
തിരുവനന്തപുരം: വെള്ളായണിയിലെ അയ്യങ്കാളി മെമ്മോറിയൽ മോഡൽ റസിഡൻഷ്യൽ സ്‌പോർട്സ് സ്‌കൂൾ പ്രവേശനത്തിനുള്ള ട്രയൽസ് ഇന്നു മുതൽ. 5, 11 ക്ലാസുകളിലേക്കുള്ള മുഴുവൻ സീറ്റുകളിലേക്കും 6, 7, 8, 9 ക്ലാസുകളിലെ ഒഴിവുള്ള സീറ്റുകളിലേക്കുമാണ് പട്ടിക വിഭാഗത്തിൽപ്പെട്ട കായിക താരങ്ങൾക്ക് പ്രവേശനം നൽകുന്നത്.
അത് ലറ്റിക്സ്, ജൂഡോ, റസ്ലിംഗ്, ജിംനാസ്റ്റിക്സ്, ഫുട്ബാൾ ഇനങ്ങളാണ് പരിശീലിപ്പിക്കുന്നത്.
വിദ്യാർത്ഥികളുടെ മുഴുവൻ ചെലവും സർക്കാർ വഹിക്കും. കൂടുതൽ വിവരങ്ങൾക്ക് അതത് ജില്ലാ ബ്ലോക്ക് പട്ടിക വിഭാഗം ഓഫീസുകളിലോ പട്ടികജാതി പട്ടികവർഗ്ഗ പ്രമോട്ടർമാരെയോ ബന്ധപ്പെടുക
ട്രയൽസ് വിവരം
ജനുവരി 30 ന് കോഴിക്കോട് ഗവൺമെന്റ് ഫിസിക്കൽ എഡ്യൂക്കേഷൻ കോളേജ്
31ന് മലപ്പുറം തിരുവാലി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂൾ മൈതാനം
ഫെബ്രുവരി 1ന് പാലക്കാട് വിക്ടോറിയ കോളേജിലും
3ന് തൃശൂർ സെന്റ് തോമസ് കോളേജ് സ്റ്റേഡിയം
4 ന് എറണാകുളം തേവര എസ്. എച്ച് കോളേജിൽ
5ന് ഇടുക്കി മൂലമറ്റം സെന്റ് ജോസഫ് കോളേജ്
6 ന് കോട്ടയം പാലാ മുനിസിപ്പൽ മൈതാനം
7ന് ആലപ്പുഴ കലവൂർ സ്റ്റേഡിയം
8 ന് പത്തനംതിട്ട മുനിസിപ്പൽ സ്റ്റേഡിയം
10 ന് കൊല്ലം കൊട്ടാരക്കര ഗവ. ബോയ്സ് എച്ച്.എസ്.എസ്
11 ന് തിരുവനന്തപുരത്ത് വെള്ളായണി കാർഷിക കോളേജ്
രാവിലെ 8 മുതൽ ട്രയൽസ് ആരംഭിക്കും.
വെള്ളായണി എം.ആർ.എസ്. സ്‌കൂൾ ഫോൺ
7356075313, 9744786578
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |