SignIn
Kerala Kaumudi Online
Sunday, 06 September 2026 12.40 PM IST

തലയിലും  മുഖത്തും  മുറിവേറ്റ  പാടുകൾ; ആലപ്പുഴയിൽ 53കാരൻ വീട്ടിൽ മരിച്ചനിലയിൽ

dies
പ്രതീകാത്മകചിത്രം

ആലപ്പുഴ: തണ്ണീർമുക്കം പഞ്ചായത്ത് 14-ാം വാർഡ് വെറുങ്ങിൽച്ചുവട് പടിഞ്ഞാറ് വേലിക്കകത്ത് വീട്ടിൽ സന്തോഷിനെ (53) മരിച്ചനിലയിൽ കണ്ടെത്തി. ഇന്ന് രാവിലെ ഏഴോടെയാണ് സംഭവം. തലയിലും മുഖത്തും മുറിവേറ്റ പാടുകളുണ്ട്. വീടിന്റെ വാതിൽ തുറന്ന നിലയിലായിരുന്നു. മുറിക്ക് സമീപത്ത് നിന്ന് മുളക്കഷ്ണവും കണ്ടെത്തിയിട്ടുണ്ട്.

സന്തോഷിന്റെ ഭാര്യയും മക്കളും പിണങ്ങി മറ്റൊരു വീട്ടിലാണ് താമസം. കഴിഞ്ഞ ദിവസം ഒരു പെൺകുട്ടി സന്തോഷിനെതിരെ മുഹമ്മ പൊലീസിൽ പരാതി നൽകിയിരുന്നു. മോശമായി നോക്കിയെന്നായിരുന്നു പരാതി. ഇതേത്തുടർന്ന് സ്റ്റേഷനിലേക്ക് വിളിപ്പിച്ചെങ്കിലും സന്തോഷ് ഹാജരായില്ല. ഇതിനെത്തുടർന്ന് ഇന്ന് രാവിലെ പൊലീസ് വീട്ടിലെത്തിയപ്പോഴാണ് സന്തോഷിനെ മരിച്ചനിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

English Summary

A 53-year-old man, Santosh, was found dead at his home in Thanneermukkom, Alappuzha. He had injury marks on his head and face, while a piece of bamboo was found near the room. Police have launched an investigation into the incident.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ALAPPUZHA DEATH, THANNEERMUKKOM, MUHAMMA POLICE, MAN FOUND DEAD, KERALA CRIME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA