SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.06 AM IST

കവടിയാർ കൊട്ടാരത്തിലെ കവർച്ച: അന്വേഷണം കേരളത്തിന് പുറത്തേക്കും

a

തിരുവനന്തപുരം: കവടിയാർ കൊട്ടാരത്തിലെ കവർച്ചയിൽ മറ്റു സംസ്ഥാനങ്ങളിലെ പൗരാണിക ആഭരണ മോഷ്ടാക്കളുടേയും വിൽപ്പനക്കാരുടേയും വിവരം ശേഖരിക്കാൻ പൊലീസ്. ഈ സംഘങ്ങളിൽ ഏതെങ്കിലും സമീപകാലത്ത് കേരളത്തിൽ വന്നിട്ടുണ്ടോയെന്ന് അന്വേഷിക്കും..

കൊട്ടരത്തിൽ നടത്തിയ പരിശോധനയിലും അസ്വഭാവികമായി ഒന്നും കണ്ടെത്താൻ പൊലീസിന് കഴിഞ്ഞില്ല. വിശദമായി പരിശോധിച്ചെങ്കിലും സംശയിക്കത്തക്ക വിരലടയാളങ്ങളും ലഭിച്ചിട്ടില്ല. ചെന്നൈ, ബെംഗ്ളരു എന്നീ ദക്ഷിണേന്ത്യൻ നഗരങ്ങൾ കേന്ദ്രീകരിച്ച് പൗരാണിക ആഭരണങ്ങൾ വിൽക്കുകയും വാങ്ങുകയും ചെയ്യുന്ന സംഘങ്ങളെക്കുറിച്ച് അന്വേഷിക്കാനുള്ള നീക്കവും തുടങ്ങി. സമാന രീതിയിൽ പൗരാണിക ആഭരണങ്ങൾ മോഷണം പോയതിന്റെ വിശദാംശങ്ങൾ തേടാനാണ് തീരുമാനം. കൊട്ടരവുമായി ബന്ധപ്പെട്ടവരുടെ മൊബൈൽ ഫോൺ വിവരങ്ങൾ പരിശോധിക്കാൻ സൈബർ സംഘത്തിന് നിർദ്ദേശം നൽകി.

ജീവനക്കാരുടെ മൊഴിയെടുപ്പ് കഴിഞ്ഞ ദിവസം പൂർത്തിയായിരുന്നു. മൊഴികൾ വിശദമായി പരിശോധിച്ച് തുടർ നടപടികളിലേക്ക് കടക്കും.. സ്വകാര്യ ഏജൻസിയാണ് കൊട്ടാരത്തിന് സുരക്ഷ ഒരുക്കിയിട്ടുള്ളത്. സെക്യൂരിറ്റി ജീവനക്കാരുടെ മൊഴിയും രേഖപ്പെടുത്തിയിരുന്നു. ഗേറ്റിലുണ്ടായിരുന്ന സിസിടിവി കാമറകളും പരിശോധിച്ചു. എന്നാൽ സംശയിക്കത്തക്ക ദൃശ്യങ്ങളൊന്നും ഇതിലുണ്ടായിരുന്നില്ലെന്നാണ് സൂചന.. കേസന്വേഷണവുമായി ബന്ധപ്പെട്ട പൊലീസ് ഉദ്യോഗസ്ഥർ തിരഞ്ഞെടുപ്പ് ജോലികളുടെ തിരക്കിലാണ്. മോഷണം നടന്ന ദിവസത്തെക്കുറിച്ചും സമയത്തെക്കുറിച്ചും കൃത്യമായ ധാരണയില്ലാത്തതിനാൽ സിസിടിവി പരിശോധന ദിവസങ്ങളോളം നീളും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: THEFT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA