിലുകൾ രൂപപ്പെടുക. അതിനുതകുന്ന രീതിയിൽ സ്‌കിൽ വികസനത്തിന് പ്രാമുഖ്യം നൽകണം. രാജ്യത്തെ 90 ശതമാനത്തോളം റിക്രൂട്ടിംഗ് കമ്പനികളും ഉദ്യോഗാർത്ഥികളുടെ സ്‌കിൽ വിലയിരുത്തിയുള്ള സ്‌കിൽ മാപ്പിംഗിനാണ് മുൻഗണന നൽകുന്നത്. 80 ശതമാനം തൊഴിൽ ദാതാക്കൾക്കും മികച്ച തൊഴിൽ നൈപുണ്യമുള്ളവരെ ലഭിക്കുക ശ്രമകരമാണെന്നു സമ്മതിക്കുന്നു. പ്രായോഗിക, തൊഴിലധിഷ്ഠിത സ്‌കില്ലുകൾക്കാണ് പ്രാധാന്യമേറുന്നത്.

ആശയവിനിമയം

...............................

ഇംഗ്ലീഷിലും മാതൃഭാഷയിലും ആശയവിനിമയശേഷി മെച്ചപ്പെടുത്തണം. കമ്പ്യൂട്ടർ അധിഷ്ഠിത ഐ.ടി സ്‌കില്ലുകൾക്കും മുൻഗണന നൽകണം. കാലത്തിനിണങ്ങിയ കമ്പ്യൂട്ടർ പ്രോഗ്രാമുകൾ പഠിക്കണം. ജാവ ഔട്ട് റീച്, പൈത്തൺ, സി പ്ലസ് പ്ലസ്, ആർ എന്നിവ ഇവയിൽ ചിലതാണ്. പൊതുവിജ്ഞാനം മെച്ചപ്പെടുത്താൻ പതിവായി പത്രം വായിക്കണം.

ലീഡർഷിപ്, എ.ഐ സ്‌കില്ലുകൾ ഉള്ളവർ കരിയറിൽ നന്നായി തിളങ്ങുന്നുണ്ട്. ലീഡർഷിപ് സ്‌കില്ലുകളിൽ ടീം ബിൽഡിംഗ്, ടീം മാനേജ്‌മെന്റ്, സഹാനുഭൂതി എന്നിവ പ്രാധാന്യമർഹിക്കുന്നു. എ.ഐ അധിഷ്ഠിത സ്‌കില്ലുകൾക്കു സാങ്കേതിക മേഖലയിൽ പ്രാധാന്യമേറെയാണ്.

സൈബർ സെക്യൂരിറ്റി, ഇൻഫർമേഷൻ സെക്യൂരിറ്റി സ്‌കില്ലുകളും ഇന്നത്തെ കാലഘട്ടം ആവശ്യപ്പെടുന്നുണ്ട്. ഡാറ്റ വിഷ്വലൈസേഷനാണ് ഡിജിറ്റൽ സ്‌കില്ലുകളിൽ ആവശ്യക്കാരേയുള്ളത്. വെബ് ഡെവലപ്‌മെന്റ്, കമ്പ്യൂട്ടിംഗ്, ക്‌ളൗഡ് കമ്പ്യൂട്ടിംഗ്, ലിനക്‌സ്, സിസ്റ്റംസ് ഡിസൈൻ, സിസ്റ്റം സെക്യൂരിറ്റി സ്‌കില്ലുകൾക്കും അവസരങ്ങളേറെയാണ്.

അതിവേഗം വളർന്നുവരുന്ന ഡാറ്റ സയൻസ് സ്‌കില്ലുകളിൽ പവർ ബി1, ടാബ്ലോ സോഫ്റ്റ്‌വെയർ, ഡാറ്റ വിഷ്വലൈസേഷൻ, ഡാറ്റ മോഡൽ, postgre SQL, Knitr, MATLAB, ബിസിനസ്സ് ഇന്റലിജൻസ്, R പ്രോഗ്രാമിംഗ് , റീഇൻഫോഴ്‌സ്‌മെന്റ് ലേണിംഗ് എന്നിവ ഉൾപ്പെടും.

ബേഷ്യൻ നെറ്റ്‌വർക്ക്, പ്രോബ്ലം സോൾവിംഗ്, ബിഗ് ഡാറ്റ, ഡീപ് ലേണിംഗ് സ്‌കില്ലുകൾ അതിവേഗം ആവശ്യമായി വരുന്ന എ.ഐ സ്‌കില്ലുകളാണ്.

ബിരുദധാരികൾക്കും തൊഴിൽ മേഖലയിൽ പ്രവർത്തിക്കുന്നവർക്കും യഥാക്രമം റീ സ്‌കില്ലിംഗ്, ആപ്‌ സ്‌കില്ലിംഗ് പ്രോഗ്രാമുകൾ ആവശ്യമാണ്. മാറുന്ന തൊഴിൽ മേഖലയ്ക്കനുസരിച്ച് സ്കിൽ കൈവരിച്ചാൽ മാത്രമേ മികച്ച തൊഴിലവസരങ്ങൾ ലഭിക്കൂ. ഇതിനായി ഓൺജോബ് സ്‌കില്ലുകൾ, സർട്ടിഫിക്കേഷനുകൾ, ആഡ് ഓൺ കോഴ്‌സുകൾ എന്നിവ നിലവിലുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SKILLED WORK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA