SignIn
Kerala Kaumudi Online
Friday, 23 October 2026 2.12 PM IST

പോക്കറ്റിൽ 43 ലക്ഷം; വലിയെടാ വലി... മത്സരയിനമല്ലാത്ത വടംവലിക്ക് കൂടുതൽ തുക

sports

ഫുട്ബാളിന് സർക്കാർ സഹായം വെറും 7 ലക്ഷം

തിരുവനന്തപുരം: പ്രധാന ഗെയിംസ് വേദികളിലൊന്നും മത്സര ഇനമല്ല. ഓണംപോലുള്ള ആഘോഷവേളകളിൽ ക്ലബുകളടക്കം സ്വന്തം നിലയിൽ സംഘടിപ്പിക്കുന്ന വടംവലിക്ക് സർക്കാർവക വാരിക്കോരി പണം. ജനപ്രിയ ഇനങ്ങളായ ഫുട്ബാളിനും അത്‌ലറ്റിക്സിനുമടക്കം തുച്ഛമായ തുക.

2021- 24 കാലയളവിൽ സ്പോർട്സ് കൗൺസിൽ വഴി വടംവലിക്ക് (ടഗ് ഒഫ് വാർ) അനുവദിച്ചത് 43,39,250 രൂപ. അത്‌ലറ്റിക്സിനും ഇക്കഴിഞ്ഞ ദേശീയ ഗെയിംസിൽ അഞ്ചുസ്വർണം നേടിയ അക്വാട്ടിക്സിനും 36 ലക്ഷം രൂപ വീതം. ദേശീയ ഗെയിംസിൽ ചാമ്പ്യന്മാരായ ഫുട്ബാളിന് നൽകിയതാകട്ടെ വെറും ഏഴുലക്ഷം. ഒളിമ്പിക് ഇനമല്ല വടംവലി. ഏഷ്യൻ ഗെയിംസിലോ അന്താരാഷ്ട്ര ചാമ്പ്യൻഷിപ്പുകളിലോ ഇല്ല. വടംവലി അസോസിയേഷന് നൽകിയ തുക എങ്ങനെ ചെലവഴിച്ചെന്ന കണക്ക് ഇതുവരെ സ്പോർട്സ് കൗൺസിൽ പുറത്തുവിട്ടിട്ടില്ല.

ദേശീയ ഗെയിംസിലെ നാണംകെട്ട പ്രകടനത്തിന്റെ പേരിൽ കായിക മന്ത്രിയും കായിക അസോസിയേഷനുകളുമായുള്ള വാക്പോര് മുറുകുന്നതിനിടെയാണ് ഇത് പുറത്തുവന്നത്. സ്പോർട്സ് ഹോസ്റ്റലുകളിലെ കുട്ടികൾക്ക് ഭക്ഷണവും കായിക ഉപകരണങ്ങളും ജഴ്സിയും ദേശീയ മത്സരങ്ങൾക്കുള്ള ക്യാമ്പുകളും യാത്രയും ഒരുക്കുന്നതിനാണ് പണം അനുവദിക്കുന്നത്. ഇതൊന്നുമില്ലാത്ത വടംവലിയെ 'കാര്യമായി പരിഗണിച്ചത്' വിവാദമായി.

കായിക ഇനങ്ങൾക്ക്

അനുവദിച്ച തുക

(അസോസിയേഷനുകൾക്ക്

നൽകിയത്, തുക രൂപയിൽ)

അത്‌ലറ്റിക്സ്.................. 36,39,978

അക്വാട്ടിക്സ്.................. 36,91,931

സൈക്ളിംഗ്..................31,83,045

ഹോക്കി.......................23,83,856

ഫുട്ബാൾ...................7,44,431

''വടംവലിക്ക് ഇത്രയും തുക നൽകിയത് എന്തിനെന്ന് പരിശോധിക്കും

-എം.ആർ.രഞ്ജിത്ത്,

സംസ്ഥാന സ്പോർട്സ്

കൗൺസിൽ വൈസ് പ്രസിഡന്റ്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SPORTS COUNCIL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA