SignIn
Kerala Kaumudi Online
Friday, 23 October 2026 12.00 AM IST

അന്വേഷണം തീരുംമുൻപേ സുജിത്ത് ദാസിന് നിയമനം

READ ENGLISH VERSION
sujith-das-

തിരുവനന്തപുരം: കള്ളക്കടത്ത് സ്വർണം തട്ടിയെടുക്കലും മരംമുറിക്കലും അടക്കം ഗുരുതര ആരോപണങ്ങളെത്തുടർന്ന് സസ്പെൻഷനിലായിരുന്ന എസ്.പി സുജിത്ത്ദാസിന് പൊലീസ് ആസ്ഥാനത്ത് നിയമനം. ഇൻഫർമേഷൻ, കമ്മ്യൂണിക്കേഷൻ ആൻഡ് ടെക്നോളജി സൂപ്രണ്ടായാണ് നിയമനം. ഈമാസം ആറിന് സസ്പെൻഷൻ റദ്ദാക്കിയിരുന്നു. ഇന്നലെയാണ് നിയമനം നൽകിയത്. അവിടെ സൂപ്രണ്ടായിരുന്ന എസ്. ദേവമനോഹറിനെ അഡി.എക്സൈസ് കമ്മിഷണർ (എൻഫോഴ്സ്മെന്റ്) ആയി എക്സ് കേഡർ തസ്തിക സൃഷ്ടിച്ച് നിയമിച്ച ശേഷമാണ് സുജിത്തിന് കസേര നൽകിയത്. സുജിത്തിനെതിരേ വിജിലൻസ് അന്വേഷണം തീർന്നിട്ടില്ല.

ആറുമാസം സസ്പെൻഷനിലായിരുന്നതിനാൽ തിരിച്ചെടുക്കണമെന്ന് ചീഫ്സെക്രട്ടറി അദ്ധ്യക്ഷയായ റിവ്യൂസമിതി ശുപാർശ ചെയ്തിരുന്നു. മലപ്പുറം എസ്.പിയായിരിക്കെ, എസ്.പി ഓഫീസിലെ മരങ്ങൾ മുറിച്ച് കടത്തുകയും ഫർണിച്ചറുണ്ടാക്കി പുറത്ത് നൽകുകയും ചെയ്തതിന് സുജിത്തിനെതിരേ ഡി.ഐ.ജി അജീതാബീഗത്തിന്റെ അന്വേഷണമുണ്ടായിരുന്നു. മരംമുറിയെക്കുറിച്ച് പി.വി.അൻവർ നൽകിയ പരാതി പിൻവലിച്ചാൽ ശേഷിക്കുന്ന സർവീസ് കാലത്ത് താൻ അൻവറിന് വിധേയനായിരിക്കുമെന്ന സുജിത്തിന്റെ ഫോൺ സംഭാഷണം പുറത്തുവന്നത് വലിയ വിവാദമായിരുന്നു.

സുജിത്ത്ദാസിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് സ്ക്വാഡ് കരിപ്പൂരിൽ പിടികൂടുന്ന സ്വർണത്തിൽ 60%വരെ അടിച്ചുമാറ്റുന്നതായി അൻവർ ആരോപിച്ചിരുന്നു. പിടിച്ചെടുക്കുന്ന ഒരുകിലോ സ്വർണത്തിൽ 300ഗ്രാംവരെ കുറവുണ്ടെന്നായിരുന്നു ആരോപണം. രാമനാട്ടുകര സ്വർണക്കടത്ത് കേസിലെ പ്രതികളിൽ നിന്ന് പണംവാങ്ങിയെന്ന വെളിപ്പെടുത്തലുമുണ്ടായി.

 മെറിൻജോസഫിന് മാറ്റം

തിരുവനന്തപുരം ക്രൈംബ്രാഞ്ച് എസ്.പിയായിരുന്ന മെറിൻജോസഫിനെ അഡി.ഐ.ജി (പോളിസി) തസ്തികയിൽ പൊലീസ് ആസ്ഥാനത്ത് നിയമിച്ചു. അവിടെ നിന്ന് ജെ.കിഷോർ കുമാറിനെ ലീഗൽ മെട്രോളജി കൺട്രോളറാക്കി.

 എ.​ഡി.​ജി.​പി​ക്കെ​തി​രാ​യ​ ​അ​ന്വേ​ഷ​ണം: 45​ ​ദി​വ​സം​ ​സ​മ​യം തേ​ടി​ ​വി​ജി​ല​ൻ​സ്

എ.​ഡി.​ജി.​പി​ ​എം.​ആ​ർ.​ ​അ​ജി​ത് ​കു​മാ​റി​നെ​തി​രാ​യ​ ​വി​ജി​ല​ൻ​സ് ​അ​ന്വേ​ഷ​ണം​ ​വേ​ഗ​ത്തി​ൽ​ ​പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും​ ​റി​പ്പോ​ർ​ട്ട് ​ന​ൽ​കാ​ൻ​ 45​ ​ദി​വ​സ​ത്തെ​ ​സാ​വ​കാ​ശം​ ​വേ​ണ​മെ​ന്നും​ ​കോ​ട​തി​യി​ൽ​ ​വി​ജി​ല​ൻ​സ് ​ആ​വ​ശ്യ​പ്പെ​ട്ടു.​ ​പ്ര​ത്യേ​ക​ ​വി​ജി​ല​ൻ​സ് ​കോ​ട​തി​ ​ജ​ഡ്ജി​ ​എം.​ ​വി.​ ​രാ​ജ​കു​മാ​ര​യാ​ണ് ​കേ​സ് ​പ​രി​ഗ​ണി​ച്ച​ത്.​ ​വി​ജി​ല​ൻ​സി​ന്റെ​ ​ആ​വ​ശ്യം​ ​അം​ഗീ​ക​രി​ച്ച​ ​കോ​ട​തി,​ ​കേ​സ് ​മേ​യ് ​ആ​റി​ന് ​വീ​ണ്ടും​ ​പ​രി​ഗ​ണി​ക്കാ​ൻ​ ​മാ​റ്റി.
അ​ന്വേ​ഷ​ണം​ ​പൂ​ർ​ത്തി​യാ​യി​ല്ലേ​യെ​ന്ന​ ​കോ​ട​തി​യു​ടെ​ ​ചോ​ദ്യ​ത്തി​ന് ​കൂ​ടു​ത​ൽ​ ​സാ​ക്ഷി​ ​മൊ​ഴി​ക​ൾ​ ​രേ​ഖ​പ്പെ​ടു​ത്താ​നു​ള്ള​തു​കൊ​ണ്ടാ​ണ് ​റി​പ്പോ​ർ​ട്ട് ​വൈ​കു​ന്ന​തെ​ന്ന് ​വി​ജി​ല​ൻ​സ് ​സം​ഘം​ ​അ​റി​യി​ച്ചു.​ ​അ​ജി​ത് ​കു​മാ​ർ​ ​അ​ന​ധി​കൃ​ത​ ​സ്വ​ത്ത് ​സ​മ്പാ​ദി​ച്ച​ത​ട​ക്കം​ ​ര​ണ്ടു​ ​പ​രാ​തി​ക​ളി​ലാ​ണ് ​വി​ജി​ല​ൻ​സ് ​അ​ന്വേ​ഷ​ണം.​ ​ക​വ​ടി​യാ​റി​ലെ​ ​ല​ക്ഷ​ങ്ങ​ൾ​ ​വി​ല​യു​ള​ള​ ​ഭൂ​മി​യി​ൽ​ ​കോ​ടി​ക​ൾ​ ​മു​ട​ക്കി​ ​വീ​ട് ​നി​ർ​മ്മി​ക്കു​ന്ന​ത​ട​ക്കം​ ​അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് ​നെ​യ്യാ​റ്റി​ൻ​ക​ര​ ​നാ​ഗ​രാ​ജ് ​ന​ൽ​കി​യ​ ​ഹ​ർ​ജി​ ​കോ​ട​തി​യു​ടെ​ ​പ​രി​ഗ​ണ​ന​യി​ലാ​ണ്.​ ​അ​ജി​ത്തി​ന് ​ക്ലീ​ൻ​ചി​റ്റ് ​ന​ൽ​കു​ന്ന​ ​പ്രാ​ഥ​മി​ക​ ​റി​പ്പോ​ർ​ട്ട് ​വി​ജി​ല​ൻ​സ് ​ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​സ​ർ​ക്കാ​രി​ന് ​കൈ​മാ​റി​യെ​ങ്കി​ലും​ ​ഇ​ത് ​കോ​ട​തി​യി​ൽ​ ​എ​ത്തി​യി​ട്ടി​ല്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SUJITH DAS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA