, സ്കൂൾ ക്ളാർക്ക് അസഭ്യം പറഞ്ഞെന്നും ആക്ഷേപം
തിരുവനന്തപുരം/കാട്ടാക്കട: പ്ലസ്‌വൺ വിദ്യാർത്ഥി സ്കൂളിൽ തൂങ്ങിമരിച്ചത് പ്രോജക്ട് ബുക്കിൽ സ്കൂൾ ക്ളാർക്ക് സീൽ ചെയ്ത് നൽകാത്തതിലെ മനോവിഷമമാണെന്ന് സൂചന. കാട്ടാക്കട കുറ്റിച്ചൽ തച്ചൻകോട് അനിൽഭവനിൽ ബെന്നി ജോർജിന്റേയും സംഗീത ബെന്നിയുടേയും മകൻ എബ്രഹാം ബെൻസനാണ് (16) മരിച്ചത്. കുറ്റിച്ചൽ പരുത്തിപ്പള്ളി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിയാണ്. സ്കൂൾ കെട്ടിടത്തിന്റെ പടിക്കെട്ട് ഭാഗത്തെ തുറന്ന ജനാലയിലെ മുകളിലത്തെ കമ്പിയിൽ ഇന്നലെ രാവിലെ ആറോടെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
ബെൻസന് ഇന്നലെ പ്രാക്ടിക്കൽ പരീക്ഷയുണ്ടായിരുന്നു. ഇതിൽ ഹാജരാക്കാനുള്ള പ്രോജ്ക്ട് ബുക്കിൽ സീൽ ചെയ്യാൻ കഴിഞ്ഞദിവസം സ്കൂൾ ക്ലാർക്ക് സനൽ തയ്യാറായില്ലെന്നും ബെൻസനെ അസഭ്യം പറഞ്ഞെന്നും ബന്ധുക്കൾ ആരോപിച്ചു. ഓഫീസ് മുറിയിൽ നിന്ന് ഇറക്കിവിട്ടു. രക്ഷിതാവിനോട് സ്കൂളിൽ എത്തണമെന്ന് പ്രിൻസിപ്പൽ നിർദ്ദേശിച്ചിരുന്നുവെന്ന് വിദ്യാർത്ഥികളും പറഞ്ഞു. ഇതുകാരണം പരീക്ഷയ്ക്കിരിക്കാൻ കഴിയില്ലെന്ന് കരുതിയാകും ജീവനൊടുക്കിയതെന്നാണ് നിഗമനം. പൊലീസ് അന്വേഷണം തുടങ്ങി.
എല്ലാ വിദ്യാർത്ഥികളുടേയും പ്രോജക്ട് ബുക്കുകൾ നേരത്തെതന്നെ ഒപ്പിട്ട് നൽകിയിരുന്നുവെന്ന് സ്കൂൾ പ്രിൻസിപ്പൽ പ്രീത ബാബു പറഞ്ഞു. മറ്റൊരു വിദ്യാർത്ഥിയുടെ പ്രോജക്ട് ബുക്കിൽ ഓഫീസ് സീൽ പതിക്കാനാണ് ബെൻസൻ എത്തിയതെന്നും സ്‌കൂൾ അധികൃതർ പറയുന്നു. ഓഫീസ് മുറിയിൽ കയറി ബെൻസൻ സീൽഎടുക്കാൻ ശ്രമിച്ചത് തടയുകയും ഇത് ചോദ്യം ചെയ്യുകയും മാത്രമാണ് ഉണ്ടായതെന്ന് ക്ലാർക്ക് സനൽ പറഞ്ഞു. മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. സംസ്കാരം ഇന്ന്. സഹോദരി സാൻടി (ദുബായിൽ അദ്ധ്യാപിക).
ബന്ധുക്കൾ പ്രതിഷേധിച്ചു
ക്ലാർക്കിനെ അറസ്റ്റ് ചെയ്യാതെ ബെൻസന്റെ മൃതദേഹം സ്കൂളിൽ നിന്ന് മാറ്രാനാവില്ലെന്ന് ബന്ധുക്കൾ ശഠിച്ചു. തുടർന്ന് നെടുമങ്ങാട് ആർ.ഡി.ഒ ജയകുമാർ അടക്കം സ്ഥലത്തെത്തി ബന്ധുക്കളുമായി ചർച്ച നടത്തി. മന്ത്രി വി.ശിവൻകുട്ടിയുടെ നിർദ്ദേശപ്രകാരം വി.എച്ച്.എസ്.ഇ അഡി. ഡയറക്ടർ സജി സ്‌കൂളിലെത്തി അന്വേഷണം നടത്തി. ക്ളാർക്ക് സനലിന് ഇന്നലെ ലീവ് നൽകിയത് വിവാദമായി. വാട്സ്ആപ്പ് വഴി ലീവിന് അപേക്ഷിച്ചിരുന്നുവെന്ന് പ്രിൻസിപ്പൽ വിശദീകരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |