SignIn
Kerala Kaumudi Online
Friday, 23 October 2026 4.35 PM IST

ചൂടിൽ തളർന്ന് കേരളം; ആരോഗ്യപ്രശ്നങ്ങൾ അവഗണിക്കരുത്

sun

തിരുവനന്തപുരം: ഇക്കുറി വേനൽ കടുക്കുമെന്നാണ് കാലാവസ്ഥ കേന്ദ്രത്തിന്റെ വിലയിരുത്തൽ. ഏപ്രിലിൽ ചൂട് 40 ഡിഗ്രി കടക്കുമെന്നും കരുതുന്നു. വേനൽ മഴ ലഭിക്കുന്നുണ്ടെങ്കിലും താപനില വർദ്ധിക്കുകയാണ്. നിർജലീകരണം,​ ചൂടുകുരു, സൂരാഘാതം, സൂര്യാതപം, പേശി വലിവ്, വയറിളക്കം, ചർമ്മ, നേത്ര രോഗങ്ങൾ, ചിക്കൻപോക്സ്, മഞ്ഞപ്പിത്തം, തലകറക്കം തുടങ്ങിയവ ഉണ്ടായേക്കാം. ഇത്തരം ശാരീരികാവസ്ഥ ശ്രദ്ധയിൽപ്പെട്ടാൽ വൈദ്യസഹായം തേടണമെന്നും കുട്ടികളുടെ കാര്യത്തിൽ പ്രത്യേക കരുതൽ വേണമെന്നും വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു. ഹൃദ്രോഗം, പ്രമേഹം, വൃക്ക സംബന്ധമായ രോഗമുള്ളവർ, ശസ്ത്രക്രിയ കഴിഞ്ഞവർ തുടങ്ങിയവ‌ർ അതിജാഗ്രത പുലർത്തണം.

ശ്രദ്ധിക്കാൻ

# തിളപ്പിച്ചാറ്റിയ വെള്ളം ധാരാളം കുടിക്കുക

#വെയിലത്ത് ജോലി ചെയ്യേണ്ടി വരുന്നെങ്കിൽ ജോലി സമയം ക്രമീകരിക്കുക.

#ചായ, കാപ്പി, മദ്യപാനം എന്നിവ കുറയ്ക്കണം. ഭക്ഷണത്തിൽ എരിവ്, പുളി, മസാലകൾ എന്നിവ നിയന്ത്രിക്കണം. പച്ചക്കറി, സലാഡുകൾ, ഫലവർഗങ്ങൾ എന്നിവയാണ് ഉത്തമം.

തീപിടിത്തം ഉണ്ടായേക്കാം

# ചൂട് കൂടുന്നത് തീപിടിത്തത്തിന് കാരണമായേക്കാം. റബർ തോട്ടങ്ങളിലും പാടശേഖരങ്ങളിലുമാണ് സാദ്ധ്യത കൂടുതൽ. ജാഗ്രത പുലർത്തണമെന്നാണ് ഫയർഫോഴ്സിന്റെ നിർദ്ദേശം.

# ചപ്പുചവറുകൾ കത്തിക്കുമ്പോൾ ശ്രദ്ധിക്കണം.കാട്ടുതീക്കുള്ള സാദ്ധ്യതയുള്ളതിനാൽ വനമേഖലയോട് ചേർന്നുള്ളവർ ജാഗ്രത പാലിക്കണം

`ജാഗ്രത പുലർത്തണം. മറ്റ് രോഗങ്ങളുള്ളവരും നല്ല രീതിയിൽ ശ്രദ്ധിക്കണം.'

- ഡോ. അൽത്താഫ്,

പ്രൊഫ. കമ്മ്യൂണിറ്റി മെഡിസിൻ,

തിരുവനന്തപുരം മെഡിക്കൽ കോളേജ്

`ഏപ്രിൽ ഒന്നു കഴിഞ്ഞാൽ മഴ ലഭിക്കും.'

- നിത കെ.ഗോപാൽ,

കേരള കാലാവസ്ഥ

കേന്ദ്രം മേധാവി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SUN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA