SignIn
Kerala Kaumudi Online
Friday, 23 October 2026 9.05 AM IST

ശമ്പളക്കാർക്ക് 12.75 ലക്ഷം വരെ നികുതിയില്ല

tax

പുതിയ സ്കീമിൽ 12 ലക്ഷം രൂപ വരെ വരുമാനമുള്ളവർക്ക് ആദായ നികുതി ഒഴിവാക്കും. നേരത്തെ ഇത് ഏഴ് ലക്ഷമായിരുന്നു. എന്നാൽ 12 ലക്ഷത്തിൽ ഒരു രൂപ വരുമാനം കൂടിയാൽ പുതിയ സ്ളാബുകൾ ബാധകമാകും. ശമ്പളക്കാർക്ക് 12.75 ലക്ഷം രൂപ വരെ ആദായ നികുതി നൽകേണ്ടി വരില്ല. 75,000 രൂപ സ്‌റ്റാൻഡേർഡ് ഡിഡക്ഷനും ലഭിക്കും.

പുതുക്കിയ ആദായ നികുതി സ്ളാബുകൾ

 0 മുതൽ നാല് ലക്ഷം വരെ- 0 %

 4 മുതൽ എട്ട് ലക്ഷം വരെ- 5 %

 8 മുതൽ 12 ലക്ഷം വരെ- 10 %

 12 മുതൽ 16 ലക്ഷം വരെ- 15 %

 16 മുതൽ 20 ലക്ഷം വരെ- 20 %

 20 മുതൽ 24 ലക്ഷം വരെ- 25 %

 24 ലക്ഷത്തിന് മുകളിലുള്ള വരുമാനത്തിന്- 30 %

ആദായ നികുതി ഇളവിൽ വരുത്തിയ മാറ്റം

 2005ൽ ഒരു ലക്ഷം രൂപ വരെ ഇളവ്

 2012 രണ്ട് ലക്ഷം രൂപ വരെ ഇളവ്

 2014ൽ 2.5 ലക്ഷം

 2019ൽ 5 ലക്ഷം

 2023 7 ലക്ഷം

 2025 12 ലക്ഷം

പുതിയ സ്ളാബിൽ 12 മുതൽ 24 ലക്ഷം രൂപ വരെ വരുമാനമുള്ളവർക്ക് 70,000 രൂപ മുതൽ 1.1 ലക്ഷം രൂപ വരെ സേവ് ചെയ്യാനാകും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: TAX
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA