SignIn
Kerala Kaumudi Online
Wednesday, 01 July 2026 2.42 AM IST

കോർപ്പറേഷൻ അക്രമങ്ങൾ കേരളത്തിന് അപമാനം: സണ്ണിജോസഫ്

1

തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷനിൽ ബി.ജെ.പി നേതൃത്വത്തിൽ നടന്ന അക്രമസംഭവങ്ങളും അരാജകത്വവും കേരളത്തിന് അപമാനമായി മാറിയെന്ന് കെ.പി.സി.സി അദ്ധ്യക്ഷൻ സണ്ണി ജോസഫ്. സി.പി.എം അലങ്കോലമാക്കിയ കോർപറേഷൻ ഭരണം ബി.ജെ.പി ഏറ്റെടുത്തതോടെ ഒരുപടി കൂടി വഷളായി. തുടർച്ചയായ ആക്രമസംഭവങ്ങളാണ് കോർപറേഷനിൽ നിന്നു പുറത്തുവരുന്നത്.

ഗുണ്ടകൾ വിളയാടുന്നതുപോലെയാണ് സി.പി.എമ്മിലെയും ബി.ജെ.പിയിലെയും കൗൺസിലർമാർ പെരുമാറിയത്. ഇവർക്കെതിരെ പൊലീസ് കർശന നിയമനടപടി സ്വീകരിക്കണം. കോർപറേഷൻ ഭരണം കിട്ടിയ ബി.ജെ.പിയുടെ തനിസ്വരൂപം ജനം കണ്ടുകൊണ്ടിരിക്കുകയാണെന്നും സണ്ണി ജോസഫ് പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SUNNY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA