SignIn
Kerala Kaumudi Online
Monday, 21 September 2026 10.27 PM IST

ഭക്തിനിർഭരം, ശ്രീനാരായണ സത്സംഗം

sivagiri

ശിവഗിരി: ശ്രീനാരായണഗുരുദേവ മന്ത്രധ്വനികളുമായി ശിവഗിരി മഠത്തിൽ നടന്ന ശ്രീനാരായണ ദിവ്യസത്സംഗം സമാപിച്ചു. പുലർച്ചെ മുതൽ നടന്ന ചടങ്ങുകളിൽ പാരായണം,സത്സംഗം,ജപം,ധ്യാനം,പ്രബോധനം എന്നിവ നടന്നു. ശാരദാമഠത്തിലും മഹാസമാധിയിലും പർണശാലയിലും നടന്ന സമൂഹ പ്രാർത്ഥനയിലും നിരവധിപേർ പങ്കെടുത്തു. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ മുഖ്യ ആചാര്യനായി. ഗുരുദേവ കൃതികൾക്കൊപ്പം ഭഗവത്ഗീത, ബൈബിൾ,ഖുർആൻ തുടങ്ങിയ പുണ്യ ഗ്രന്ഥങ്ങളുടെ പാരായണവും നടന്നു. ഗുരുധർമ്മപ്രചാരണ സഭയും മാതൃസഭയുമായിരിന്നു മുഖ്യ സംഘാടകർ. സമാപന ദിവസമായ ഇന്നലെ സഭാ സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി, സ്വാമി ജ്ഞാനതീർത്ഥ,സ്വാമി അംബികാനന്ദ തുടങ്ങിയവർ പ്രബോധനം നടത്തി. സർവ്വൈശ്വര്യപൂജയും നടന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SREE NARAYANA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA