SignIn
Kerala Kaumudi Online
Friday, 15 May 2026 10.47 PM IST

അദ്ധ്യാപക പരിശീലനം മുടങ്ങി

p

തിരുവനന്തപുരം:അദ്ധ്യയന വർഷം ആരംഭിക്കാൻ മൂന്നാഴ്ച ശേഷിക്കെ, സംസ്ഥാനത്തെ സ്‌കൂൾ അദ്ധ്യാപകർക്കുള്ള പരിശീലനം മുടങ്ങി. വിഷയാടിസ്ഥാനത്തിൽ അഞ്ചു ദിവസത്തെ പരിശീലനമാണ് നൽകുക. ഐ.ടി ക്ലാസുകളുടെ ചുമതലയുള്ളവർക്ക് ഐ.ടി പരിശീലനവും നൽകും.

എസ്..സി ഇ.ആർ.ടി യുടെ നേതൃത്വത്തിൽ മൂന്ന് ഘട്ടമായി നടക്കുന്ന പരിശീലനത്തിന്റെ

ആദ്യ ഘട്ടം ഏപ്രിലിലാണ് ആരംഭിക്കേണ്ടിയിരുന്നത്. തിരഞ്ഞെടുക്കപ്പെടുന്ന സ്റ്റേറ്റ് റിസോഴ്‌സ് ഗ്രൂപ്പിനാണ് ആദ്യമായി പരിശീലനം നൽകുന്നത്. അവരുടെ നേതൃത്വത്തിൽ മേയ് ആദ്യവാരം ഡിസ്ട്രിക്ട് റിസോഴ്‌സ് ഗ്രൂപ്പിന് പരിശീലനം നൽകും. ഇവരാണ് ബി.ആർ.സികൾ കേന്ദ്രീകരിച്ച് സബ് ജില്ലാ തലത്തിലെ അദ്ധ്യാപകർക്ക് പരിശീലനം നൽകുന്നത്. മുൻവർഷങ്ങളിൽ മേയ് 14 ന് ശേഷമാണ് അദ്ധ്യാപകരുടെ പരിശീലനം നടക്കുന്നത് എന്നാൽ ഇതുവരെ എസ്. ആർ.ജി പരിശീലനം പോലും ആരംഭിച്ചിട്ടില്ല.

ഇടതു അനുകൂല അദ്ധ്യാപക സംഘടനയിലെ അദ്ധ്യാപകരാണ് പരിശീലന പരിപാടിയ്‌ക്ക് സജീവമായി മുൻനിരയിലുണ്ടാകുക. സർക്കാർ മാറിയതോടെ ഇവർ ഇതിന് താല്പര്യപ്പെടുന്നില്ല. എസ്.സി.ഇ.ആർ.ടി. തലത്തിലുള്ള ഏകോപനക്കുറവും ഉത്തരവിറക്കുന്നതിലെ കാലതാമസവുമാണ് പ്രതിസന്ധിക്ക് കാരണം. നടപടികൾ മുടങ്ങിയതോടെ ,ഓൺലൈൻ പരിശീലനത്തിനാണ് അധികൃതരുടെ നീക്കം.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: TEACHING
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA