
പാലാ : മേലുകാവ് ഗ്രാമപഞ്ചായത്തിലെ വടക്കുംഭാഗം തോണിക്കല്ല് ഭാഗത്ത് പുലിയെ കണ്ടതായി ടാപ്പിംഗ് തൊഴിലാളി. ഇന്നലെ പുലർച്ചെ 4.45 ഓടെ കാഞ്ഞിരത്തുംപാറ ദിലീപിന്റെ ഉടമസ്ഥതയിലുള്ള റബർ തോട്ടത്തിൽ ടാപ്പിംഗിനായി പോകുമ്പോഴാണ് ഹെഡ്‌ലൈറ്റിന്റെ വെളിച്ചത്തിൽ പുലിയെ ശ്രദ്ധയിൽപ്പെട്ടതെന്ന് നെടുന്താനത്ത് തങ്കച്ചൻ പറഞ്ഞു.
15 - 20 അടി ദൂരമുണ്ടായിരുന്നു. പെട്ടെന്ന് അന്ധാളിച്ചെങ്കിലും പുലിയുടെ നേരെ തന്നെ ഹെഡ്‌ലൈറ്റ് തെളിച്ചുനിന്നു. ഇതിനിടെ കൈയിലെ ജാർ താഴെ വീണു. ശബ്ദം കേട്ട പുലി പതിയെ തിരിഞ്ഞ് അടുത്തുള്ള പാറയ്ക്കിടയിലേക്ക് കയറി. ഒട്ടുപാലും മറ്റും ഉണക്കാൻ ഇടുന്നത് ഇവിടെയാണ്. ഉടൻ സ്ഥലമുടമയെ ഫോണിൽ വിളിച്ചറിയിച്ചു. അഞ്ചരയോടെ പഞ്ചായത്ത് പ്രസിഡന്റ് ജോസുകുട്ടി ജോസഫ്, മെമ്പർ പ്രസന്ന സോമൻ, മുൻ പ്രസിഡന്റ് ടി.ജെ. ബെഞ്ചമിൻ എന്നിവരെത്തി പരിസരവാസികളുമായി ചേർന്ന് പരിശോധന നടത്തിയെങ്കിലും പുലിയെ കണ്ടെത്താനായില്ല. വനംവകുപ്പ് ഉദ്യോഗസ്ഥരും ഉച്ചയോടെ സ്ഥലത്തെത്തി തെരച്ചിൽ നടത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |