SignIn
Kerala Kaumudi Online
Tuesday, 19 May 2026 4.46 AM IST

എസ്.എസ്.എൽ.സി മൂല്യനിർണയ ക്യാമ്പുകൾ തുടങ്ങി

p

തിരുവനന്തപുരം: സംസ്ഥാനത്ത് എസ്.എസ്.എൽ.സി മൂല്യനിർണയം തുടങ്ങി. മേയ് രണ്ടിന് അവസാനിക്കും.

ടാബുലേഷൻ നടപടികൾ പൂർത്തിയാക്കി മേയ് മൂന്നാം വാരം ഫലപ്രഖ്യാപനം നടത്താനാണ് തീരുമാനം. മേയ് 15ന് ശേഷമായിരിക്കും ഫലപ്രഖ്യാപനം. ആകെ 4,17,497 വിദ്യാർത്ഥികളാണ് പരീക്ഷയെഴുതിയത്.

ഗൾഫിലെ എസ്.എസ്.എൽ.സി പരീക്ഷാ റദ്ദാക്കിയിരുന്നു. എസ്.എസ്.എൽ.സി മോഡൽ പരീക്ഷ, ഒന്നാം പാദവാർഷിക പരീക്ഷ, രണ്ടാം പാദ വാർഷിക പരീക്ഷ എന്നിവയുടെ അടിസ്ഥാനത്തിൽ ഫലം പ്രസിദ്ധീകരിക്കും. ഇതിൽ തൃപ്തരല്ലാത്തവർക്ക് മേയ് അവസാനം സേ പരീക്ഷ എഴുതാം. 633 വിദ്യാർത്ഥികളാണ് ഗൾഫ് മേഖലയിൽ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തിരുന്നത്.

ഹയർ സെക്കൻഡറി പരീക്ഷയുടെ മൂല്യനിർണയം ഏപ്രിൽ 16ന് ആരംഭിക്കും. മേയ് 25ന് ഫലം പ്രഖ്യാപിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: SSLC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA