SignIn
Kerala Kaumudi Online
Friday, 23 October 2026 6.59 AM IST

ഒൻപതാം​ ​ക്ലാ​സുകാരനെ പ്ല​സ് ​വ​ൺ​ വി​ദ്യാ​ർ​ത്ഥി​ ​കു​ത്തി; അക്രമം സ്കൂൾ ബസിൽ, മൂന്നിടത്ത് പരിക്ക് , പ്രതി കസ്റ്റഡിയിൽ

school-bus

തിരുവനന്തപുരം:സ്കൂൾ ബസിൽ സഞ്ചരിക്കേ പ്ലസ് വൺ വിദ്യാർത്ഥി ഒപ്പം സഞ്ചരിച്ച ഒൻപതാം ക്ലാസുകാരനെ കുത്തിപ്പരിക്കേൽപ്പിച്ചു. കവിളിലും തലയ്ക്ക് പിന്നിൽ കഴുത്തിലും കുത്തേറ്റ വിദ്യാർത്ഥിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂന്ന് മുറിവുണ്ട്. പരിക്ക് ഗുരുതരമല്ല.

നെട്ടയത്തെ സ്വകാര്യ സ്കൂൾ വിദ്യാർത്ഥികളാണ് ഇരുവരും. ഇന്നലെ വൈകുന്നേരം നാലിന് സ്കൂൾ വിട്ട ശേഷം വീട്ടിലേക്ക് മടങ്ങവേയാണ് ഏറ്റുമുട്ടിയത്. നെട്ടയത്തു നിന്ന് ബസ് മലമുകൾ ഭാഗത്തേക്ക് സഞ്ചരിക്കേയാണ് സംഭവം. മലമുകളിൽ ബസ് നിറുത്തി ഒരു കുട്ടിയെ ആയ രക്ഷിതാവിനെ ഏൽപ്പിക്കാൻ പോകുമ്പോഴാണ് ആക്രമണമുണ്ടായത്. സ്കൂൾ ലാബിൽ ഉപയോഗിക്കുന്ന കത്തികൊണ്ടാണ് കുത്തിയത്. ഭയന്നുപോയ ബസ് ജീവനക്കാർ ഉടൻ സ്കൂളിലേക്ക് ബസ് തിരിച്ചുവിട്ടു. അവിടെ എത്തിയശേഷമാണ് പരിക്കേറ്റ വിദ്യാർത്ഥിയെ കാറിൽ ആദ്യം പേരൂർക്കട ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചത്.

മുൻ വൈരാഗ്യമാണ് സംഭവത്തിന് കാരണമെന്നാണ് കരുതുന്നത്. മുൻപ് സ്കൂളിൽ വച്ച് ഇരുവരുംതമ്മിൽ വാക്കേറ്റമുണ്ടായിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.

പ്ലസ് വൺ വിദ്യാർത്ഥിയെ വട്ടിയൂർക്കാവ് പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതിയെ ജുവനൈൽ കോടതിയിൽ ഹാജരാക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: STABBED
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA