SignIn
Kerala Kaumudi Online
Friday, 23 October 2026 9.48 AM IST

 പരീക്ഷയെ ആത്മവിശ്വാസത്തോടെ നേരിടണം പരീക്ഷാ ടിപ്സുമായി ദിവ്യ.എസ്.അയ്യർ

p

തിരുവനന്തപുരം: എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകൾ നാളെ ആരംഭിക്കാനിരിക്കെ, പരീക്ഷയെ ആത്മവിശ്വാസത്തോടെ നേരിടണമെന്ന് പറയുന്നു, വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ മാനേജിംഗ് ഡയറക്ടർ ദിവ്യ.എസ്.അയ്യർ.

മനസ് ശാന്തമാക്കണം. സ്വയം സമ്മർദ്ദത്തിലാകരുത്. അതുപോലെ, മറ്റു കുട്ടികളെയും സമ്മർദ്ദത്തിലാക്കരുത്. പരീക്ഷാഹാളിലേക്ക് പ്രവേശിക്കാനിരിക്കെയാകും ആരും ഇതുവരെ കേട്ടിട്ടില്ലാത്ത ചോദ്യങ്ങളുമായി ചിലർ എത്തുന്നത്. അതുവരെ സമാഹരിച്ച ആത്മവിശ്വാസം അതോടെ നീരാവിയാകും. അത്തരം ചോദ്യങ്ങൾ ശ്രദ്ധിക്കാതിരിക്കുക.

പേനയിലെ മഷി തീരുമോ എന്നതു മുതൽ ഇരിക്കുന്ന ബെഞ്ച് ആടുന്നു എന്നതുപോലുള്ള ചെറുതും വലുതുമായ പല കാര്യങ്ങളും പരീക്ഷാവേളയിൽ ആശങ്കയുണ്ടാക്കിയേക്കാം.

മനസിനെ ശാന്തമാക്കി പഠിച്ചത് ഓർത്തെടുക്കാൻ മാത്രം പരീക്ഷയുടെഅവസാനനിമിഷങ്ങൾ വിനിയോഗിക്കുക. മാനസികമായും ശാരീരികമായും വൈകാരികമായും വിദ്യാർത്ഥി ജീവിതത്തിന്റെ വഴിത്തിരിവായാണ് പത്താംക്ലാസിന്റെയും പ്ലസ്ടുവിന്റെയും അദ്ധ്യയനവർഷത്തെ കാണുന്നത്. പരീക്ഷയാകുമ്പോൾ സമ്മർദ്ദം വർദ്ധിക്കും. ജീവിതത്തിൽ അതുവരെ നേടിയിട്ടുള്ള അറിവിന്റെ ആകത്തുക ലോകത്തെ കാണിക്കാൻ കിട്ടുന്ന അവസരം കൂടിയാണ് പരീക്ഷകൾ. പുതിയൊരു യാത്ര തുടങ്ങുകയാണെന്ന കാഴ്ചപ്പാടോടെ പരീക്ഷയെ അഭിമുഖീകരിച്ചാൽ സമ്മർദ്ദം ലഘൂകരിക്കാം. എന്നാൽ, പരീക്ഷ മാത്രമല്ല ജീവിതം എന്ന് മനസിലാക്കുക.

സമയം ശ്രദ്ധിക്കുക

പരീക്ഷകളിൽ നിശ്ചിതസമയം എങ്ങനെ വിനിയോഗിക്കുന്നു എന്നതും പ്രധാനമാണ്. ഏറ്റവും നന്നായി അറിയാവുന്ന ചോദ്യങ്ങൾ ആത്മവിശ്വാസത്തോടെ ആദ്യം എഴുതിത്തീർക്കണം. മറ്റുള്ള ചോദ്യങ്ങൾ പിന്നത്തേക്ക് മാറ്റാം. നന്നായി അറിയാത്തവ സമാധാനത്തോടെ ചിന്തിച്ചെടുക്കാം. അങ്ങനെയാണ് ഞാൻ പരീക്ഷ എഴുതിയിരുന്നത്. ഭക്ഷണരീതികൾ പരീക്ഷാദിവസം മാറ്റരുതെന്നും ദിവ്യ.എസ്.അയ്യർ കൂട്ടിച്ചേർത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SSLC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA