
സുൽത്താൻ ബത്തേരി: രണ്ട് ദിവസങ്ങളിലായി നടക്കുന്ന ആറാമത് സംസ്ഥാന ടെക്നിക്കൽ ഹൈസ്‌കൂൾ ശാസ്ത്ര സാങ്കേതിക മേള തിരുനെല്ലി ടെക്നിക്കൽ സ്‌കൂളിൽ ആരംഭിച്ചു.
മേളയുടെ ഉദ്ഘാടനം മന്ത്രി ഒ.ആർ. കേളു നിർവഹിച്ചു. നഗരസഭ ചെയർമാൻ ടി.കെ. രമേശ് അദ്ധ്യക്ഷത വഹിച്ചു. നൂൽപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ഷീജ സതീഷ്, നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടോം ജോസ്, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.എസ്. ലിഷ, കൗൺസിലർ രാധാരവീന്ദ്രൻ , കളമശ്ശേരി സിറ്റർ ജോയിന്റ് ഡയറക്ടർ അനി അബ്രാഹം, മീനങ്ങാടി പോളിടെക്നിക് പ്രിൻസിപ്പൽ പി.എൻ. വികാസ്, മാനന്തവാടി ഗവ. പോളിടെക്നിക്ക് പ്രിൻസിപ്പൽ ജോൺസൺ ജോസഫ്, ബത്തേരി ടെക്നിക്കൽ സ്‌കൂൾ പി.ടി.എ വൈസ് പ്രസിഡന്റ് എൻ.ആർ. പ്രകാശൻ, മാനന്തവാടി ടി. എച്ച്.എസ് സൂപ്രണ്ട് കെ. അബ്ദുൾ ഷെരീഫ്, ബത്തേരി വി.എച്ച്.എസ്.ഇ പ്രിൻസിപ്പൽ ബേബി വിജിലിൻ, സർവജന വി. എച്ച്.എസ് പ്രിൻസിപ്പൽ പി.എ. അബ്ദുൾ നാസർ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അഡ്വ സതീഷ് പുതിക്കാട് എന്നിവർ പ്രസംഗിച്ചു. റീജിയണൽ ജോയിന്റ് ഡയറക്ടർ ജെ.എസ്. സുരേഷ് കുമാർ സ്വാഗതവും ജനറൽ കൺവീനർ കെ.കെ. അലിഹസ്സൻകുട്ടി നന്ദിയും പറഞ്ഞു.
സംസ്ഥാനത്തെ 39 സർക്കാർ ടെക്നിക്കൽ ഹൈസ്‌കൂളുകളിൽ നിന്നും 9 ഐ.എച്ച്. ആർ. ഡി സ്‌കൂളുകളിൽ നിന്നുമായി 700 ഓളം ശാസ്ത്ര പ്രതിഭകളാണ് 13 ഇനങ്ങളിലായി മത്സരിക്കുന്നത്. മൂന്ന് ഗ്രൂപ്പ് ഇന മത്സരവും പത്ത് വ്യക്തിഗത മത്സരവുമാണ് ഇന്നലെ നടന്നത്.
ഓൺ ദ സ്‌പോട്ട്, വർക്കിംഗ് മോഡൽ, സ്റ്റിൽ മോഡൽ എന്നിവയ്ക്കു പുറമെ ഫാഷൻ ഷോയും നടന്നു. തത്സമയ മത്സര ഇനങ്ങളായ കാർപ്പന്ററി , ഇലക്ട്രിക്കൽ വയറിംഗ്, ഇലക്ട്രോണിക്സ്, വെയ്സ്റ്റ് മെറ്റീരിയൽ കൊണ്ടുള്ള നിർമ്മാണം, ഷീറ്റ് മെറ്റൽ വർക്ക്, മെറ്റൽ എൻജിനിയറിംഗ്, ഡിജിറ്റൽ പെയിന്റിംഗ്, ആനിമേഷൻ കണക്കിലെ കളികൾ എന്നിവയിലാണ് മത്സരം നടന്നത്. പ്രവൃത്തിപരിചയ മത്സരത്തിൽ സയൻസ് ആൻഡ് ടെക്‌നോളജിയിലും മാത്തമാറ്റിക്സിലുമായിരുന്നു മത്സരം.
ടെക്നിക്കൽ ഫെസ്റ്റ്: കണ്ണൂർ
നടുവിൽ സ്‌കൂൾ മുന്നിൽ
സുൽത്താൻ ബത്തേരി: ആറാമത് സംസ്ഥാന ടെക്നിക്കൽ ഹൈസ്‌കൂൾ ശാസ്ത്ര സാങ്കേതിക മേളയിൽ കണ്ണൂർ നടുവിൽ ടെക്നിക്കൽ ഹൈസ്‌കൂൾ മുന്നിൽ. 25 പോയിന്റ് നേടിയാണ് മുന്നേറ്റം തുടരുന്നത്. രണ്ടാം സ്ഥാനത്ത് 19 പോയിന്റുള്ള കുറ്റിപ്പുറം ടെക്നിക്കൽ സ്കൂളാണ്. 18 പോയിന്റോടെ ടി.എച്ച്.എസ് വടകരയാണ് മൂന്നാം സ്ഥാനത്തുള്ളത്. 13 മത്സര ഇനങ്ങളിൽ മൂന്ന് മത്സരങ്ങളുടെ ഫലമാണ് പ്രഖ്യാപിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |