SignIn
Kerala Kaumudi Online
Saturday, 27 June 2026 5.35 PM IST

എസ്.എസ്.എൽ.സി പരീക്ഷ: കൂടുതൽ വിദ്യാർത്ഥികൾ മലപ്പുറത്ത്

p

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നാരംഭിക്കുന്ന പത്താംക്ളാസ് പരീക്ഷയിൽ കൂടുതൽ വിദ്യാർത്ഥികൾ പരീക്ഷ എഴുതുന്നത് മലപ്പുറത്ത്-28,358. കുറവ് കുട്ടനാട് വിദ്യാഭ്യാസ ജില്ലയിലും -1,893. എസ്.എസ്.എൽ.സിക്ക് സംസ്ഥാനത്തെ 2964 ഉം, ലക്ഷദ്വീപിൽ ഒമ്പതും, ഗൾഫ്‌ മേഖലയിലെ ഏഴും കേന്ദ്രങ്ങളിലായി 4,27,021 വിദ്യാർത്ഥികളാണ് റഗുലർഹവിഭാഗത്തിൽ പരീക്ഷയെഴുതുന്നത്. ഇവരിൽ 2,17,696 ആൺകുട്ടികളും 2,09,325 പെൺകുട്ടികളുമാണ്.

കൂടുതൽ വിദ്യാർത്ഥികൾ പരീക്ഷയെഴുതുന്ന കേന്ദ്രം തിരൂരങ്ങാടി വിദ്യാഭ്യാസജില്ലയിലെ പി.കെ.എം.എം.എച്ച്.എസ്.എസ് എടരിക്കോട്. 2,017 കുട്ടികൾ. ഏറ്റവും കുറവ് സംസ്‌കൃതം എച്ച്.എസ് ഫോർട്ട് (തിരുവനന്തപുരം വിദ്യാഭ്യാസജില്ല). ഒരു കുട്ടി. 72 കേന്ദ്രീകൃത ക്യാമ്പുകളിലായി ഉത്തരക്കടലാസുകളുടെ മൂല്യനിർണയം ഏപ്രിൽ മൂന്ന് മുതൽ 26 വരെ നടക്കും.

രണ്ടാംവർഷ

ഹയർ സെക്കൻഡറി
ഇന്നാരംഭിക്കുന്ന രണ്ടാംവർഷ ഹയർ സെക്കൻഡറി പരീക്ഷയെഴുതുന്നത് 444693 വിദ്യാർത്ഥികൾ. ആൺകുട്ടികൾ - 217220, പെൺകുട്ടികൾ - 227573. മൂല്യനിർണയം ഏപ്രിൽ മൂന്നിനാരംഭിക്കും.

വൊക്കേഷണൽ

ഹയർ സെക്കഡറി

ഇന്നാരംഭിക്കുന്ന വി.എച്ച്.എസ്.ഇ രണ്ടാം വർഷ പൊതുപരീക്ഷയ്ക്ക് റെഗുലർ വിഭാഗത്തിൽ 26372 വിദ്യാർത്ഥികളും പ്രൈവറ്റ് വിഭാഗത്തിൽ 2215 വിദ്യാർത്ഥികളും ചേർന്ന് ആകെ രജിസ്റ്റർ ചെയ്തത് 28587 പേർ.

 എസ്.എസ്.എൽ.സിക്ക് ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പരീക്ഷയെഴുതുന്നത് - പി.കെ.എം.എം.എച്ച്.എസ്.എസ് എടരിക്കോട്, തിരൂരങ്ങാടി - 2,017 കുട്ടികൾ.

 ഏറ്റവും കുറവ് - ഗവ.സംസ്‌കൃതം എച്ച്.എസ് ഫോർട്ട്, തിരുവനന്തപുരം - ഒരു കുട്ടി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SSLC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA