
ന്യൂഡൽഹി: തിരുവനന്തപുരം സെന്റർ ഫോർ ഡെവലപ്‌മെന്റ് ഓഫ് അഡ്വാൻസ്ഡ് കംപ്യൂട്ടിംഗിലെ (സി-ഡാക്) മുതിർന്ന ശാസ്ത്രജ്ഞൻ ബാലൻ സിയുടെ സ്ഥലംമാറ്റം റദ്ദാക്കിയ കേരള ഹൈക്കോടതി ഉത്തരവിനെതിരായ ഹർജിയിൽ സുപ്രീംകോടതി 20ന് വാദം കേൾക്കും. പ്രോജക്റ്റ് തലവനായി ജമ്മു കശ്മീരിലേക്ക് സ്ഥലമാറ്റിയ ഉത്തരവ് കഴിഞ്ഞ ഡിസംബറിലാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കിയത്. എറണാകുളം സെൻട്രൽ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണൽ വിധി ചോദ്യം ചെയ്താണ് ബാലൻ ഹൈക്കോടതിയെ സമീപിച്ചത്. ഭിന്നശേഷിയുള്ള കുട്ടിയെ പരിപാലിക്കാൻ തിരുവനന്തപുരത്ത് തുടരണമെന്ന ബാലന്റെ ആവശ്യം സി-ഡാക് പരിഗണിച്ചില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |