SignIn
Kerala Kaumudi Online
Thursday, 04 June 2026 3.06 AM IST

പ്രധാനമന്ത്രി സൂര്യഘർ പദ്ധതി കാലാവധി നീട്ടും

a

ലക്ഷ്യം ഒരുകോടി പുരപ്പുറ സോളാർ പ്ലാന്റ്

ന്യൂഡൽഹി: വീടുകളിൽ സബ്സിഡിയോടെ പുരപ്പുറ സൗരോർജ്ജ പ്ലാന്റുകൾ സ്ഥാപിക്കാൻ ആവിഷ്കരിച്ച പ്രധാനമന്ത്രി- സൂര്യ ഘർ പദ്ധതി കാലാവധി നീട്ടിയേക്കും. അടുത്ത മാർച്ചിൽ പൂർത്തിയാക്കുമെന്നാണ് പ്രഖ്യാപിച്ചിരുന്നതെങ്കിലും ഒരുകോടി വീടുകൾ എന്ന ലക്ഷ്യം കൈവരിക്കാനായിട്ടില്ല. ഇന്നലെ വരെ 33,45,604 പ്ളാന്റുകളാണ് സ്ഥാപിച്ചത്. കേരളത്തിൽ 2.5 ലക്ഷം കടന്നു. ജനപ്രിയമായതിനാലും ലക്ഷ്യം കൈവരിക്കാനുള്ളതിനാലും കാലാവധി നീട്ടുമെന്നാണ് സർക്കാർ വൃത്തങ്ങളിൽ നിന്നുള്ള സൂചന.

2024 ഫെബ്രുവരിയിലാണ് പദ്ധതിക്ക് തുടക്കമിട്ടത്. 300 ദിവസത്തിൽ പൂർത്തിയാകുമെന്നാണ് വെബ‌്സൈറ്റിൽ നിന്ന് ലഭിക്കുന്ന വിവരമെങ്കിലും ഔദ്യോഗിക സ്ഥിരീകരണമില്ല. ഇത്തരം പദ്ധതികൾ കാലാവധി പൂർത്തിയായാലും നിബന്ധനകളിൽ മാറ്റം വരുത്തി തുടരാറുണ്ട്.

2027ൽ സബ്‌സിഡി കാലാവധി കഴിയുമെന്നതിനാൽ 2025നുശേഷം അപേക്ഷകരുടെ എണ്ണം വർദ്ധിച്ചിരുന്നു. വൈദ്യുതി ചെലവ് കുറയ്‌ക്കാനും മിച്ചമുള്ള വൈദ്യുതി വിതരണ കമ്പനികൾക്ക് വിൽക്കാനും സാധിക്കുമെന്നതാണ് പദ്ധതിയുടെ നേട്ടം. മൂന്ന് കിലോവാട്ട് പ്ലാന്റിൽ 300 യൂണിറ്റിലധികം വൈദ്യുതി ഉത്പാദിപ്പിക്കാം. 75,021 കോടി രൂപ ചെലവിലാണ് പദ്ധതി നടപ്പാക്കുന്നത്.

60 ശതമാനം വരെ

കേന്ദ്രസഹായം

രണ്ട് കിലോവാട്ട്സ് പ്ലാന്റിന് 60ശതമാനവും 2- 3 കിലോവാട്ട് വരെ 40ശതമാനവും കേന്ദ്രസഹായം ലഭിക്കും. നിലവിലെ തറവില അടിസ്ഥാനത്തിൽ ഒരു കിലോവാട്ടിന് 30,000 രൂപ, 2 കിലോവാട്ടിന് 60,000 രൂപ, 3 കിലോവാട്ടിനും മുകളിലേക്കും 78,000 രൂപ എന്നിങ്ങനെയാണ് സബ്‌സിഡി

ദേശീയ പോർട്ടൽ വഴി സബ്‌സിഡിക്ക് അപേക്ഷിക്കണം.(https://pmsuryaghar.gov.in). സൗരോർജ്ജ പാനൽ സ്ഥാപിക്കാനുള്ള ഏജൻസിയെ കണ്ടെത്തണം

കേരളത്തിൽ 3.66 ലക്ഷം അപേക്ഷകർക്ക് സബ്‌സിഡി ഇനത്തിൽ 1,701 കോടി വിതരണം ചെയ്‌തു

മൂന്ന് കിലോവാട്ട് വരെയുള്ള റസിഡൻഷ്യൽ ആർ.ടി.എസ് സംവിധാനങ്ങൾ സ്ഥാപിക്കാൻ ഏഴുശതമാനം പലിശയോടെ വായ്‌പ

ഓരോ ജില്ലയിലും മാതൃകാ സൗരോർജ്ജ ഗ്രാമവും പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: SOLAR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA