SignIn
Kerala Kaumudi Online
Friday, 23 October 2026 7.34 AM IST

കാലിഫോർണിയ സ്റ്റേറ്റിൽ മികച്ച ഉപരിപഠനം

p

വിദേശ പഠനത്തിന് അമേരിക്കയിലെ മികച്ച സർവകലാശാലകളും തൊഴിൽ മേഖലകളും വിലയിരുത്തിയുള്ള സംസ്ഥാനങ്ങൾ തിരഞ്ഞെടുക്കുന്നത് ഉപരിപഠനം എളുപ്പമാക്കും.

അമേരിക്കയിലെ കാലിഫോർണിയ സ്റ്റേറ്റ് ഉന്നതവിദ്യാഭ്യാസത്തിനുള്ള മികച്ച സ്ഥലങ്ങളിലൊന്നാണ്. അന്താരാഷ്ട്ര വിദ്യാർത്ഥികൾക്ക് 400 ഓളം സർവകലാശാലകൾ കാലിഫോർണിയയിലുണ്ട്. രണ്ടു ലക്ഷത്തിലധികം അന്താരാഷ്ട്ര വിദ്യാർത്ഥികളാണ് വിവിധ ക്യാമ്പസുകളിൽ പഠിക്കുന്നത്.

സയൻസ്, ടെക്‌നോളജി, എൻജിനിയറിംഗ്, മാത്തമാറ്റിക്‌സ് എന്നിവയുൾപ്പെടുന്ന STEM (Science, Technology, Engineering, Mathematics) ) കോഴ്‌സുകളാണ് ഭൂരിഭാഗം ഇന്ത്യൻ വിദ്യാർത്ഥികളും പഠിക്കുന്നത്. STEM കോഴ്‌സുകൾ പഠിച്ചിറങ്ങിയവർക്ക് മികച്ച തൊഴിലവസരങ്ങൾ അമേരിക്കയിലുണ്ട്. അമേരിക്കയുടെ മൊത്തം ആഭ്യന്തര ഉല്പാദനത്തിൽ 14 ശതമാനവും ഗോൾഡൻ സ്റ്റേറ്റ് എന്ന പേരിലറിയപ്പെടുന്ന കാലിഫോർണിയയിൽ നിന്നാണ്. ലോകത്തെ മികച്ച ഫോർച്യൂൺ 500, ഫോർച്യൂൺ 1000 കമ്പനികൾ ഇവിടെയുണ്ട്. സിലിക്കൺ വാലി, ആപ്പിൾ, ഗൂഗിൾ, മെറ്റാ, ഇന്റൽ തുടങ്ങിയ വൻ കമ്പനികൾ ഇവിടെയാണ്.

യൂണിവേഴ്സിറ്റിേകൾ

...................................

വിഷ്വൽ, പെർഫോമിംഗ് ആർട് & ഡിസൈൻ, ഫിലിം, മ്യൂസിക് സ്‌കൂളുകൾ, ഫാഷൻ, മീഡിയ, പബ്ലിഷിംഗ് മേഖല എന്നിവയും കാലിഫോർണിയയിലെ വിവിധ സർവകലാശാലകളിലുണ്ട്.

സ്റ്റാൻഫോർഡ്, യൂണിവേഴ്‌സിറ്റി ഒഫ് കാലിഫോർണിയ, കാലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്‌നോളജി (നിരവധി ക്യാമ്പസുകൾ), സാന്റിയാഗോ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി, സാൻഫ്രാൻസിസ്‌കോ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി, യൂണിവേഴ്‌സിറ്റി ഒഫ് പസിഫിക് തുടങ്ങി നിരവധി ലോക റാങ്കിംഗിലുള്ള സർവകലാശാലകളുണ്ട്.

യൂണിവേഴ്‌സിറ്റികളിൽ കമ്പ്യൂട്ടർ സയൻസിലും ബിസിനസ്സ് സ്റ്റഡീസിലും മികച്ച കോഴ്‌സുകളുണ്ട്. വിദ്യാർത്ഥികൾക്ക് ആമസോൺ, CLOROX, ഗൂഗിൾ, PAYPAL തുടങ്ങിയ കമ്പനികളിൽ ഇന്റേൺഷിപ് ചെയ്യാം.

അപേക്ഷിക്കുമ്പോൾ

......................

അപേക്ഷയോടൊപ്പം ബയോഡാറ്റ, ട്രാൻസ്‌ക്രിപ്റ്റുകൾ, സാമ്പത്തിക സ്രോതസ് തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, ഇംഗ്ലീഷ് പ്രാവീണ്യ സർട്ടിഫിക്കറ്റുകൾ (TOEFL/IELTS), ACT/SAT/GRE സ്‌കോർ കാർഡുകൾ, ലെറ്റേഴ്‌സ് ഒഫ് റെക്കമെൻഡേഷൻ, SOP മുതലായവ ആവശ്യമാണ്. അമേരിക്കയിൽ ഉപരിപഠനം നടത്താൻ വിദ്യാർത്ഥികൾക്ക് F-1 വിസ ലഭിക്കണം. SEVP (Student and Exchange Visitor Program) പ്രോഗ്രാമിൽ ഉൾപ്പെടുന്ന എല്ലാ സ്ഥാപനങ്ങളിലേക്കും അഡ്മിഷൻ നേടാൻ ഇന്റർനാഷണൽ വിദ്യാർത്ഥികൾക്ക് F-1 വിസ ആവശ്യമാണ്. കോഴ്‌സിന്റെ കാലയളവനുസരിച്ചാണ് വിസ. വിസ ലഭിക്കാൻ പഠിക്കാനുദ്ദേശിക്കുന്ന സ്ഥാപനം SEVP സർട്ടിഫൈഡ് ആയിരിക്കണം. മുഴുവൻ സമയ വിദ്യാർത്ഥിയായിരിക്കണം. ഇംഗ്ലീഷ് പ്രാവീണ്യ പരീക്ഷ പൂർത്തിയാക്കിയിരിക്കണം. പഠനച്ചെലവിനായി ആവശ്യത്തിന് സാമ്പത്തിക സ്രോതസുണ്ടായിരിക്കണം.

പഠിക്കാനുദ്ദേശിക്കുന്ന സ്ഥാപനം I-20 ഫോം അയച്ചുതരും. വിസയ്ക്കായി DS-160 ഫോമിൽ അപേക്ഷിക്കണം. വിസ ഇന്റർവ്യൂവിനായി തീയതി തിരഞ്ഞെടുക്കണം. വിദ്യാർത്ഥിയുടെ ലക്ഷ്യം അമേരിക്കയിലെ ഉപരിപഠനം മാത്രമാണെന്ന് വിസയ്ക്കുള്ള അമേരിക്കൻ കോൺസുലേറ്റ് അധികൃതരെ ബോധ്യപ്പെടുത്തണം. F-1 വിസ ലഭിച്ചാൽ പഠനത്തോടൊപ്പം ആഴ്ചയിൽ പരമാവധി 20 മണിക്കൂർ പാർട്ട് ടൈം തൊഴിൽ ചെയ്യാം. സർവ്വകലാശാലയുടെ അനുമതിയോടെ സെമസ്റ്റർ ഇടവേളകളിൽ മുഴുവൻ സമയ തൊഴിൽ ചെയ്യാം.

2. ഫ്രാൻസിൽ ബിസിനസ് മാനേജ്‌മെന്റ്

ഫ്രാൻസിലെ ESDES ലിയോൺ ബിസിനസ് സ്‌കൂളിൽ ബിസിനസ് മാനേജ്മെന്റ് പ്രോഗ്രാമിന് ബിരുദധാരികൾക്ക് അപേക്ഷിക്കാം. സ്ട്രാറ്റജിക് മാനേജ്‌മെന്റ് & ഇനവേഷൻ, ഇന്റർനാഷണൽ ബിസിനസ് അഡ്മിനിസ്‌ട്രേഷൻ, ഇന്റർനാഷണൽ സപ്ലൈ ചെയിൻ & പർച്ചേസിംഗ് എന്നിവയിൽ സ്‌പെഷ്യലൈസേഷനുകളുണ്ട്. രണ്ടു വർഷത്തെ പ്രോഗ്രാം പൂർണമായും ഇംഗ്ലീഷ് മീഡിയത്തിലാണ്. www.esdes.fr

3. നാഷണൽ സ്‌കോളർഷിപ് പോർട്ടൽ NSP Scholarship 2025

ഗവണ്മെന്റ് ഒഫ് ഇന്ത്യയുടെ നാഷണൽ സ്‌കോളർഷിപ് പോർട്ടൽ NSP Scholarship 2025-ൽ AICTE, UGC അംഗീകൃത സ്‌കോളർഷിപ്പുകൾക്ക് ബിരുദ, ബിരുദാനന്തര വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. പി.ജി ഇന്ദിരാഗാന്ധി സ്‌കോളർഷിപ്, AICTE സാക്ഷം & പ്രഗതി സ്‌കോളർഷിപ്പ് എന്നിവയ്ക്കാണ് അപേക്ഷിക്കാവുന്നത്. www.scholarships.gov.in

ഓ​ർ​മി​ക്കാ​ൻ...

1.​ ​നീ​റ്റ് ​യു.​ജി​ 2025​ ​ര​ജി​സ്ട്രേ​ഷൻ
മെ​ഡി​ക്ക​ൽ​ ​കൗ​ൺ​സ​ലിം​ഗ് ​ക​മ്മി​റ്റി​ ​(​M​C​C​)​ ​ന​ട​ത്തു​ന്ന​ ​നീ​റ്റ് ​യു.​ജി​ 2025​ ​കൗ​ൺ​സ​ലിം​ഗ് ​ര​ജി​സ്ട്രേ​ഷ​ൻ​ ​ഇ​ന്ന് ​ആ​രം​ഭി​ക്കും.​ 15​%​ ​എം.​ബി.​ബി.​എ​സ് ​ഓ​ൾ​ ​ഇ​ന്ത്യ​ ​ക്വോ​ട്ട,​ ​ബി.​ഡി.​എ​സ്,​ ​ബി.​എ​സ്‌​സി​ ​ന​ഴ്സിം​ഗ്,​ ​ആ​യു​ഷ് ​കോ​ഴ്സു​ക​ളി​ലേ​ക്കു​ള്ള​ ​പ്ര​വേ​ശ​ന​മാ​ണ് ​ന​ട​ക്കു​ക.​ ​m​c​c.​n​i​c.​i​n​ ​എ​ന്ന​ ​വെ​ബ്സൈ​റ്റി​ൽ​ ​“​U​G​ ​M​e​d​i​c​a​l​ ​C​o​u​n​s​e​l​l​i​n​g​”​ ​സെ​ക്ഷ​നി​ൽ​ ​പ്ര​വേ​ശി​ച്ചാ​ണ് ​ര​ജി​സ്ട്രേ​ഷ​ൻ​ ​ന​ട​ത്തേ​ണ്ട​ത്.
22​ ​മു​ത​ൽ​ 28​ ​വ​രെ​യാ​ണ് ​ചോ​യ്സ് ​ഫി​ല്ലിം​ഗ്.​ 28​ന് ​ഉ​ച്ച​യ്ക്ക് ​മൂ​ന്നി​ന് ​മു​ൻ​പ് ​ഫീ​സ​ട​യ്ക്ക​ണം.

ജ്ഞാ​നോ​ത്സ​വം​ ​എ​ഴു​ത്തു​പ​രീ​ക്ഷ

വ​ർ​ക്ക​ല​:​കോ​ട്ട​യം​ ​കേ​ന്ദ്ര​മാ​യി​ ​പ്ര​വ​ർ​ത്തി​ക്കു​ന്ന​ ​ശ്രീ​നാ​രാ​യ​ണ​ഗു​രു​ ​ഹോം​ ​സ്റ്റ​ഡി​ ​സെ​ന്റ​റി​ന്റെ​ ​ആ​ഭി​മു​ഖ്യ​ത്തി​ൽ​ ​ക​ഴി​ഞ്ഞ​ 13​ ​വ​ർ​ഷ​മാ​യി​ ​അ​ഖി​ല​ ​കേ​ര​ളാ​ടി​സ്ഥാ​ന​ത്തി​ൽ​ ​ന​ട​ന്നു​വ​രു​ന്ന​ ​ജ്ഞാ​നോ​ത്സ​വം​ ​എ​ഴു​ത്തു​ ​പ​രീ​ക്ഷ​ 2026​ ​ജ​നു​വ​രി​ ​മു​ത​ൽ​ ​ന​ട​ക്കും.​ ​നാ​രാ​യ​ണ​ ​ഗു​രു​കു​ലാ​ദ്ധ്യ​ക്ഷ​ൻ​ ​ഗു​രു​ ​മു​നി​നാ​രാ​യ​ണ​പ്ര​സാ​ദ് ​ര​ചി​ച്ച​ ​കു​ട്ടി​ക​ളു​ടെ​ ​നാ​രാ​യ​ണ​ ​ഗു​രു,​ ​ഈ​ശാ​വാ​സ്യോ​പ​നി​ഷ​ത്തി​നെ​ ​ആ​ധാ​ര​മാ​യി​ ​ര​ചി​ച്ച​ ​അ​റി​വി​ന്റെ​ ​ആ​ദ്യ​ ​പാ​ഠ​ങ്ങ​ൾ​ ​എ​ന്നീ​ ​ര​ണ്ട് ​ഗ്ര​ന്ഥ​ങ്ങ​ൾ​ ​ആ​ണ് ​പ​ഠ​ന​വി​ഷ​യം.​നാ​രാ​യ​ണ​ഗു​രു​ ​മ​ല​യാ​ള​ത്തി​ൽ​ ​ത​ർ​ജ്ജ​മ​ ​ചെ​യ്തി​ട്ടു​ള്ള​ ​ഏ​ക​ ​ഉ​പ​നി​ഷ​ത്ത് ​ആ​ണ് ​ഈ​ശാ​വാ​സ്യോ​പ​നി​ഷ​ത്ത്.​ ​പ​രീ​ക്ഷ​യി​ൽ​ ​വി​ജ​യി​ക്കു​ന്ന​വ​ർ​ക്ക് ​മാ​ർ​ക്കി​ന്റെ​ ​അ​ടി​സ്ഥാ​ന​ത്തി​ൽ​ ​ക്യാ​ഷ് ​അ​വാ​ർ​ഡും​ ​ഗു​രു​മു​നി​ ​നാ​രാ​യ​ണ​പ്ര​സാ​ദ് ​കൈ​യൊ​പ്പി​ട്ട​ ​ഗു​രു​കു​ല​ത്തി​ന്റെ​ ​സ​ർ​ട്ടി​ഫി​ക്ക​റ്റും​ ​ബു​ക്കു​ക​ളും​ ​സ​മ്മാ​ന​മാ​യി​ ​ന​ൽ​കും.​ ​ജാ​തി​മ​ത​ ​പ്രാ​യ​ഭേ​ദ​ ​മെ​ന്യേ​ ​ഏ​വ​ർ​ക്കും​ ​പ​രീ​ക്ഷ​യി​ൽ​ ​പ​ങ്കെ​ടു​ക്കാം.​പ​രീ​ക്ഷാ​ർ​ത്ഥി​ക​ളു​ടെ​ ​എ​ണ്ണ​ത്തി​ന്റെ​ ​അ​ടി​സ്ഥാ​ന​ത്തി​ൽ​ ​കേ​ര​ള​ത്തി​ൽ​ ​എ​വി​ടെ​യും​ ​സെ​ന്റ​റു​ക​ൾ​ ​അ​നു​വ​ദി​ക്കും.​ ​ര​ജി​സ്‌​ട്രേ​ഷ​നും​ ​കൂ​ടു​ത​ൽ​ ​വി​വ​ര​ങ്ങ​ൾ​ക്കും​:​ 9447231503

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: STUDY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA