SignIn
Kerala Kaumudi Online
Friday, 23 October 2026 5.52 AM IST

പള്ളികൾ ഏറ്റെടുക്കൽ: അപ്പീലുകൾ വിധിപറയാൻ മാറ്റി

highcourt

കൊച്ചി: എറണാകുളം, പാലക്കാട് ജില്ലകളിലായി സഭാതർക്കം നിലനിൽക്കുന്ന 6 പള്ളികൾ ഏറ്റെടുക്കാൻ കളക്ടർമാർക്ക് നിർദ്ദേശം നൽകിയ സിംഗിൾബെഞ്ച് ഉത്തരവ് ചോദ്യംചെയ്ത് നൽകിയ അപ്പീൽ ഹൈക്കോടതി ഡിവിഷൻബെഞ്ച് വിധിപറയാൻ മാറ്റി. കോടതിയലക്ഷ്യ ഹർജികളിൽ ആഗസ്റ്റ് 30ലെ ഉത്തരവിനെതിരെ യാക്കോബായ സഭയിലെ ഫാ.കെ.കെ. മാത്യൂസ് ഉൾപ്പെടെ നൽകിയ അപ്പീൽ പരിഗണിച്ച ഡിവിഷൻബെഞ്ച് സിംഗിൾബെഞ്ച് ഉത്തരവിനുള്ള സ്റ്റേ രണ്ടാഴ്ചകൂടി നീട്ടി. ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് പി.ജി. അജിത്കുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് അപ്പീൽ പരിഗണിച്ചത്. എറണാകുളം ജില്ലയിലെ മഴുവന്നൂർ സെന്റ് തോമസ്, ഓടക്കാലി സെന്റ് മേരീസ്, പുളിന്താനം സെന്റ് ജോൺസ്, പാലക്കാട് ജില്ലയിലെ മംഗലംഡാം സെന്റ് മേരീസ്, ചെറുകുന്നം സെന്റ് തോമസ്, എരിക്കിൻച്ചിറ സെന്റ് മേരീസ് എന്നീ പള്ളികൾ ഏറ്റെടുക്കാനാണ് കളക്ടർമാർക്ക് ഹൈക്കോടതി നിർദ്ദേശം നൽകിയിരുന്നത്. 30ന് മുമ്പ് ഇതു സംബന്ധിച്ച റിപ്പോർട്ട് കളക്ടർമാർ നൽകണമെന്നും ഉത്തരവിട്ടിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA