
തിരുവനന്തപുരം: ഈ മാസം 21 വരെ നടക്കുന്ന എസ്.എസ്.എൽ.സി മോഡൽ പരീക്ഷയുടെ ചോദ്യപേപ്പർ വിതരണം ഇന്നലെ വൈകിട്ടോടെ പൂർത്തിയായതായി പരീക്ഷാ ഭവൻ അറിയിച്ചു. അധികം നൽകുന്ന 20 ശതമാനം സ്‌പെയർ കോപ്പി ഉൾപ്പെടെയാണിത്.
ഇന്നലെയാണ് എസ്.എസ്.എൽ.സി മോഡൽ പരീക്ഷ ആരംഭിച്ചത്. സാധാരണ മോഡൽ പരീക്ഷ ആരംഭിക്കുന്നതിന് ദിവസങ്ങൾക്ക് മുൻപുതന്നെ ചോദ്യപേപ്പറുകൾ സ്കൂളുകളിൽ എത്തിക്കും. എന്നാൽ സംസ്ഥാനത്തെ നിരവധി സ്കൂളുകളിൽ ഇന്നലെ രാവിലെയാണ് ചോദ്യ പേപ്പറുകൾ ലഭിച്ചത്.അവധിദിനമായ ഞായറാഴ്ച ജില്ലാ വിദ്യാഭ്യാസ ഓഫീസുകളിലെത്തിച്ച ചോദ്യപേപ്പറുകൾ ഇന്നലെ രാവിലെ ഏറ്രുവാങ്ങണമെന്ന് പ്രഥമാദ്ധ്യാപകർക്ക് വിദ്യാഭ്യാസ ഓഫീസർമാർ നിർദ്ദേശം നൽകിയിരുന്നു. മോഡൽ പരീക്ഷയുടെ ചോദ്യപേപ്പറുകൾ പരീക്ഷാഭവന്റെ വാഹനങ്ങളിലാണ് ജില്ലാ വിദ്യാഭ്യാസ ഓഫീസുകളിൽ എത്തിച്ചത്. ഇന്ന് സ്കൂളുകൾ ചോദ്യപേപ്പറുകൾ ഏറ്രുവാങ്ങും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |