SignIn
Kerala Kaumudi Online
Friday, 23 October 2026 3.41 AM IST

പുരപ്പുറ സൗരോർജ പദ്ധതി സോളാർ ഇൻസ്റ്റലേഷൻ:കേരളം ഒന്നാമത്

solar

തിരുവനന്തപുരം: പുരപ്പുറ സൗരോർജ പദ്ധതിയുടെ ഭാഗമായുള്ള റെസിഡൻഷ്യൽ റൂഫ്ടോപ്പ് സോളാർ ഇൻസ്റ്റലേഷനുകളിൽ കേരളം ഒന്നാം സ്ഥാനത്ത്. കേരള റിന്യൂവബിൾ എനർജി എന്റർപ്രണേഴ്സ് ആൻഡ് പ്രൊമോട്ടേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ശിവരാമകൃഷ്ണനാണ് ഇക്കാര്യമറിയിച്ചത്. പദ്ധതിയുടെ വളർച്ചയ്ക്ക് കേരളം പ്രധാന പങ്കുവഹിച്ചു. 2030ഓടെ സംസ്ഥാനത്തെ 10 ലക്ഷം വീടുകളിൽ പദ്ധതി നടപ്പാക്കുകയാണ് ലക്ഷ്യം. റിന്യൂഎക്സ് 2025 ഇന്ത്യയുടെ ഭാഗമായി ഇൻഫോർമ മാർക്കറ്റ്സ് ഇന്ത്യ സംഘടിപ്പിച്ച തിരുവനന്തപുരം റൗണ്ട് ടേബിൾ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പുനരുപയോഗ ഊർജ്ജ സാങ്കേതികവിദ്യകളുടെ മേഖലയിൽ കേരളത്തിന്റെ സാദ്ധ്യതകളെക്കുറിച്ച് ഇൻഫോർമ മാർക്കറ്റ്സ് ഇന്ത്യ എനർജി ആൻഡ് കൺസ്ട്രക്ഷൻ പോർട്ട്ഫോളിയോ സീനിയർ ഗ്രൂപ്പ് ഡയറക്ടർ രജനീഷ് ഖട്ടർ സംസാരിച്ചു. പുരപ്പുറ സൗരോർജ പദ്ധതി സംസ്ഥാന നോഡൽ ഓഫീസർ നൗഷാദ് ഷറഫുദ്ദീൻ, കേരള എനർജി മാനേജ്‌മെന്റ് സെന്റർ ഡയറക്ടർ ഡോ. ആർ. ഹരികുമാർ എന്നിവരും ആശയങ്ങൾ അവതരിപ്പിച്ചു. 23-25 വരെ ചെന്നൈയിൽ നടക്കുന്ന റിന്യൂഎക്സ് 2025ൽ 8,000ലധികം പേരുടെ പങ്കാളിത്തമുണ്ടാകും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SOLAR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA