
കൊച്ചി: ജെയിൻ സർവകലാശാല ആതിഥേയത്വം വഹിക്കുന്ന 'സമ്മിറ്റ് ഒഫ് ഫ്യൂച്ചർ 2025'ന് ഇന്ന് തുടക്കം. വൈകിട്ട് 7ന് കാക്കനാട് കിൻഫ്ര കൺവെൻഷൻ സെന്ററിൽ മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. മന്ത്രി മുഹമ്മദ് റിയാസ് മുഖ്യപ്രഭാഷണം നടത്തും. ഹൈബി ഈഡൻ എം.പി,ഇൻഫോപാർക്ക് സി.ഇ.ഒ സുശാന്ത് കുറുന്തിൽ,ജെയിൻ സർവകലാശാല ചാൻസലർ ചെൻരാജ് റോയ്ചന്ദ്,പ്രോ. വൈസ് ചാൻസലർ ജെ. ലത,ന്യൂ ഇനീഷ്യേറ്റീവ് ഡയറക്ടർ ഡോ. ടോം ജോസഫ് തുടങ്ങിയവർ പങ്കെടുക്കും.
ഭാവിയിലെ വെല്ലുവിളികൾ നേരിടുന്നതിനായി ഐക്യരാഷ്ട്ര സഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളുമായി ഒത്തുചേർന്നുകൊണ്ട് രൂപകല്പന ചെയ്ത ഉച്ചകോടിയിൽ നൂതന ആശയങ്ങളും സാങ്കേതികവിദ്യകളും ചർച്ചചെയ്യും. റോബോട്ടിക് എക്‌സ്പോ മേളയുടെ പ്രത്യേകതയാണ്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്,ഗ്രീൻ ടെക്‌നോളജി എന്നിവയിലെ ഏറ്റവും പുതിയ കണ്ടെത്തലുകളുടെ പ്രദർശനവും ഉച്ചകോടിയിലുണ്ടാകും. ടെസ്‌ല കാർ മോഡൽ എക്സ്,ഐ.എസ്.ആർ.ഒയുടെ പ്രദർശന വാഹനമായ 'സ്‌പേസ് ഓൺ വീൽ',സുസ്ഥിര ഫാഷൻഷോ,റോബോസോക്കർ,റോബോവാർ പോലുള്ള മത്സരങ്ങളുമാണ് സമ്മിറ്റിന്റെ ആകർഷണങ്ങൾ.
ഗവർണർമാർ,കേന്ദ്ര,സംസ്ഥാന മന്ത്രിമാർ,ശാസ്ത്ര സാങ്കേതിക വിദഗ്ദ്ധർ തുടങ്ങിയർ ഉച്ചകോടിയിൽ സംസാരിക്കും. ഭാവിവിദ്യാഭ്യാസം,സാങ്കേതികവിദ്യ,ഭൂമി,സംരംഭകത്വവും നവീനതയും തുടങ്ങിയ വിഷയങ്ങളിൽ നാളെമുതൽ പാനൽചർച്ച നടക്കും. ശശി തരൂർ എം.പി,കളക്ടർ എൻ.എസ്.കെ ഉമേഷ്,മുൻ ചീഫ് സെക്രട്ടറി ടോം ജോസ്,നയതന്ത്രജ്ഞൻ ടി.പി ശ്രീനിവാസൻ,ക്രിസ് വേണുഗോപാൽ,ഡോ, ബി. സന്ധ്യ തുടങ്ങിയവർ പങ്കെടുക്കും.
ഒരു ലക്ഷം പേർ
ഫെബ്രുവരി 1വരെ നടക്കുന്ന സമ്മിറ്റിൽ വിദ്യാർത്ഥികൾ,ഗവേഷകർ,വ്യാവസായിക പ്രതിനിധികൾ, ജനപ്രതിനിധികൾ അടക്കം ഒരു ലക്ഷത്തിലധികം പേർ പങ്കെടുക്കും. അമ്പതുരൂപ മുതലാണ് പ്രവേശന ഫീസ്. സ്‌കൂൾ വിദ്യാർത്ഥികൾക്ക് സംഗീതനിശയ്ക്ക് ഒഴികെ എല്ലാ പരിപാടികളിലേക്കും പ്രവേശനം സൗജന്യം. അർമാൻ മാലിക്,വെൻചായ് മെറ്റ് ടോസ്റ്റ്,മസാല കോഫീ തുടങ്ങി വിവിധ ബാൻഡുകൾ സംഗീതസന്ധ്യയുടെ ഭാഗമാകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |