SignIn
Kerala Kaumudi Online
Thursday, 22 October 2026 11.22 PM IST

ഒന്നാം ക്ളാസുകാരന്റെ സ്കൂൾ ബാഗിൽ മൂർഖൻ

READ ENGLISH VERSION

f

കൊച്ചി: ഒന്നാം ക്ലാസുകാരന്റെ സ്കൂൾ ബാഗിൽ നിന്ന് മൂർഖൻ പാമ്പിനെ പിടികൂടി. കാക്കനാട് അത്താണി എളവക്കാട്ട് അബ്ദുൾ അസീസിന്റെ വീട്ടിൽ ഇന്നലെ രാവിലെയാണ് സംഭവം. വെള്ളിയാഴ്ച വൈകിട്ടാണ് ട്യൂഷനും കഴിഞ്ഞ് അസീസിന്റെ ഇളയ മകൻ ബാഗ് വീട്ടിന്റെ സ്വീകരണമുറിയിലെ മേശയ്‌ക്ക് താഴെ വച്ചത്. ഇന്നലെ രാവിലെ വീട് വൃത്തിയാക്കാനെത്തിയ ജോലിക്കാരി ബാഗ് മാറ്റിവയ്ക്കാനെടുത്തപ്പോൾ അസാധാരണമായ കനം തോന്നി തുറന്നുനോക്കിയപ്പോഴാണ് മൂർഖനെ കണ്ടത്. അഞ്ചടിയോളം നീളമുള്ള പാമ്പ് ചീറ്റുകയും പുറത്തുചാടാൻ ശ്രമിക്കുകയും ചെയ്തു. ബാഗ് വലിച്ചെറിഞ്ഞ് ജോലിക്കാരി ഓടി. വീട്ടിലുണ്ടായിരുന്ന അസീസിന്റെ ബന്ധു വടികൊണ്ട് ബാഗ് മുറ്റത്തേക്കിട്ടു. ഉടൻ വനംവകുപ്പിന്റെ സർപ്പ ആപ്പിലൂടെ പാമ്പ് പിടിക്കുന്ന സന്നദ്ധസേവകൻ എളമക്കര സ്വദേശി റിൻഷാദ് നാസറെ ബന്ധപ്പെട്ടു. റിൻഷാദ് എത്തി ബാഗിൽ നിന്ന് പാമ്പിനെ പിടികൂടി വനംവകുപ്പിന് കൈമാറി. വീട്ടിനുള്ളിൽ വച്ചാണ് പാമ്പ് കയറിയതെന്ന് കരുതുന്നു. മറ്റ് രണ്ടു കുട്ടികൾ കൂടി വീട്ടിലുണ്ടായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SNAKE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA