SignIn
Kerala Kaumudi Online
Friday, 23 October 2026 12.37 PM IST

രണ്ട് ദിവസം മാത്രം ബാക്കി,​ എസ്.എസ്.എൽ.സി പരീക്ഷയ്ക്കൊരുങ്ങി സ്കൂളുകൾ

p

തിരുവനന്തപുരം: ഈ വർഷത്തെ എസ്.എസ്.എൽ.സി പരീക്ഷയ്ക്ക് രണ്ട് ദിവസം മാത്രം ബാക്കി. ചോദ്യപേപ്പറുകൾ ട്രഷറികളിലും ബാങ്ക് ലോക്കറുകളിലും ഉത്തരക്കടലാസുകൾ സ്കൂളുകളിലെ ലോക്കറുകളിലും എത്തിച്ചു. എല്ലാ പരീക്ഷയും രാവിലെ 9.30 ന് ആരംഭിച്ച് 11.45 ന് അവസാനിക്കും.

മാർച്ച് മൂന്ന് ഒന്നാം ഭാഷ പാർട്ട് ഒന്ന്

അഞ്ച് രണ്ടാംഭാഷ ഇംഗ്ലീഷ്
ഏഴ് ഒന്നാം ഭാഷ പാർട്ട് രണ്ട്
പത്ത് സോഷ്യൽ സയൻസ്
17.ഗണിതശാസ്ത്രം
19 . മൂന്നാംഭാഷ ഹിന്ദി, ജനറൽ നോളജ്
21 ഊർജതന്ത്രം
24 രസതന്ത്രം
26 ജീവശാസ്ത്രം

മേയ് മൂന്നാം വാരത്തിനകം ഫലം പ്രഖ്യാപിക്കും.

രണ്ടാംവർഷ

ഹയർ സെക്കൻഡറി

രണ്ടാംവർഷ ഹയർ സെക്കൻഡറി പരീക്ഷ മാർച്ച് മൂന്നിന് ആരംഭിക്കും. 1.30 മുതൽ 4.15 വരെയാണ് പരീക്ഷകൾ. ബയോളജി പരീക്ഷ ഉച്ചകഴിഞ്ഞ് രണ്ട് മുതൽ 4.25 വരെയും മ്യൂസിക് പരീക്ഷ 1.30 മുതൽ 3.15 വരെയുമായിരിക്കും. രണ്ടാം വർഷ പരീക്ഷ 26 ന് അവസാനിക്കും. ഒന്നാം വർഷ ഹയർ സെക്കൻ‌ഡറി പരീക്ഷ മാർച്ച് ആറിന് ആരംഭിച്ച് 29 ന് അവസാനിക്കും.

ര​ണ്ടു​ ​പ​രീ​ക്ഷ​:​ ​സി.​ബി.​എ​സ്.ഇ
സ്കൂ​ളു​ക​ളു​ടെ​ ​നി​ർ​ദ്ദേ​ശം​ ​കൈ​മാ​റും

കൊ​ച്ചി​:​ ​പ​ത്താം​ക്ളാ​സ് ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കാ​യി​ ​സി.​ബി.​എ​സ്.​ഇ​ ​നി​ർ​ദ്ദേ​ശി​ച്ച​ ​ര​ണ്ടു​ ​പ​രീ​ക്ഷാ​ ​മാ​തൃ​ക​ക​ളെ​ക്കു​റി​ച്ച് ​സ്‌​കൂ​ളു​ക​ളു​ടെ​ ​നി​ർ​ദ്ദേ​ശ​ങ്ങ​ൾ​ ​സ​മാ​ഹ​രി​ച്ച് ​കൈ​മാ​റാ​ൻ​ ​നാ​ഷ​ണ​ൽ​ ​കൗ​ൺ​സി​ൽ​ ​ഒ​ഫ് ​സി.​ബി.​എ​സ്.​ഇ​ ​സ്‌​കൂ​ൾ​സ് ​ന​ട​പ​ടി​ ​ആ​രം​ഭി​ച്ചു.​ ​സ്കൂ​ൾ​ ​മാ​നേ​ജ്മെ​ന്റു​ക​ൾ,​ ​ര​ക്ഷി​താ​ക്ക​ൾ,​ ​പൊ​തു​ജ​ന​ങ്ങ​ൾ​ ​എ​ന്നി​വ​രു​ടെ​ ​ഉ​ൾ​പ്പെ​ടെ​ ​അ​ഭി​പ്രാ​യ​ങ്ങ​ൾ​ ​മാ​ർ​ച്ച് ​ഒ​മ്പ​തി​ന​കം​ ​കൈ​മാ​റു​മെ​ന്ന് ​കൗ​ൺ​സി​ൽ​ ​സെ​ക്ര​ട്ട​റി​ ​ജ​ന​റ​ൽ​ ​ഡോ.​ ​ഇ​ന്ദി​ര​ ​രാ​ജ​ൻ​ ​പ​റ​ഞ്ഞു.
പു​തി​യ​ ​പ​രീ​ക്ഷാ​രീ​തി​യു​ടെ​ ​പ്രാ​യോ​ഗി​ക​ത,​ ​പ്ര​യോ​ജ​നം​ ​തു​ട​ങ്ങി​യ​വ​ ​വി​ല​യി​രു​ത്തി​ ​സ്‌​കൂ​ൾ​ ​മാ​നേ​ജ്‌​മെ​ന്റു​ക​ളും​ ​അ​ദ്ധ്യാ​പ​ക​രും​ ​ന​ൽ​കു​ന്ന​ ​നി​ർ​ദ്ദേ​ശ​ങ്ങ​ൾ​ ​സി.​ബി.​എ​സ്.​ഇ​യു​ടെ​ ​ന​ട​പ​ടി​ക്ര​മ​ങ്ങ​ളി​ൽ​ ​ഉ​ൾ​പ്പെ​ടു​ത്തു​ക​യാ​ണ് ​ല​ക്ഷ്യം.​ ​കു​ട്ടി​ക​ളു​ടെ​ ​മാ​ന​സി​കാ​രോ​ഗ്യം,​​​ ​പ​ഠ​ന​സ​മ്മ​ർ​ദ്ദം,​​​ ​പ​രീ​ക്ഷാ​ന​ട​ത്തി​പ്പി​ലെ​ ​വെ​ല്ലു​വി​ളി​ ​എ​ന്നി​വ​യും​ ​വി​ല​യി​രു​ത്തി​യാ​ണ് ​അ​ഭി​പ്രാ​യം​ ​സ​മാ​ഹ​രി​ക്കു​ന്ന​ത്.
കേ​ര​ള​ത്തി​ന്റെ​ ​പൊ​തു​വാ​യ​ ​കാ​ഴ്ച​പ്പാ​ട് ​വി​ദ്യാ​ഭ്യാ​സ​ ​മ​ന്ത്രാ​ല​യ​ത്തി​നും​ ​സി.​ബി.​എ​സ്.​ഇ​ ​അ​ധി​കാ​രി​ക​ൾ​ക്കും​ ​കൈ​മാ​റു​മെ​ന്ന് ​കൗ​ൺ​സി​ൽ​ ​സം​സ്ഥാ​ന​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​സു​ചി​ത്ര​ ​ഷൈ​ജി​ന്ത് ​പ​റ​ഞ്ഞു.​ ​അ​ക്കാ​ഡ​മി​ക് ​രം​ഗ​ത്തെ​ ​വി​ദ​ഗ്ദ്ധ​രും​ ​പ്ര​മു​ഖ​ ​വ്യ​ക്തി​ക​ളും​ ​അ​ഭി​പ്രാ​യ​ങ്ങ​ൾ​ ​പ​ങ്കു​വ​യ്ക്ക​ണ​മെ​ന്ന് ​സി.​ബി.​എ​സ്.​ഇ​ ​നി​ർ​ദ്ദേ​ശി​ച്ചി​ട്ടു​ണ്ട്.​ ​നി​ർ​ദ്ദേ​ശ​ങ്ങ​ൾ​ ​ആ​രാ​ഞ്ഞ് ​സ്‌​കൂ​ൾ​ ​മാ​നേ​ജ്മെ​ന്റു​ക​ൾ​ക്ക് ​കൗ​ൺ​സി​ൽ​ ​ക​ത്ത് ​ന​ൽ​കി​യി​ട്ടു​ണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SSLC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA