SignIn
Kerala Kaumudi Online
Friday, 23 October 2026 9.48 AM IST

വിനോദ യാത്രയിൽ വിദ്യാർത്ഥികളെയെല്ലാം ഉൾപ്പെടുത്തണം: മന്ത്രി ശിവൻകുട്ടി

ss

തിരുവനന്തപുരം: സ്‌കൂളുകളിൽ നിന്നുള്ള വിനോദയാത്രകളിൽ വിദ്യാർത്ഥികളെയെല്ലാം പങ്കെടുപ്പിക്കാൻ സ്‌കൂൾ അധികൃതർ നടപടി സ്വീകരിക്കണമെന്ന് മന്ത്രി വി. ശിവൻകുട്ടി. എല്ലാ കുട്ടികൾക്കും പങ്കെടുക്കാൻ കഴിയുന്ന രീതിയിൽ ചെലവുകൾ പുനഃർ നിശ്ചയിക്കണം. പണമില്ലാതെ കുട്ടികൾ ഒറ്റപ്പെട്ടു പോകരുതെന്നും മന്ത്രി പറഞ്ഞു.
വിനോദയാത്രകളിൽ ഭീമമായ തുക ചില സ്‌കൂളുകൾ ഈടാക്കുന്നുണ്ടെന്ന പരാതികൾ ഉണ്ട്. പി.ടി.എ, സ്‌കൂൾ അധികൃതർ തുക കണ്ടെത്തി സാമ്പത്തികമായി പിന്നാക്കം നിൽകുന്ന കുട്ടികളെ കൂടി വിനോദ യാത്രയിൽ ഉൾപ്പെടുത്തണം.

 മാർഗ നിർദ്ദേശങ്ങൾ പാലിക്കണം

സ്‌കൂൾ ടൂർ സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പ് പുറപ്പെടുവിച്ചിട്ടുള്ള മാർഗനിർദേശങ്ങൾ പാലിക്കാത്ത സ്‌കൂളുകൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാകും. വരും ദിവസങ്ങളിൽ പരിശോധനകൾ കർശനമാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
വിദ്യാർത്ഥികളുടെ സുരക്ഷയ്ക്കാണ് പ്രഥമ പരിഗണന നൽകേണ്ടത്.
രാത്രി 9 മണി മുതൽ രാവിലെ 6 മണി വരെയുള്ള യാത്രകൾ ഒഴിവാക്കണമെന്ന നിർദ്ദേശം നിലവിലുണ്ട്. മോട്ടോർ വാഹന വകുപ്പിന്റെ നിബന്ധനകൾ പാലിക്കുന്ന വാഹനങ്ങൾ മാത്രമേ ഉപയോഗിക്കാവൂ.

 പരിക്കേറ്റ വിദ്യാർത്ഥികൾക്ക് ചികിത്സാസഹായം

തോന്നയ്ക്കൽ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ സഞ്ചരിച്ച വിനോദയാത്രാ ബസ് പാലാ തൊടുപുഴ റൂട്ടിൽ അപകടത്തിൽപ്പെട്ട സംഭവം അതീവ ഗൗരവത്തോടെയാണ് കാണുന്നത്. അപകടത്തിൽ ആർക്കും ഗുരുതരമായ പരിക്കുകളില്ലെന്നത് ആശ്വാസകരമാണ്. പരിക്കേറ്റവർക്ക് ആവശ്യമായ ചികിത്സ ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA