SignIn
Kerala Kaumudi Online
Friday, 23 October 2026 6.54 AM IST

സെക്രട്ടേറിയറ്റിൽ പാമ്പ്; ജീവനക്കാർ ആശങ്കയിൽ

secretariate-

തിരുവനന്തപുരം: ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റിൽ പാമ്പിനെ കണ്ടതോടെ ജീവനക്കാർ ആശങ്കയിൽ. ദർബാർ ഹാളിന് പിന്നിലെ ഇടനാഴിയിൽ ഇന്നലെ വൈകിട്ട് 3.15ഓടെയാണ് സംഭവം. സഹകരണവകുപ്പ് അഡിഷണൽ സെക്രട്ടറിയുടെ മുറിയിലേക്ക് കയറുന്ന ഭാഗത്ത് വച്ച് ജലവിഭവ വകുപ്പിലെ ഉദ്യോഗസ്ഥരാണ് പാമ്പിനെ കണ്ടത്. തുടർന്ന് ഹൗസ് കീപ്പിംഗ് വിഭാഗം പാമ്പുപിടിത്തക്കാരെ വിവരമറിയിച്ചു. എന്നാൽ ആളുകൂടിയതോടെ പാമ്പ് ഇടനാഴിയിൽ നിന്ന് കാർഡ്‌ബോർഡ് പെട്ടികൾക്കിടയിലേക്ക് നീങ്ങി. ഏറെ നേരം തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. പാമ്പ് വിഷമുള്ളതല്ലെന്നും ചുരുട്ടയാണെന്നുമാണ് ജീവനക്കാരുടെ നിഗമനം. ഈ ബ്ലോക്കിലെ ഹോളുകളെല്ലാം പി.ഡബ്ലിയു.ഡി സിവിൽ എ.ഇയുടെ നേതൃത്വത്തിൽ അടിയന്തരമായി അടയ്ക്കുമെന്നാണ് സൂചന.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SNAKE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA